Sauditimesonline

toofan
'ഓപ്പറേഷന്‍ തുഫാന്' ഐക്യദാര്‍ഢ്യം; വീര്യം കുറഞ്ഞ മദ്യവിതരണം അനുവദിക്കരുത്

Damam, gulf, Jeddah, Riyad

‘ടൂറിസവും ഹരിത നിക്ഷേപവും’; രാജ്യാന്തര സമ്മേളനം റിയാദില്‍ സമാപിച്ചു

റിയാദ്: നാലു പതിറ്റാണ്ടിനിടയില്‍ ലോകം കണ്ട ഏറ്റവും ബൃഹത്തായ വിനോദ സഞ്ചാര സമ്മേളനം റിയാദില്‍ സമാപിച്ചു. ‘ടൂറിസവും ഹരിത നിക്ഷേപവും’ എന്ന പ്രമേയത്തില്‍ ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തിലാണ് രാജ്യാന്തര വിനോദസഞ്ചാര സമ്മേളനം അരങ്ങേറിയത്. ലോക ടൂറിസം ദിനത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ ടൂറിസം സഹമന്ത്രി ശ്രീപദ് യസോ നായികും പങ്കെടുത്തു. ‘സുസ്ഥിര ഭാവിക്ക് വിനോദസഞ്ചാര മേഖലകളില്‍ നിക്ഷേപം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അധ്യക്ഷത വഹിച്ചു. ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് […]

Damam, gulf, Jeddah, Riyad

കെഎംസിസി സിഎച്ച് അനുസ്മരണം

റിയാദ്: പിന്നോക്ക സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗം സമ്പന്നരാക്കി ദരിദ്രനായി വിടപറഞ്ഞ മഹാനായ ഭരണകര്‍ത്താവിന്റെ പേരാണ് സി.എച്ച് മുഹമ്മദ് കോയ എന്ന് ഷാഫി ചിറ്റത്തുപാറ. മലപ്പുറം മണ്ഡലം കെ.എം.സി.സി കമ്മിറ്റി നടത്തുന്ന ‘എസ്‌പെരാന്‍സ-2K23’ ക്യാമ്പയന്റെ ഭാഗമായി ‘ഓര്‍മ്മകളിലെ സി.എച്ച്’ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സി.കെ അബ്ദുറഹ്മാന്‍, യൂനുസ് കൈതക്കോടന്‍, യൂനുസ് നാണത്ത്, മുജീബ്

Damam, gulf, Jeddah, Riyad

സൗദിയില്‍ റെയ്ഡ്; 11,465 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 11,465 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. സെപ്തംബര്‍ 21 മുതല്‍ 27 വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന പരശോധനകളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമ ലംഘനങ്ങള്‍ ലംഘിച്ച 7,922 വിദേശികളെ നാടുകടത്തിയതായും അധികൃതര്‍ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ പിടിയിലായ 11,465 പേരില്‍ 7,199 പേര്‍ സൗദി അറേബ്യയിലെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി സുരക്ഷാചട്ടം ലംഘിച്ച 2,882 പേരും തൊഴില്‍ നിയമ

Damam, gulf, Jeddah, Riyad

സാമൂഹിക പ്രവര്‍ത്തകന്‍ കോശി തരകന് നവയുഗം യാത്രയയപ്പ്

ദമ്മാം: രണ്ടു പതിറ്റാണ്ടു പിന്നിട്ട പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി പ്രവര്‍ത്തകന്‍ കോശി തരകന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. നവയുഗം കേന്ദ്രകമ്മിറ്റി അംഗം, ദമ്മാം സിറ്റി മേഖല കമ്മിറ്റി, എക്‌സിക്യൂട്ടീവ് അംഗവം, അമാമ്ര യൂണിറ്റ് സെക്രട്ടറി എന്നീ നിലകളില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു കോശി തരകന്‍. കോബാര്‍ നെസ്‌റ്റോ ഹാളില്‍ നടന്ന യാത്രയയപ്പില്‍ നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉപഹാരം കോശി തരകന് സമ്മാനിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി, ട്രെഷറര്‍

