കേളി കരിയര്‍ ഗൈഡന്‍സ് ക്ലാസ്
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. കരിയര്‍ ഗൈഡന്‍സ് ട്രെയ്‌നര്‍ കാസിം പുത്തന്‍പുരക്കല്‍ ക്ലാസ്സ് നയിച്ചു. പുതിയ കാലഘട്ടത്തില്‍ എങ്ങിനെയാണ് കുട്ടികളുടെ അഭിരുചി തിരിച്ചറിയേണ്ടതെന്നും കോഴ്‌സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു. വിവിധ പഠന കോഴ്‌സുള്‍, അതിന് ആവശ്യമായ അടിസ്ഥാന യോഗ്യതകള്‍, അത്തരം കോഴ്‌സുകളില്‍ ചേരാന്‍ മുന്‍കൂട്ടി ചെയ്യേണ്ട പ്ലാനിങ്ങ് ചര്‍ച്ച ചെയ്തു. മാറിയ കാലത്തെ ജോലി സാധ്യതകള്‍, വ്യക്തിപരമായും തൊഴില്‍ പരമായുമുള്ള കഴിവുകള്‍ പരിപോഷിപ്പിക്കേണ്ടതിന്റ ആവശ്യകത എന്നിവ […]














