കണ്ണൂരില്‍ ‘കിയ’ അവാര്‍ഡ് വിതരണo
റിയാദ്: കണ്ണൂര്‍ ജില്ലയിലെ കേളി വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു. 2022-23 വിദ്യാഭ്യാസ വര്‍ഷത്തില്‍ മികച്ച വിജയം നേടിയ റിയാദ് കേളി കലാസാംസ്‌കാരിക വേദി, കുടുംബവേദി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്തത്. കണ്ണൂര്‍ എന്‍.ജി.ഒ ഹാളില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്‍ പുരസ്‌കാരം വിതരണം ചെയ്തു. ജില്ലയില്‍ നിന്നു 25 കുട്ടികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പത്താം ക്ലാസ്സിലും പ്ലസ് ടുവിലും തുടര്‍പഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനാണ് […]














