സത്യാനന്തരകാലത്ത് പ്രണയവും മനുഷ്യനും ഇല്ലാതായി: ശിഹാബുദ്ദീന്‍ പൊയിത്തുംകടവ്
റിയാദ്: എഴുത്തുകാരനും പ്രഭാഷകനുമായ ജോസഫ് അതിരുങ്കലിന്റെ ഗ്രിഗര്‍ സാംസയുടെ കാമുകി പ്രകാശനം ചെയ്തു. കഥാകൃത്ത് ശിഹാബുദ്ധീന്‍ പൊയിത്തുംകടവ് ചില്ല സര്‍ഗ വേദി പ്രതിനിധി സുരേഷ് ലാലിന് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. അന്താരാഷ്ട്ര പുസ്തക മേളയില്‍ മലയാള വിഭാഗത്തില്‍ ശ്രദ്ധ നേടിയ കഥാ സമാഹാരമാണ് ഇത്. പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് സ്റ്റാളില്‍ നടന്ന പരിപാടിയില്‍ ഡോ. കെ ആര്‍ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. കമ്പോളവത്ക്കരണവും ആത്യന്തികമായി ലാഭം മാത്രം ഒരു സത്യമായി […]














