Sauditimesonline

tamil obit
ഹഫര്‍ അല്‍ ബാത്തിനില്‍ ഒട്ടകാക്രമണം; പരിക്കേറ്റ പ്രവാസി മരിച്ചു

Damam, gulf, Jeddah, Riyad

ഇന്ത്യാ-സൗദി സൗഹൃദം സുശക്തം: സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍

റിയാദ്: ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ് സൗദി അറേബ്യയെന്ന് പുതുതായി നിയമിതനായ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍. ഏറ്റവും മികച്ച ഉഭയകക്ഷി സൗഹൃദവും സുശക്തമായ ബന്ധവുമാണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ നിലനിക്കുന്നത്. ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു സ്ഥാനപതി. ഇന്ത്യ-സൗദി ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 75-ാമത് സ്വാതന്ത്ര്യ ദിനം ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്ന വേളയില്‍ ഇരു രാഷ്ട്രങ്ങളുടെയും ബന്ധം കൂടുതല്‍ സുദൃഢമായി. പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനവും കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനവും […]

Damam, gulf, Jeddah, Riyad

സൗദി ഗ്രാമങ്ങളിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ്

റിയാദ്: സൗദിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം പ്രവര്‍ത്തന സജ്ജമായതായി കമ്യൂണിക്കേഷന്‍സ് ആന്റ് ടെക്‌നോളജി കമ്മീഷന്‍. രാജ്യത്ത് ഡിജിറ്റലൈസേഷന്‍ വ്യാപിച്ചതോടെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് കൂടുതല്‍ സൗകര്യപ്രദമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. 21,000 ഗ്രാമങ്ങളെ പ്രാദേശിക ശൃംഖലകളുമായി ബന്ധിപ്പിച്ച് കൂടുതല്‍ കവറേജ് ലഭ്യമാക്കുന്ന ടെലികോം പദ്ധതി നേരത്തെ നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനം. 50 ലക്ഷം ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ അതിവേഗ ഇന്റര്‍നെറ്റിന് കഴിയുമെന്ന്

Damam, gulf, Jeddah, Riyad

റസ്‌ക്യൂ സംഘം റിയാദില്‍ മടങ്ങിയെത്തി

റിയാദ്: തുര്‍ക്കി ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സെര്‍ച് ആന്റ് റസ്‌ക്യൂ സംഘം സൗദി അറേബ്യയുടെ മടങ്ങിയെത്തി. സംഘത്തെ വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. രണ്ടാഴ്ച നീണ്ട രക്ഷാ ദൗത്യത്തിന് ശേഷമാണ് സൗദി സെര്‍ച് ആന്റ് റസ്‌ക്യൂ സംഘം മടങ്ങിയെത്തിയത്. കെട്ടിട അവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ കണ്ടെത്താനും പുറത്തെത്തിക്കാനും പരിശീലനം നേടിയ സംഘത്തില്‍ ഡോഗ് സ്‌ക്വാഡും പങ്കെടുത്തിരുന്നു. ഈ സംഘമാണ് മടങ്ങിയെത്തിയത്. അതിനിടെ കിംസ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍

Damam, gulf, Jeddah, Riyad

പ്രൗഢമായ സമാപനം; കരുത്തു തെളിയിച്ച് സൈനിക മാര്‍ച്ച്

റിയാദ്: പ്രൗഢമായ ആഘോഷ പരിപാടികളോടെ സൗദി സ്ഥാപക ദിനത്തിന് സമാപനം. നാലു ദിവസം നീണ്ടു നിന്ന പരിപാടികളാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ അരങ്ങേറിയത്. തലസ്ഥാനത്തെ പ്രകമ്പനംകൊളളിച്ച സൈനിക മാര്‍ച്ചായിരുന്നു സ്ഥാപക ദിന ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണം. രാജ്യത്തിന്റെ സൈനിക ശേഷിയും കരുത്തും വിളംബരം ചെയ്ത മാര്‍ച്ചില്‍ വിവിധ സേനാ വിഭാഗങ്ങള്‍ പങ്കെടുത്തു. സായുധരായ വനിതാ സൈനികരും മാര്‍ച്ചില്‍ പങ്കാളികളായി. റിയാദ് കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറിയില്‍ മജിലിസ് എന്ന പേരില്‍ ഒരുക്കിയ പരിപാടിയില്‍ സൗദിയുടെ സാംസ്‌കാരിക പൈതൃകം

