സംരംഭകര്‍ ബുക് ഓഫ് അക്കൗണ്ട് സൂക്ഷിക്കണം
റിയാദ്: മനുഷ്യരുടെ ആരോഗ്യം പരിശോധിക്കുന്നതുപോലെ സുപ്രധാനമാണ് സംരംഭങ്ങളുടെ ധനസ്ഥിതി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതെന്ന് ബിസിനസ്സ് കണ്‍സള്‍ട്ടന്റ് ഡോ. ഫിറോസ് ആര്യന്തൊടിക. ഏതൊരു സംരംഭവും മികച്ച നിലയില്‍ വളര്‍ച്ച നേടുന്നതിനും വികാസം പ്രാപിക്കുന്നതിനും ബുക് ഓഫ് അക്കൗണ്ട് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐഐബിസ് ആന്റ യുനൈറ്റഡ് ഡിലൈറ്റഡ് കമ്പനി സംഘടിപ്പിച്ച ഇന്ത്യന്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയില്‍ വിദേശികള്‍ക്ക് സംരംഭതുടങ്ങാനുളള അവസരം ഏറെ പേര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പൂര്‍ണമായും നിയമം അനുശാസിക്കുന്ന വിധം സംരംഭങ്ങള്‍ തുടങ്ങണം. നേരത്തെ സൗദിയില്‍ […]