Damam, gulf, Jeddah, Riyad

1.172 ബില്യണ്‍ വരവ് പ്രതീക്ഷിക്കുന്ന സൗദി ബജറ്റ്

റിയാദ്: സൗദി അറേബ്യ 2024 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രഖ്യാപിച്ചു. 1.251 ബില്യണ്‍ റിയാല്‍ ചെലവും 1.172 ബില്യണ്‍ റിയാല്‍ വരവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. ചെലവുകളും സാമ്പത്തിക നിയന്ത്രണങ്ങളും കാര്യക്ഷമമായി ഉയര്‍ത്തും. പൊതുധനകാര്യങ്ങളുടെ സുസ്ഥിരതയും വര്‍ധിപ്പിക്കും. ഇത്തരത്തില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനു ‘വിഷന്‍ 2030’െന്റ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ബജറ്റ് തയ്യാറാക്കിയിട്ടുളളത്. അതേസമയം, രാജ്യത്തെ സദേശികള്‍ക്കും വിദേശികള്‍ക്കും മികച്ച സേവനങ്ങള്‍ തുടരും. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കും. വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി സമ്പദ് വ്യവസ്ഥയെ വികസിപ്പിക്കും. സാമ്പത്തിക വൈവിധ്യവത്കരണം

Damam, gulf, Jeddah, Riyad

സൗദി അണ്ടര്‍ 19 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; സ്വര്‍ണം നേടി മലയാളി താരം

റിയാദ്: ബാഡ്മിന്റണ്‍ കരുത്തു തെളിയിച്ച് വീണ്ടും മലയാളി താരം ഖദീജ നിസ. പ്രഥമ സൗദി ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയതിന് പിന്ന പ്രതിഭ തെളിയിച്ച ഖദീജ അണ്ടര്‍ നെയന്റീന്‍ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടി. സൗദിയിലെ 16 ക്ലബുകള്‍ മാറ്റുരച്ച മത്സരത്തിലാണ് നേട്ടം. ഇതോടെ അടുത്ത ദേശീയ ഗെയിംസിലേക്ക് യോഗ്യതയും നേടി. റിയാദ് മലസ് സ്‌റ്റേഡയത്തില്‍ നടന്ന ദ്വിദിന ടൂര്‍ണമെന്റില്‍ സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങളില്‍ സ്വര്‍ണം നേടി. സെപ്തംബര്‍ 19 മുതല്‍ 24 വരെ ബഹ്‌റൈനില്‍ നടന്ന രാജ്യാന്തര

Damam, gulf, Jeddah, Riyad

ഡിസംബര്‍ 29ന് ‘സൗദി ഹൈസക്ക്’ റിയാദില്‍

റിയാദ്: ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘സൗദി ഹൈസക്ക് 2023’ ഡിസംബര്‍ 29ന് റിയാദില്‍ നടക്കും. ഇതിന്റെ പ്രചാരണോദ്ഘാടനം റിയാദ് കിംഗ് ഖാലിദ് ഫൗണ്ടേഷന്‍ ഹാളില്‍ നടന്ന നാഷണല്‍ മീറ്റില്‍ കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു. കൗമാരപ്രായക്കാര്‍ക്ക് ഓരോ പ്രായത്തിലും ആവശ്യമായ അറിവുകള്‍ നല്‍കാനും പുതുതലമുറയില്‍ പുതിയ കാലമുണ്ടാക്കുന്ന മാറ്റങ്ങളെ അടയാളപ്പെടുത്താനും ഇത്തരം പരിപാടി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റിക്ക് കീഴില്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി

Damam, gulf, Jeddah, Riyad

കേളി ഓണോത്സവം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബത്ഹ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘ഓണോത്സവം 2023’ വിവിധ കലാ, സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറി. ഷിഫയിലെ റിമാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേളി അംഗങ്ങളും കുടുംബവേദി പ്രവര്‍ത്തകരും അവതരിപ്പിച്ച ഓണപ്പാട്ട്, നാടോടി നൃത്താവിഷ്‌കാരം, കൈകൊട്ടി കളി, സൂഫി ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി നൃത്തനൃത്യങ്ങളും സംഗീത പരിപാടികളും അരങ്ങേറി. പായസ പാചക മത്സരം, രചനാ മത്സരങ്ങള്‍ അന്നിവയും നടന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അനില്‍ അറക്കല്‍ ആമുഖപ്രഭാഷണം നടത്തി.