Damam, gulf, Jeddah, Riyad

സ്ഥാപക ദിന ആഘോഷവും കുടുംബ സംഗമവും

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ സൗദി സ്ഥാപകദിനാഘോഷവും കുടുംബ സംഗമവും നടത്തി. അല്‍ മാസ് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ പരിപാടിയില്‍ പ്രഡിഡന്റ് ജെറിന്‍ മാത്യു അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവത്തകന്‍ നജീം കൊച്ചുകലങ്ക്, ബിജു കുട്ടി, സുധീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുതിയ അംഗങ്ങള്‍ക്കുള്ള അംഗത്വ കാര്‍ഡ്, നോര്‍ക്ക ഐഡി കാര്‍ഡ് എന്നിവയുടെ വിതരണവും നടന്നു. ജോയിന്റ് സെക്രെട്ടറി സജീവ് മത്തായി, റെനി ബാബു, മണികണ്ഠന്‍, റോയ് ജോണ്‍, ഡാനിയേല്‍,

Damam, gulf, Jeddah, Riyad

നെസ്‌റ്റോ ഹൈപ്പറില്‍ മെഗാ സെയില്‍; 70 ശതമാനം വരെ വിലക്കിഴിവ്

റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് മെഗാ സെയില്‍ പ്രമോഷന്‍ പ്രഖ്യാപിച്ചു. 10 മുതല്‍ 70 ശതമാനം വരെ വിലക്കിഴിവ് നേടാനുളള അവസരമാണ് മെഗാ സെയില്‍. ഇതിന് പുറമെ നെസ്‌റ്റോ ഡ്രീം ഹോം എന്ന പേരില്‍ പ്രത്യേക പ്രമോഷനും ഒരുക്കിയിട്ടുണ്ട്. ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍, വാചസ്, ലേഡീസ് ബാഗ് എന്നീ വിഭാഗങ്ങളില്‍ 10 മുതല്‍ 70 ശതമാനം വരെ വിലക്കിഴിവാണ് മെഗാ സെയില്‍ പ്രമോഷന്റെ പ്രത്യേകത. മാര്‍ച്ച് 15 വരെ പ്രമോഷന്‍ തുടരും. നെസ്‌റ്റോ

English Edition

The three-days Guide’s camp is over in Riyadh.

Riyadh: The three-day annual guide camp organized by Bharat Scout and Guide is over at Riyadh Indian International School. 96 guides and 12 leaders from the three regions of Riyadh, Jeddah and Dammam participated in the camp. Programs that emphasize mental enjoyment by combining various types of exercises, entertainment, knowledge and extra curricuar activities were

Damam, gulf, Jeddah, Riyad

ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ത്രിദിന ക്യാമ്പ് റിയാദില്‍ സമാപിച്ചു

റിയാദ്: ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ത്രിദിന വാര്‍ഷിക ക്യാമ്പ് റിയാദ് ഇന്റര്‍നാഷണര്‍ ഇന്ത്യന്‍ സ്‌കൂളില്‍ സമാപിച്ചു. സൗദി അറേബ്യയിലെ മൂന്ന് റീജിയനുകളില്‍ നിന്ന് തെരഞ്ഞെടുത്ത പെണ്‍കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലെ ഏഴ് ഇന്റര്‍നാഷംല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 96 ഗൈഡുകളും 12 ലീഡര്‍മാരുമാണ് ത്രിദിന ക്യാമ്പില്‍ പങ്കെടുത്തത്. വ്യായാമ മുറകള്‍, മാനസിക ഉല്ലാസത്തിനുളള കളികള്‍, പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ സ്വന്വയിപ്പിച്ച പരിപാടികളാണ് ക്യാമ്പില്‍ അരങ്ങേറിയത്. ഭാരത് ആര്‍ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ചീഫ്

Damam, gulf, Jeddah, Riyad

സൗദി ബിഗ്-ഫൈവ് പ്രദര്‍ശനത്തിന് സമാപനം

റിയാദ്: നിര്‍മാണ മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന സൗദി ബിഗ്-ഫൈവ് അന്താരാഷ്ട്ര പ്രദര്‍ശനം റിയാദില്‍ സമാപിച്ചു. 40 രാഷ്ട്രങ്ങളില്‍ നിന്നുളള 800 കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. നിര്‍മാണ രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനമാണ് സൗദി ബിഗ്-5 പ്രദര്‍ശനത്തിന്റെ പ്രത്യേകത. അന്താരാഷ്ട്ര രംഗത്തെ നൂതന കണ്ടുപിടുത്തങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ സൗദി കോണ്‍ട്രാക്‌ടേഴ്‌സ് അതോറിറ്റിയുടെ സഹകരണത്തോടെ അരങ്ങേറിയ പ്രദര്‍ശനത്തിന് കഴിഞ്ഞു.എച്‌വിഎസി, സ്‌റ്റോണ്‍ ആന്റ് സര്‍ഫേസ്, ഫെസിലിറ്റേഷന്‍ മാനേജ്‌മെന്റ്, വിന്‍ഡോസ് ആന്റ് ഡോഴ്‌സ്, ഗ്‌ളാസ് തുടങ്ങി

