നീറ്റ് എന്‍ട്രന്‍സ്; റിയാദ് പരീക്ഷ കേന്ദ്രം ഒരുങ്ങി
റിയാദ്: ഇന്ത്യയിലെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന നീറ്റ്-യുജി എന്‍ട്രന്‍സ് പരീക്ഷ റിയാദില്‍ ജൂലൈ 17ന് നടക്കും. സൗദിയിലെ ഏക പരീക്ഷാ കേന്ദ്രം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് ഒരുക്കിയിട്ടുളളത്. ആദ്യമായാണ് നീറ്റ് പരീക്ഷക്ക് സൗദിയില്‍ കേന്ദ്രം അനുവദിക്കുന്നത്. 301 വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുളള പരീക്ഷയില്‍ റിയാദ് കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതില്‍ 224 പെണ്‍കുട്ടികളും 77 ആണ്‍കുട്ടികളുമാണ്. വിദ്യാര്‍ഥികള്‍ രാവിലെ 11ന് മുമ്പ് പരീക്ഷാ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യണം. 11.30 മുതല്‍ ഉച്ചക്ക് […]