Damam, gulf, Jeddah, Riyad

‘വിന്‍ ഹാഫ് കെജി ഗോള്‍ഡ്’ അഞ്ചാം ഘട്ട നറുക്കെടുപ്പ് വിജയികള്‍

റിയാദ്: അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ‘വിന്‍ ഹാഫ് കെജി ഗോള്‍ഡ്’ അഞ്ചാം ഘട്ട നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. അംസദ് ഖാന്‍, ഷഫീര്‍ അബ്ദുല്‍ സമദ്, മേരി ജോര്‍ജ്ജ്, മൊയ്തീന്‍കുട്ടി കൊല്ലവളപ്പില്‍ (ഇന്ത്യന്‍), മാഹിര്‍ ഹുസൈന്‍, ഹനാത് ഇസ്‌ലാം നാസിര്‍ (ഈജിപ്ത്), ഹുസൈന്‍, കാര്‍തിക് റോയ്, സാവോന്‍ (ബംഗഌദേശ്), മുറാദ് (പാക്കിസ്ഥാന്‍) എന്നിവരാണ് വിജയികളായത്. ചേംബര്‍ ഓഫ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന നറുക്കെടുപ്പില്‍ റീജിയനല്‍ ഡയറക്ടര്‍ സലിം വിപി, ഡയറക്ടര്‍ ഷംഷീര്‍ തുണ്ടിയില്‍, ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍,

Damam, gulf, Jeddah, Riyad

അബ്ഷീര്‍ സേവനങ്ങള്‍ 12 മണിക്കൂര്‍ തടസ്സപ്പെടും

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-പ്ലാറ്റ്‌ഫോം ‘അബിഷിര്‍’ നവീകരണം നടക്കുന്ന സെപ്തംബര്‍ 29ന് സേവനം തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴം അര്‍ധരാത്രി 12.00 മുതല്‍ വെള്ളി ഉച്ചക്ക് 1.00 വരെയാണ് സേവനങ്ങള്‍ തടസ്സപ്പെടുക. റീ എന്‍ട്രി, ഇക്കാമ പുതുക്കല്‍ ഉള്‍പ്പെടെ സേവനങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കണമെന്നു മന്ത്രാലയം അറിയിച്ചു. കൂടുതല്‍ കാര്യക്ഷമതയോടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അബഷീര്‍ പ്ലാറ്റഫോം അപ്‌ഡേറ്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് 12 മണിക്കൂര്‍ സേവനം നിര്‍ത്തിവെക്കുന്നത്. മുന്നൂറിലധികം ഇ-സേവനങ്ങള്‍ അബ്ഷിറില്‍ ലഭ്യമാണ്. 2.5 കോടിയിലധികം രജിസ്‌ട്രേഡ് ഉപഭോക്താവാണ്

Damam, gulf, Jeddah, Riyad

പുസ്തക ചന്തക്ക് ഏഴഴക്: പുസ്തകങ്ങള്‍ നിരത്തി റൂഫ് സീലിംഗ്

ചിത്രം: നൗഫല്‍ പാലക്കാടന്‍ റിയാദ്: കിംഗ് സഊദ് യൂണിവേഴ്‌സിറ്റി കോംമ്പൗണ്ടില്‍ അരങ്ങേറുന്ന അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയുടെ ഇന്റീരിയര്‍ ഡിസൈനിംഗിന് ഏഴഴക്. ഓരോ പ്രസാധകരും ആകര്‍ഷകമായ രൂപകല്പനയാണ് സ്റ്റാളുകളില്‍ ഒരുക്കിയിട്ടുളളളത്. ചില പ്രസാദകര്‍ പ്രത്യേക പ്രമേയം അടിസ്ഥാനമാക്കിയാണ് ഷെല്‍ഫുകള്‍ തയ്യാറാക്കിയത്‌. അതേസമയം, പുസ്തകങ്ങള്‍ ഉപയോഗിച്ച് പ്രദര്‍ശന നഗരിയുടെ നടപ്പാതയുടെ മുകള്‍ ഭാഗം (റൂഫ് സീലിംഗ്) അലങ്കരിച്ചിരിച്ചത് സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയാണ്. ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, കവിയരങ്ങ്, നാടകം, ചലചിത്ര പ്രദര്‍ശനം, ശില്‍പശാല എന്നിവ ഉള്‍പ്പെടെ 200 പരിപാടികള്‍ മേളയുടെ ഭാഗമായി

