Sauditimesonline

pinarayi
ധര്‍മ്മടത്ത് 'ക്യാപ്റ്റന്‍' കിതയ്ക്കുന്നു; റിയാദില്‍ ആവേശക്കടല്‍, ബിഗ് സ്‌ക്രീനുകള്‍ക്ക് മുന്നില്‍ പ്രവാസിപ്പട

Damam, gulf, Jeddah, Riyad

കോഴിക്കോടന്‍സ് എഡ്യൂ ഫണ്‍ ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: സര്‍ഗ ശേഷിയും ലക്ഷ്യബോധവും പരിപോഷിപ്പിക്കുന്നതിന് റിയാദിലെ പ്രവാസി കൂട്ടായ്മ കോഴിക്കോടന്‍സ് ആവിഷ്‌ക്കരിച്ച ‘എഡ്യു ഫണ്‍ ക്ലബി’ന് റിയാദില്‍ തുടക്കം. പരിപാടിയില്‍ സിറ്റിഫളവര്‍ മാനേജിംഗ് ഡയറക്ടടര്‍ അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയണം. അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്കു വലിയ പങ്കാണ് നിര്‍വഹിക്കാനുളളതെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ഓര്‍ഗനൈസര്‍ ഹസ്സന്‍ ഹര്‍ഷദ് ഫറോക്ക് അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ പരിശീലനം പരിപാടിയും അരങ്ങേറി. എഡ്യുഫണ്‍ ക്ലബ് ക്യാപ്റ്റന്‍ യതി മുഹമ്മദ് അലി […]

Damam, gulf, Jeddah, Riyad

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഖിവ ഇ-പ്ലാറ്റ്‌ഫോം വഴി സ്‌പോണ്‍സര്‍ഷിപ് മാറാം

റിയാദ്: സൗദിയില്‍ വ്യക്തിയുടെ കീഴില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഖിവ ഇ-പ്ലാറ്റ് ഫോം വഴി സ്ഥാപനങ്ങളിലേക്ക് മാറാമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസനകാര്യ മന്ത്രാലയം. പുതിയ സേവനം ഖിവ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറുന്നതിന് മാനവ വിഭവ ശേഷി സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ ശാഖകളില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം എന്നായിരുന്നു ചട്ടം. എന്നാല്‍ പുതിയ സേവനം ഖിവ ഇ-പ്ലാറ്റ്‌ഫോമില്‍ ലഭ്യമായതോടെ ഓണ്‍ലൈനില്‍ സ്‌പോണ്‍സര്‍ഷിപ് മാറാന്‍

Damam, gulf, Jeddah, Riyad

പൊടിക്കാറ്റ്: മാര്‍ച്ച് 12 വരെ മുന്നറിയിപ്പ്

റിയാദ്: സൗദിയില്‍ മാര്‍ച്ച് 12 വരെ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ അതോറിറ്റി. തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍, ഹായില്‍ എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗത 60 കിലോമീറ്ററായി ഉയരും. ഇത് പൊടിക്കാറ്റായി മാറാന്‍ ഇടയുണ്ട്. അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍, മക്ക, മദീന, അസീര്‍, അല്‍ബാഹ, തബൂക്ക് എന്നിവിടങ്ങളിലും പൊടിക്കാറ്റ് ദൃശ്യമാകും. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപം ഉയരുമെന്നും അധികൃതര്‍ അറിയിച്ചു. അലര്‍ജി, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നവര്‍ ജാഗ്രതപാലിക്കണം. രാജ്യത്തെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും

