Sauditimesonline

edu
ദേശീയ വിദ്യാഭ്യാസ നയം: ആശങ്കകള്‍ ചര്‍ച്ച ചെയ്തു പ്രവാസി സംഗമം

English Edition

Houthi releases captive Saudi soldiers; received with open arms in Riyadh

Riyadh: The Houthis in Yemen had released the captive Saudi soldiers. The soldiers who are a part of the coalition forces were released in accordance with the agreement made by the Houthis and the Yemeni government. The soldiers that landed in Riyadh were given a hearty greeting at the airport. The liberated soldiers included 16 […]

Damam, gulf, Jeddah, Riyad

സിറിയന്‍ സമാധാനത്തിന് ഊര്‍ജ്ജിത ശ്രമം അനിവാര്യം

ജിദ്ദ: സിറിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്ന് ഗള്‍ഫ്-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം അഭിപ്രായപ്പെട്ടു. സിറിയന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് ഊര്‍ജ്ജിത ശ്രമങ്ങള്‍ വേണമെന്നും യോഗം വ്യക്തമാക്കി. പന്ത്രണ്ടു വര്‍ഷമായി തുടരുന്ന സിറിയന്‍ സംഘര്‍ഷത്തില്‍ നൂറുകണക്കിന് മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടത്. പ്രശ്‌നം പരിഹാരിഹരിക്കാന്‍ രാഷ്ട്രീയ തീരുമാനമാണ് ആവശ്യമെന്ന് ഗള്‍ഫ-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം വിലയിരുത്തി. സിറിയന്‍ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ജിദ്ദയില്‍ കൂടിയ യോഗത്തില്‍ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അധ്യക്ഷത വഹിച്ചു.

Damam, gulf, Jeddah, Riyad

ഹൂതി തടവിലായ സൗദി ഭടന്‍മാരെ മോചിപ്പിച്ചു; റിയാദില്‍ ഊഷ്മള വരവേല്പ്

റിയാദ്: യമനില്‍ ഹൂതികള്‍ ബന്ദികളാക്കിയ സൗദി ഭടന്‍മാരെ മോചിപ്പിച്ചു. യമനിലെ ഔദ്യോഗിക സര്‍ക്കാരും ഹൂതികളും ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് സഖ്യ സേനയുടെ ഭാഗമായ സൈനികരെ മോചിപ്പിച്ചത്. റിയാദിലെത്തിയ സൈനികര്‍ക്ക് ഊഷ്മള വരവേല്പാണ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയത്. അറബ് സഖ്യസേനയുടെ ഭാഗമായിരുന്ന സുഡാന്‍, സൗദി സൈനികരെയാണ് ഇന്ന് മോചിപ്പിച്ചത്. സൗദിയുടെ 16 സൈനികരും സുഡാന്റെ മൂന്ന് സൈനികരെയുംമോചിപ്പിച്ചു. ഇവരെ യമന്‍ തലസ്ഥാനമായ സന്‍അയില്‍ നിന്ന് റെഡ് ക്രോസ് വിമാനത്തില്‍ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചു. റിയാദിലെത്തിയ സൈനികര്‍ക്ക്

