സൗദിയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ തൊഴില്‍ വിപണിയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞു. ഇതാണ് സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്വകാര്യ തൊഴില്‍ വിപണിയിലെ റീറ്റൈയില്‍, ഹോള്‍സെയില്‍ സെക്ടര്‍, വര്‍ക് ഷോപ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത്. 4.61 ലക്ഷം സ്വദേശികള്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് മാനവ വിഭവശേഷി സാമൂഹിക വികസനകാര്യ […]









