ഈത്തപ്പഴപ്പെരുമ: മധുനുകരുന്ന മഹാ മേള റിയാദില്‍
നൗഫല്‍ പാലക്കാടന്‍ റിയാദ്: മധുരം കിനിയുന്ന അറേബ്യന്‍ ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമായി റിയാദില്‍ ഈത്തപ്പഴ മേളക്ക് തുടക്കം. ബത്ഹ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകെ അതീഖയിലാണ് രണ്ടാമത് റിയാദ് ഈത്തപ്പഴ മേള. അതീഖ ചന്തയോട് ചേര്‍ന്നുള്ള മൈതാനിയില്‍ പ്രതേകം സജ്ജമാക്കിയ വേദിയിലാണ് മേള ഒരുക്കിയിട്ടുളളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഈത്തപ്പഴ കച്ചവടക്കാരും കര്‍ഷകരും വിവിധയിനം ഈത്തപ്പഴങ്ങളും മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിത്പ്പനക്കും പവലിയനില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മേളയിലെത്തുന്ന സന്ദര്‍ശകരെ അറബ് ആതിഥേയ ശൈലിയിലാണ് […]













