പുകവലി വിരുദ്ധ പോസ്റ്റര്‍ രചനാ മത്സരം
റിയാദ്: ലോക പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ രചനാ മത്സരം നടത്തുന്നു. സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരി വിരുദ്ധപരിപാടി ‘റിസ’യുടെ നേതൃത്വത്തിലാണ് മത്സരം. മിഡില്‍ ഈസ്റ്റിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍, കേരളത്തിലെ ആറു മുതല്‍ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ലോകാരോഗ്യസംഘടനയുടെ പുകവലി വിരുദ്ധ പ്രചാരണ പ്രമേയം ‘പുകയിലയല്ല, നമുക്ക് വേണ്ടത് ഭക്ഷണം’ എന്ന വിഷയത്തിലാണ് പോസ്റ്റര്‍ രചനാ മത്സരം. സബ് ജൂനിയര്‍ (ഗ്രേഡ് 6-8), ജൂനിയര്‍ (ഗ്രേഡ് 9-10), സീനിയര്‍ (ഗ്രേഡ് 11-12) എന്നിങ്ങനെ […]