Damam, gulf, Jeddah, Riyad

ഇടയന്‍മാര്‍ക്ക് മരുഭൂമിയില്‍ വിരുന്നൊരുക്കി

റിയാദ്: മരുഭൂമിയില്‍ ആട്ടിടയന്‍മാര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി മലയാളി യൂവാക്കള്‍. സമീര്‍ വല്ലപ്പുഴയുടെ നേതൃത്വത്തില്‍ റിയാദ് തുമാമ മരുഭൂമിയില്‍ ഇടയന്‍മാര്‍ ഒത്തുചേരുന്ന കേന്ദ്രത്തിലാണ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. നഗരത്തില്‍ നിന്ന് നൂറ് കിലോ മീറ്റര്‍ അകലെ തുമാമ റോഡില്‍ നിന്ന് 40 കിലോമീറ്റര്‍ ഓഫ് റോഡില്‍ മരുഭൂമിയിലൂടെ സഞ്ചരിച്ചാണ് ഇടയന്‍മാരുടെ കേന്ദ്രത്തിലെത്തിയത്. മരുഭൂമിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഒട്ടകങ്ങളെ മേയ്ക്കുന്നവര്‍ ഒത്തുകൂടുന്ന സ്ഥലത്ത് സമൂഹ നോമ്പുതുറക്ക് പ്രത്യേകം സൗകര്യം ഒരുക്കുകയായിരുന്നു. ടെന്റില്‍ കഴിയുന്ന ഇടയന്‍മാരെ സമീര്‍ വല്ലപ്പുഴയുടെ നേതൃത്വത്തിലുളള സംഘം കഴിഞ്ഞ

Damam, gulf, Jeddah, Riyad

റിയാദില്‍ മിതശീത കാലാവസ്ഥ; ചിലയിടങ്ങളില്‍ മഴ തുടരും

റിയാദ്: സൗദിയിലെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട മഴ അന്തരീക്ഷ താപം ഗണ്യമായി കുറച്ചു. തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളിലും മിത ശീതകാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അതേസമയം, കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ നിരവധി അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴയില്‍ പല സ്ഥലങ്ങളിലും വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. മദീനയില്‍ ഒട്ടകങ്ങളെ കൊണ്ടുപോയ വാഹനം മിറഞ്ഞു ഒട്ടകങ്ങള്‍ ചത്തു. ദവാദ്മിയില്‍ ശക്തമായ കാറ്റില്‍ല്‍ കാരവന്‍ ഒട്ടകങ്ങള്‍ക്കുമേല്‍ പതിച്ച് എട്ട് ഒട്ടകങ്ങള്‍ ചത്തു.വരും ദിവസങ്ങളില്‍ മിതശീതകാലാവസ്ഥ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ

Damam, gulf, Jeddah, Riyad

പൊന്നാനി ഫൗണ്ടേഷന്‍ ഇഫ്താര്‍ വിരുന്ന്

റിയാദ്: ഇഫ്താര്‍ വിരുന്നൊരുക്കി പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് ഘടകം. മലാസ് പെപ്പര്‍ ട്രീ റസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ മുഖ്യ രക്ഷാധികാരി സലീം കളക്കര അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. റസൂല്‍ സലാം, കെടി അബൂബക്കര്‍, അലഫ്, കബീര്‍ വെളിയംകോട്, ജയന്‍ കൊടുങ്ങല്ലൂര്‍, വിജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷമീര്‍ മേഘ, അസ്‌ലം കളക്കര, ഫസല്‍ റഹ്മാന്‍, ഷഫീക് എന്നിവര്‍ നേതൃത്വം നല്‍കി. ന്‍സാര്‍ നൈതല്ലൂര്‍ സ്വാഗതവും ഫാജിസ് നന്ദിയും

Damam, gulf, Jeddah, Riyad

മഴ, പൊടിക്കാറ്റ്: വ്യോമ ഗതാഗതത്തെയും ബാധിച്ചു

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തിന്റെ വിവി ഭാഗങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കനത്ത പൊടിക്കാറ്റ് വ്യോമ ഗതാഗതത്തെയും ബാധിച്ചു, തലസ്ഥാനമായ റിയാദില്‍ ഇന്നലെ രാത്രി പൊടിക്കാറ്റും കനത്ത മഴയും അനുഭവപ്പെട്ടിരുന്നു. വരുന്ന ഏതാനും ദിവസങ്ങളില്‍ ചാറ്റല്‍ മഴയും ശീതകാറ്റും തുടരും. രാത്രിയില്‍ അനുഭവപ്പെട്ട ശക്തമായ കാറ്റിനെ തുടര്‍ന്ന് പല വിമാനങ്ങള്‍ക്കും ലാന്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഉംറ തീര്‍ഥാടകരുമായെത്തിയ വിമാനങ്ങള്‍ ജിദ്ദയില്‍ ഇറങ്ങാതെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടിരുന്നു. ഇന്നലെ

