ഫൈനല്‍ എക്‌സിറ്റ്; പകരം വിസ ലഭിക്കണമെങ്കില്‍ നിതാഖാത്ത് പാലിക്കണം
റിയാദ്: ഫൈനല്‍ എക്‌സിറ്റ് വിസയില്‍ രാജ്യം വിടുന്നവര്‍ക്കു പകരം പുതിയ തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതിന് നിയന്ത്രണമുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. സ്വദേശിവത്ക്കരണ പദ്ധതി പ്രകാരം സ്വദേശികള്‍ക്ക് നിയമനം നല്‍കിയ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് പുതിയ വിസ അനുവദിക്കുന്നത്. ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്നവര്‍ക്കും റീഎന്‍ട്രി വിസയില്‍ പോയി മടങ്ങി വരാത്തവര്‍ക്കും പകരം വിദേശ റിക്രൂട്‌മെന്റിന് സ്ഥാപനങ്ങളെ അനുവദിച്ചിരുന്നു. എന്നാല്‍ ഒരു സ്ഥാപനത്തില്‍ നിന്നു ജോലി ഉപേക്ഷിച്ചു പോകുന്ന വിദേശ തൊഴിലാളിക്കു പകരം പുതിയ തൊഴിലാളികളെ റിക്രൂട്‌ചെയ്യുന്നതിന് വിസ […]