Damam, gulf, Jeddah, Riyad

അറബ് നാടിന്റെ രുചിക്കൂട്ട് തേടി മലയാളി യുവാവ് സൗദിയില്‍

റിയാദ്: രുചി വൈവിധ്യം തേടി ലോക സഞ്ചാരത്തിനിറങ്ങിയ മലയാളി യുവാവ് റിയാദിലെത്തി. മലപ്പുറം മുന്നിയൂര്‍ കളിയാട്ട് മുക്ക് മുഹമ്മദ് അസ്ഹറുദ്ദീന്‍ ആണ് അറബ് രുചിക്കൂട്ടിന്റെ രസം തേടി റിയാദിലെത്തിയത്. അറബ് നാട്ടിലെ പൈതൃക വിഭവമായ ഖബ്‌സയും മന്തിയും കഴിക്കണം. മധുര പലഹാരമായ ഹനിനി, ലുഗൈമത്ത്, മസാബെബ് എന്നിവ രുചിച്ചു നോക്കണം. പരമ്പരാഗത രുചി ഭേദങ്ങളുടെ കലവറയാണ് സൗദിയിലെ വിഭവങ്ങള്‍. അതിന്റെയെല്ലാം രുചിക്കൂട്ടറിയണം. ഹോട്ടേല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടി പാചക വിദഗ്ദന്‍ കൂടിയായ അസ്ഹറുദ്ദീന്‍ അതിനാണ് സൗദിയിലെത്തിയത്. അറബ്

Damam, gulf, Jeddah, Riyad

കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്ററിന് പുതിയ നേതൃത്വം

റിയാദ്: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിവാസികളുടെ കൂട്ടായ്മ കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുഷ്പരാജ്, സദാത്ത് കാപ്പാട്, സയീദ് ജാഫര്‍ സക്കാഫ്, സഫറുള്ള പി വി, സാഹിര്‍ കാപ്പാട്, ഷബീര്‍ അലി വലിയകത്ത്, ഇഷാക്ക് ഒലിവ് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. റാഫി കൊയിലാണ്ടി (ചെയര്‍മാന്‍), മുഹമ്മദ് നൗഫല്‍ പി കെ (പ്രസിഡണ്ട്), നിബിന്‍ ലാല്‍ (ജന. സെക്രട്ടറി),

gulf

ഹനാദി ഹിന്ദിന്റെ ചിത്രം വരച്ച് വനിതാ ദിനാഘോഷം

റിയാദ്: സൗദിയിലെ പ്രഥമ വനിതാ പൈലറ്റിന്റെ ചിത്രം വരച്ച് റിയാദിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ലോക വനിതാ ദിനം ആഘോഷിച്ചു. സൗദി വനിതകളുടെ കരുത്തിന്റെ പ്രതീകം ഹനാദി സക്കരിയ അല്‍ ഹിന്ദിന്റെ ചിത്രമാണ് വരച്ചത്. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പോലും അനുവദിക്കാത്ത കാലത്ത് പൈലറ്റ് ലൈസന്‍സ് നേടി കരുത്തു കാട്ടിയ സൗദി വനിതയാണ് ഹനാദി സക്കരിയ അല്‍ ഹിന്ദ്. രാജ്യത്ത് ലോക്കോ പൈലറ്റ്, ഫയര്‍ ഫൈറ്റിംഗ്, ആര്‍മി, എയര്‍ ട്രാഫിക് കണ്‍ട്രാള്‍ തുടങ്ങിയ മേഖലയിലും വനിതകള്‍ സാന്നിധ്യം ഉറപ്പിക്കാന്‍

Damam, gulf, Jeddah, Riyad

ഇന്ത്യ വ്യോമ ഗതാഗത വിലക്ക് പിന്‍വലിക്കുന്നു

റിയാദ്: അന്താരാഷ്ട്ര വിമാന വിലക്ക് ഇന്ത്യ പിന്‍വലിക്കുന്നു. മാര്‍ച്ച് 27 മുതല്‍ വ്യോമ ഗതാഗതം സാധാരണ നിലയിലാകും. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തവെച്ച മുഴുവന്‍ വിമാന സര്‍വീസുകളും പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് മഹാമാരി ലോകത്ത് പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഇന്ത്യ വ്യോമ ഗതാഗതം നിര്‍ത്തിവെച്ചത്. വ്യോമ ഗതാഗതം പുനരാരംഭിക്കാന്‍ പല തവണ ശ്രമം നടത്തിയെങ്കിലും കൊവിഡ് വൈറസിന്റെ വകഭേദം പല രാജ്യങ്ങളിലും വ്യാപിച്ചതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇന്ത്യയില്‍ കൊവിൗ് കേസുകള്‍ ഗണ്യമായി കുറയുകആും വാക്‌സിനേഷന്‍ വന്‍തോതില്‍ വിതരണം പൂര്‍ത്തിയാക്കുകയും