Damam, gulf, Jeddah, Riyad

കൊച്ചി കൂട്ടായ്മ ഇഫ്താര്‍ സംഗമം

റിയാദ്: കൊച്ചി കൂട്ടായ്മ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സുലൈ സുല്‍ത്താന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന സംഗമത്തില്‍ വിവിധ സംഘടനാ പ്രതിനിധികളും കൊച്ചി കൂട്ടായ്മ കുടുംബാംഗങ്ങളും പങ്കെടുത്തു. ഫര്‍ഹാന്‍ ഇസ്ലാഹി കൊച്ചി റമദാന്‍ പ്രഭാഷണം നടത്തി. വനിതകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. വീട്ടമ്മമാര്‍ തയ്യാറാക്കിയ വിഭവങ്ങളാണ് ഇഫ്താര്‍ വിരുന്നിന് ഒരുക്കിയത്.

Damam, gulf, Jeddah, Riyad

എസ്എംഎസ് ഇഫ്താര്‍ സ്‌നേഹ സംഗമം; ആയിരങ്ങള്‍ പങ്കെടുത്തു

റിയാദ്: തൊഴിലാളികള്‍ക്ക് ഇഫ്താര്‍ സ്‌നേഹ സംഗമം ഒരുക്കി ഷിഫ മലയാളി സമാജം. ഷിഫാ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ വര്‍ക്ഷോപ് തൊഴിലാളികളായ ആയിരത്തിലധികം തൊഴിലാളികള്‍ സ്‌നേഹ സംഗമം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. ബെല്ലൗര്‍ ഐസ് കമ്പനി, സമീപത്തുളള രണ്ടു വര്‍ക്ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് വിരുന്നൊരുക്കിയത്. സമാജം പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഇഫ്താര്‍ വിഭവങ്ങളാണ് വിരുന്നില്‍ വിതരണം ചെയ്തത്. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സാബു പത്തടി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ സുലൈമാന്‍ വിഴിഞ്ഞം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍മാരായ അശോകന്‍ ചാത്തന്നൂര്‍, ഫിറോസ് പോത്തന്‍കോട്,

Damam, gulf, Jeddah, Riyad

ചെടികളും മരങ്ങളും നശിപ്പിച്ചാല്‍ പിഴ

റിയാദ്: സൗദി അറേബ്യയിലെ പൊതുയിടങ്ങളിലും പാര്‍ക്കുകളിലുമുളള ചെടികളും മരങ്ങളും നശിപ്പിച്ചാല്‍ പിഴ അടക്കേണ്ടി വരുമെന്ന് അധികൃതര്‍. ഭേദഗത വരുത്തിയ കരടു പട്ടികയില്‍ ഇതുസംന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയതായി നഗര, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. പാര്‍ക്കുകളിലെ ഇരുപ്പിടങ്ങള്‍, ചെടികള്‍, ഫുട്പാത്തുകള്‍ എന്നിവ നഗരസഭകളാണ് പരിപാലിക്കുന്നത്. എന്നാല്‍ ഇവ കേടുവരുത്തുന്നവര്‍ക്ക് 1000 റിയാല്‍ പിഴ ചുമത്താനാണ് കരട് നിയമം വ്യവസ്ഥ ചെയ്യുന്നത്. നഗരസഭാ നിയമ ലംഘനങ്ങളുടെ പട്ടികയില്‍ പാര്‍ക്കുകളും നഗരചത്വരങ്ങളും ഉള്‍പ്പെടുത്തിയാണ് പട്ടിക പരിഷ്‌കരിച്ചത്. റോഡരുകിലെ കെട്ടിടങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍

Damam, gulf, Jeddah, Riyad

സിറിയന്‍ വിദേശകാര്യ മന്ത്രി സൗദിയില്‍

റിയാദ്: സിറിയന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ മെക്ദാദ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. സിറിയന്‍ അഭയാര്‍ഥി പ്രശ്‌നം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സൗദി വദേശകാര്യ മന്ത്രിയുടെ ക്ഷണപ്രകാരമാണ് സിറിയന്‍ മന്ത്രിയുടെ സന്ദര്‍ശനം. സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അല്‍ ഖുറൈജി കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിറിയന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ മെക്ദാദിനെ സ്വീകരിച്ചു. 12 വര്‍ഷത്തിലേറെയായി തുടരുന്ന സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി അഭയാര്‍ഥികള്‍ക്ക് സൗദി അറേബ്യ അഭയം നല്‍കിയിട്ടുണ്ട്.