Damam, gulf, Jeddah, Riyad

‘പ്രചോദിപ്പിക്കുന്ന ലക്ഷ്യസ്ഥാനം’ ഒരുങ്ങി; പുസ്തകോത്സവത്തിന് റിയദില്‍ തിരിതെളിഞ്ഞു

റിയാദ്: വായനയുടെ വിശാല ലോകം തീര്‍ത്ത് തലസ്ഥാന നഗരി അക്ഷര പ്രേമികളെ എതിരേറ്റതോടെ അന്തരാഷ്ട്ര പുസ്തകമേളക്ക് പ്രൗഢ തുടക്കം. സൗദി സാംസ്‌കാരിക, വാര്‍ത്താ വിനിമയ മന്ത്രാലയം ഒരുക്കിയ മേളയുടെ പ്രമേയം ‘പ്രചോദിപ്പിക്കുന്ന ലക്ഷ്യസ്ഥാനം’ എന്നാണ്. സുല്‍ത്താനേറ്റ് ഓഫ് ഒമാനാണ് ഈ വര്‍ഷത്തെ അതിഥി രാജ്യം. അറബ് ലോകത്തെ സാഹിത്യ, സാംസ്‌കാരിക പ്രമുഖരുടെയും ലോക രാജ്യങ്ങളില്‍ നിന്നെത്തിയ പ്രസാദകരുടെയും സാന്നിധ്യത്തിലാണ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മേള ആരംഭിച്ചത്. റിയാദ് കിംഗ് സഊദ് യൂണിവേഴ്‌സിറ്റി കോംമ്പൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ്

Damam, gulf, Jeddah, Riyad

‘ഇന്ദിരാജി സ്‌നേഹ ഭവനപദ്ധതി’ മൂന്നാമത് വീട് സമര്‍പ്പണം

റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി ‘ഇന്ദിരാജി സ്‌നേഹ ഭവനപദ്ധതി’ പ്രകാരം നിര്‍മാണം പൂര്‍ത്തിയായ മൂന്നാമത് വീട് സമര്‍പ്പിച്ചു. 93-ാമത് സൗദി ദേശീയ ദിനാഘോഷം, ഒ.ഐ.സി.സി അംഗത്വ കാര്‍ഡ് വിതരണം എന്നിവയും നടന്നു. ജില്ലയിലെ എല്ലാ മണ്ഡലങ്ങിളിലും നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ സമര്‍പ്പണം പദ്ധതി കണ്‍വീനര്‍ മോഹന്‍ദാസ് വടകരയില്‍ നിന്ന് ഗ്ലോബല്‍ കമ്മിറ്റി അംഗം ശിഹാബ് കൊട്ടുകാട് ഏറ്റുവാങ്ങി. ഭവന പദ്ധതികളുടെ വീഡിയോ പ്രദര്‍ശനവും നടന്നു. ഒ.ഐ.സി.സി അംഗത്വ കാര്‍ഡ് ഉദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി ട്രഷററും

Damam, gulf, Jeddah, Riyad

കേളി ഫുട്‌ബോള്‍: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പത്താമത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. റിയാദ് ബത്ഹ സെന്ററില്‍ ഓഫീസിന്റെ ഉദ്ഘാടനം കേളി കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ടിആര്‍ സുബ്രഹ്മണ്യന്‍ നിര്‍വ്വഹിച്ചു. സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ ഷഫീക് സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ സെന്‍ ആന്റണി അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവര്‍ഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, പ്രഭാകരന്‍ കണ്ടോന്താര്‍, സുരേന്ദ്രന്‍ കൂട്ടായ്, ഫിറോസ് തയ്യില്‍, ഷമീര്‍

Scroll to Top