Damam, gulf, Jeddah, Riyad

ഹറം സന്ദര്‍ശിക്കുന്നവര്‍ക്ക് അനുമതിപത്രം ആവശ്യമില്ല

റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനിയിലെ മസ്ജിദുന്നബവിയിലും പ്രവേശിക്കാന്‍ അനുമതി പത്രം ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം. എന്നാല്‍ ഉംറ നിര്‍വഹിക്കുന്നതിനും മദീനയിലെ റൗദാ ശരീഫില്‍ നിസ്‌കരിക്കുന്നതിനും പെര്‍മിറ്റ് ആവശ്യമാണ്. റമദാന്‍ മാസത്തില്‍ ഉംറ ചെയ്യുന്നതിനുള്ള പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹറം പള്ളികളില്‍ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥയും പിന്‍വലിച്ചതോടെ കോവിഡിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ഹറമും പരിസരവും മാറി. അതിനിടെ, 24 മണിക്കൂറിനിടെ സൗദിയില്‍ 279 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 645 പേര്‍

Damam, gulf, Jeddah, Riyad

ചാക്കോച്ചന്‍ സില്‍വര്‍ ജൂബിലി ആഘോഷം

റിയാദ്: കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ സന്തോഷം പങ്കുവെച്ച് റിയാദിലെ ആരാധകര്‍. ചാക്കോച്ചന്‍ ലൗവേഴ്‌സ് ആന്റ് ഫ്രണ്ട്‌സ് കൂട്ടായ്മയാണ് സില്‍വര്‍ ജൂബിലി ആഘോഷിച്ചത്. സാംസ്‌കാരിക സമ്മേളനം ഡോ. ആമിന സെറിന്‍ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് അഫ്‌സല്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. പ്രഡിന്‍ അലക്‌സ് കൂട്ടായ്മയെ പരിചപ്പെടുത്തി. ജയന്‍ കൊടുങ്ങല്ലൂര്‍, ശിഹാബ് കൊട്ടുകാട്, അയൂബ് കരൂപ്പടന്ന, സുരേഷ് ശങ്കര്‍, ഡോ: അബ്ദുല്‍ നാസര്‍, റാഫി പാങ്ങോട്, മൈമൂന അബ്ബാസ്, ജോണ്‍സണ്‍ മാര്‍ക്കോസ്, തസ്‌നീം റിയാസ്, അലക്‌സ്

Damam, gulf, Jeddah, Riyad

റിയാദില്‍ 42 കിലോ മീറ്റര്‍ മാരത്തണ്‍

റിയാദ്: വ്യായാമം പ്രോത്സാഹിപ്പിക്കാന്‍ സംഘടിപ്പിച്ച മാരത്തണ്‍ മത്സരയോട്ടത്തില്‍ പങ്കെടുത്ത് ആയിരങ്ങള്‍. സൗദി സ്‌പോര്‍ട്‌സ് ഫെഡറേഷനാണ് മാരത്തണ്‍ രണ്ടാം എഡിഷന് നേതൃത്വം നല്‍കിയത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ പതിനായിരത്തിലധികം പേരാണ് 42 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള മാരത്തണ്‍ മത്സരയോട്ടത്തില്‍ പങ്കെടുത്തത്. രാജ്യത്ത് നടക്കുന്ന പ്രഥമ പ്രഫഷണല്‍ അന്തര്‍ദേശീയ മത്സരമാണിത്. റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ആരംഭിച്ച മത്സരം ദറഇയ്യ, പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോഡ്, കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ സിറ്റി, ഡിജിറ്റല്‍ സിറ്റി തുടങ്ങി തലസ്ഥാനത്തെ

