‘ബ്യൂട്ടിഫുള്‍ ആര്‍ട്ട് ഈസ് ലൈഫ്’: മലയാളി ചിത്രകാരിക്ക് പ്രിന്‍സ് സുല്‍ത്താന്റെ ഉപഹാരം
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകന്‍ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ അല്‍ സൗദില്‍ നിന്ന് ഉപഹാരം ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് മലയാളി ചിത്രകാരി വിനി വേണുഗോപാല്‍. റിയാദ് അന്താരാഷ്ട്ര പുസ്തക മേള സന്ദര്‍ശിക്കാനെത്തിയ വിനിക്ക് അപ്രതീക്ഷിതമായാണ് പ്രിന്‍സിന്റെ ഉപഹാരം. റോജര്‍ ഹാരിസണ്‍ രചിച്ച ‘വിംഗ്‌സ് ഓവര്‍ അറേബ്യ’ എന്ന കൃതിയാണ് അറബ് ലോകത്തെ പ്രഥമ ബഹിരാകാശ സഞ്ചാരി കൂടിയായ സുല്‍ത്താന്‍ സമ്മാനിച്ചത്. രാജ കുടുംബാംഗങ്ങളും നയതന്ത്ര പ്രതിനിധികളും ബിസിനസ് പ്രമുഖരും സന്ദര്‍ശിക്കുന്ന സൗദിയിലെ നൈല ആര്‍ട്ട് […]














