‘പെരുമ സീസണ്‍-3’ഫുട്‌ബോള്‍ മത്സരം
റിയാദ്: അല്‍ ഖര്‍ജ് കെഎംസിസി ഹോത്ത ബനി തമിം ഏരിയ കമ്മിറ്റി ‘പെരുമ സീസണ്‍-3’യുടെ ഭാഗമായി ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. നെയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വ്യാഴം രാത്രി 11.30ന് ഹില്‍വ അല്‍ഗോയ ബലദിയ ഗ്രൗണ്ടില്‍ നടക്കും. ആദ്യ മത്സരത്തില്‍ ഫാല്‍ക്കണ്‍ ഹോത്തയും ഇസ്ലാമിയ എഫ്‌സിയും ഏറ്റുമുട്ടം. രണ്ടാം മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സ് അല്‍ ഖര്‍ജും, അഫ്‌ലാജ് കെഎംസിസി ടീമുമാണ് മത്സരിക്കുക. ഒക്ടോബര്‍ 5ന് സാംസ്‌കാരിക സമ്മേളനം, ഇശല്‍ സന്ധ്യ എന്നിവ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.