Damam, gulf, Jeddah, Riyad

റമദാനെ വരവേല്‍ക്കാന്‍ ‘സൂഖ്-2022’ ഒരുക്കി സിറ്റി ഫ്‌ളവര്‍

റിയാദ്: പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാനെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് ലോകം. 2022 ഏപ്രില്‍ ആദ്യം വ്രതമാസം ആരംഭിക്കും. മനസ്സും ശരീരവും ശുദ്ധമാക്കാനുളള വ്രതാനുഷ്ടാനം ആഘോഷപൂര്‍വമാണ് ആചരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും വലിയ വിപണന മേളകൂടിയാണ് റമദാനിലും തുടര്‍ന്നുളള ഈദ് വേളയിലും അരങ്ങേറുന്നത്. അറബ് നാഗരികതയുടെ അടയാളമാണ് സൂഖ്. പ്രത്യേക ദിവസങ്ങളിലും പ്രത്യേക സമയത്തും കച്ചവടത്തിനുളള കേന്ദ്രമാണിത്. സാമൂഹിക ജീവിതത്തില്‍ ആവശ്യമായ മുഴുവന്‍ ഉത്പ്പന്നങ്ങളും സൂഖില്‍ ലഭ്യമാണ്. ഇത്തരത്തില്‍ പാരമ്പര്യവും പൈതൃകവും ഓര്‍മപ്പെടുത്തുന്ന ടെന്റുകള്‍ ഒരുക്കിയാണ് പ്രമുഖ റീട്ടെയില്‍ വിതരണ

Damam, gulf, Jeddah, Riyad

സൗദിയില്‍ പൊടിക്കാറ്റ്; ജാഗ്രതവേണമെന്ന് മുന്നറിയിപ്പ്

റിയാദ്: കാലാവസ്ഥയില്‍ ദൃശ്യമാകുന്ന മാറ്റം മാര്‍ച്ച് 8 വരെ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ പൊടിക്കാറ്റ് ആഞ്ഞുവീശാന്‍ സാധ്യതയുണ്ടെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ രണ്ടു ദിവസമായി പൊടിക്കാറ്റ് രൂക്ഷമാണ്. റിയാദ് എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ ശ്രമിച്ച വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് ചിത്രീകരിച്ച പൊടിപടലം പൊതിഞ്ഞ റിയാദ് നഗരത്തിന്റെ വീഡിയോ വൈറലാണ്. ജോര്‍ദാനില്‍ നിന്ന് ഉയര്‍ന്ന പൊടിക്കാറ്റാണ് സൗദി അന്തരീക്ഷത്തിലും പ്രത്യക്ഷപ്പെട്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ

Damam, gulf, Jeddah, Riyad

മാഞ്ഞത് മതേതരത്വത്തിന്റെ കാവലാള്‍; സമാധാന ദൂതന്‍: സൗദി കെഎംസിസി

റിയാദ്: മതേതരത്വത്തിന്റെ കാവലാളായിരുന്നു മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ശുഭ്രമായ വീഥിയിലൂടെ സഞ്ചരിച്ച് പൂര്‍വികരായ നേതാക്കളുടെ പാതയില്‍ തങ്ങള്‍ പാര്‍ട്ടിയെ നയിച്ചു. പ്രതിസന്ധികളില്‍ സമുദായത്തിന്റെ അവസാന വാക്കായി. പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും അതിജയിച്ച് ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് അവസാന സമയം വരെ പടപൊരുതി. അസുഖ ബാധിതനായിട്ടും വഖഫ് സ്വത്തുക്കളുടെ സംരക്ഷണ പോരാട്ടത്തില്‍ തങ്ങള്‍ നേരിട്ട് നേതൃത്വം നല്‍കി. ആരുടേയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാതെ ന്യൂനപക്ഷങ്ങളുടെ

Damam, gulf, Jeddah, Riyad

സൗദിയില്‍ ക്വാറന്റൈന്‍ പിന്‍വലിച്ചു; പിസിആര്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല

റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍, ഹോം ക്വാറന്റൈന്‍ എന്നിവയും ഇനി മുതല്‍ ആവശ്യമില്ല. സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് ഇതുവരെ ക്വാറന്റൈന്‍ ഒഴിവാക്കിയത്. പുതിയ പ്രഖ്യാപനം ആയിരക്കണക്കിന് സൗദി പ്രവാസികള്‍ക്ക് ആശ്വാസമാകും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികളും പിന്‍വലിച്ചു. സൗദിയില്‍ മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ ആരാധനാലയങ്ങളിലും സാമൂഹിക അകലം ഒഴിവാക്കി. എന്നാല്‍

Scroll to Top