Damam, gulf, Jeddah, Riyad

വനിതാ സൈനിക പരേഡും റൊണാള്‍ഡോയുടെ ‘അര്‍ദ’ നൃത്തവും

റിയാദ്: സൗദി അറേബ്യയുടെ ചരിത്രവും പൈതൃകവും പങ്കുവെച്ച് സ്ഥാപക ദിനം രാജ്യവ്യാപകമായി ആഘോഷം തുടരുന്നു. ചരിത്രത്തിലാധ്യമയി പൊതുനിരത്തില്‍ വനിതാ സൈനികരുടെ മാര്‍ച്ച് അരങ്ങേറി. റിയാദില്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പരമ്പരാഗത നൃത്തമായ ‘അര്‍ദ’ക്കൊപ്പം ചുവടുവെച്ചു. മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രാജ്യം സ്ഥാപിതമായതിന്റെ സന്തോഷവും അഭിമാനവുമാണ് സ്ഥാപക ദിന വാര്‍ഷികമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്താണ് രാജ്യം ഇന്നുകാണുന്ന അഭിവൃദ്ധിയിലേക്ക് കുതിച്ചത്. രാജ്യത്തിന്റെയും ജനങ്ങളുടെയും ആഴത്തിലുളള ഐക്യവും സ്ഥിരതയുമാണ് സ്ഥാപക ദിനം പങ്കുവെക്കുന്നതെന്നും

Damam, gulf, Jeddah, Riyad

സ്ഥാപക ദിനം ആഘോഷിക്കാനൊരുങ്ങി സൗദി; റിയാദില്‍ ഫൗണ്ടേഷന്‍ മാര്‍ച്ച്

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി രാജ്യം. സാംസ്‌കാരിക മന്ത്രാലയം വിവിധ പ്രവിശ്യകളില്‍ ഔദ്യോഗിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് സൗദിയില്‍ സ്ഥാപക ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. 1727 ഫെബ്രുവരി 22ന് ഇമാം മുഹമ്മദ് ബിന്‍ സൗദ് ആണ് സൗദി രാഷ്ട്രം സ്ഥാപിച്ചത്. മൂന്ന് നൂറ്റാണ്ടിനിടെ സൗദിയിലെ ജനങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് സ്ഥാപക ദിനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുളളഃ്. തലസ്ഥാനമായ റിയാദില്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ്

Damam, gulf, Jeddah, Riyad

തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ ‘സൗഹൃദം’

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന അനുരജ്ഞന വകുപ്പിന്റെ പ്രവര്‍ത്തനം വിജയകരമാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം 73 ശതമാനം തൊഴില്‍ തര്‍ക്കങ്ങളും രമ്യമായി പരിഹരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശം സംരക്ഷിക്കുന്നതിന് ‘വുദി’ അഥവാ സൗഹൃദം എന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. അനുരജ്ഞന ശ്രമം ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ പരാതി സമര്‍പ്പിക്കാം. ഇതുപരിഗണിച്ച് തര്‍ക്കങ്ങള്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം പരിഹരിക്കാന്‍ ശ്രമിക്കും. പരാതിക്കാരനും എതിര്‍ കക്ഷിക്കും ഓഫീസ് സന്ദര്‍ശിക്കാതെ

Damam, gulf, Jeddah, Riyad

തൊഴില്‍ കരാര്‍ ‘ഖിവ’ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം

റിയാദ്: സൗദിയില്‍ സ്വകാര്യ തൊഴില്‍ വിപണിയിലുളള മുഴുവന്‍ ജീവനക്കാരുടെയും തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. ‘ഖിവ’ ഇ-പ്ലാറ്റ്‌ഫോമിലാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സേവന-വേതന വ്യവസ്ഥള്‍ വ്യക്തമാക്കിയ തൊഴില്‍ കരാറാണ് ഖിവ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശം ഉറപ്പു വരുത്തുന്നതിനും തര്‍ക്കങ്ങളില്‍ നീതിയുക്തമായ പരിഹാരം കാണുന്നതിനും തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യണം. മാത്രമല്ല തൊഴില്‍ സ്ഥിരതക്കും മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തൊഴില്‍ കരാര്‍ രജിസ്റ്റര്‍

Scroll to Top