ഫാസിസവും ചെറുത്തുനില്‍പ്പുകളും: കേളി സെമിനാര്‍
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് ‘ഫാസിസവും ചെറുത്തുനില്‍പ്പുകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേളി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് ഏരിയ സമ്മേളനം. ഏരിയാ കമ്മിറ്റി അംഗം പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷണത്തിലും, വസ്ത്രത്തിലുമുള്ള ഫാസിസത്തിന്റെ കടന്നു കയറ്റങ്ങള്‍ക്ക് ശേഷം വാക്കുകള്‍ക്ക് കൂടി കൂച്ചു വിലങ്ങിടുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ഇന്ന് പാര്‍ലമെന്റിനകത്തെ നിരോധനം മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്ന സമയം വിദൂരമല്ല. ഫാസിസത്തിന്റെ കടന്നു കയറ്റത്തെ ചെറുത്ത് നില്‍ക്കാന്‍ […]