Damam, gulf, Jeddah, Riyad

ഹൂതികളുമായി ചര്‍ച്ച നടത്തി യമനിലെ സൗദി അംബാസഡര്‍

റിയാദ്: യമനിലെ സൗദി അംബാസഡര്‍ ഹൂതി നേതാക്കളുമായി തലസ്ഥാനമായ സന്‍അയില്‍ കൂടിക്കാഴ്ച നടത്തി. യമന്‍ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് സൗദി പ്രതിനിധി ഹൂതികളുമായി കൂടിക്കാഴ്ച നടത്തുന്നത്. യമന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് ഒമാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രത്യേക പ്രതിനിധി സംഘം സന്‍അയിലെത്തിയിരുന്നു. യെമനിലെ സൗദി അംബാസഡര്‍ മുഹമ്മദ് സഈദ് അല്‍ ജാബറും ഒമാന്‍ പ്രതിനിധി സംഘവും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ മേധാവി മഹ്ദി അല്‍ മഷാത്തുമായി കൂടിക്കാഴ്ച നടത്തി. ഹൂതി നേതാക്കളുമായുളള കൂടിക്കാഴ്ച സൗദി

Damam, gulf, Jeddah, Riyad

ഒരു ദിവസം 47 കോടി സമാഹരിച്ച് ഇഹ്‌സാന്‍

റിയാദ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുളള സൗദി ദേശീയ വിഭവ സമാഹരണ കാമ്പയിന് മികച്ച പ്രതികരണം. ആദ്യ ദിനം 47 കോടി റിയാല്‍ സമാഹരിക്കാന്‍ കഴിഞ്ഞു. ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴിയാണ് സംഭാവന ശേഖരിക്കുന്നത്.ഭരണാധികാരി സല്‍മാന്‍ രാജാവ് 4 കോടി റിയാലും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ 3 കോടി റിയാലും സംഭാവന നല്‍കിയാണ് വിഭവ സമാഹരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ സ്വദേശികളും വിദേശികളും വന്‍കിട കമ്പനികളും സംഭാവന നല്‍കുന്നുണ്ട്. നിര്‍ധനര്‍ക്ക് 3700 ഭവനങ്ങള്‍ നിര്‍മിക്കുന്നതിന് ജൂദ് അല്‍

Damam, gulf, Jeddah, Riyad

ബീശയില്‍ വാഹനാപകടം; മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുഷൈത്ത് ബീശയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. ആലപ്പുഴ കുത്തിയതോട് ഏഴാം വാര്‍ഡില്‍ തറയില്‍ ബി. കൊച്ചു മുഹമ്മദിന്റെ മകന്‍ ടി.കെ അബ്ദുല്‍ സലാം (57) ആണ് രമിച്ചത്. അറേബ്യന്‍ ട്രേഡിങ്ങ് കമ്പനിയില്‍ സെയില്‍സ്മാന്‍ ആയിയിരുന്നു. നേരത്തെ ബഹ്‌റൈനിലും ജോലി ചെയ്തിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ ഖബറടക്കും. മാതാവ്: സഹ്‌റത്തുമ്മ, ഭാര്യ: റാബിയ, മക്കള്‍: തസ്‌നീഹു സുല്‍ത്താന, തന്‍സീഹ് റഹ്മാന്‍ മരുമകന്‍: സിന്‍ജാന്‍ (സൗദി അറേബ്യ)

Scroll to Top