Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
gulf, saudi

‘മനസ്സ് ശരീരം സമൂഹം’; മീഡിയാ ഫോറം പരിശീലന പരിപാടി നാളെ

റിയാദ്: ആരോഗ്യ ശീലങ്ങളിലൂടെ സന്തോഷ ജീവിതം നയിക്കാന്‍ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ‘ആരോഗ്യം: മനസ്സ്-ശരീരം-സമൂഹം’ എന്ന പ്രമേയത്തിലാണ് പരിപാടി. ജനുവരി 10 വൈകീട്ട് 6.30ന് ബത്ഹ എക്‌സിര്‍ പോളിക്ലിനിക്കിന് സമീപം നൂര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. അല്‍ റയാന്‍ പോളിക്ലിനിക് എംഡി മുഷ്താഖ് മുഹമ്മദലി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/anPTZLY9AD43oT6v7 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് റിംഫ് അറിയിച്ചു. 10 മിനുട്ട് ദൈര്‍ഘ്യമുളള നാലു സെഷനുകളാണ് പരിപാടിയുടെ ആകര്‍ഷണം. അല്‍ റയാന്‍ […]

gulf, saudi

‘ഫോര്‍ക്ക’ റിയാദിനെ റഹ്മാന്‍ മുനമ്പത്ത് നയിക്കും

റിയാദ്: മലയാളി പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദി ‘ഫോര്‍ക’ റിയാദിന് (ഫെഡറേഷന്‍ ഓഫ് കേരളൈറ്റ്‌സ് റീജിയണല്‍ അസോസിയേഷന്‍) പുനഃസംഘടിപ്പിച്ചു. അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പുന:സംഘടന നടന്നത്. അലി ആലുവ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അലി ആലുവ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പുനഃസംഘടന നിയന്ത്രിക്കുന്നതിന് പതിനൊന്നംഗ സമിതിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. റഹ്മാന്‍ മുനമ്പത്ത് (ചെയര്‍മാന്‍ -മൈത്രി കരുനാഗപ്പള്ളി), ഉമ്മര്‍ മുക്കം (ജനറല്‍ കണ്‍വീനര്‍ -മാസ് റിയാദ്),

gulf, saudi

ബഷീര്‍ എടാട്ടിന് റിയാദില്‍ സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ സൈക്കോളജിസ്റ്റും പയ്യന്നൂര്‍ സ്വദേശിയുമായ ബഷീര്‍ എടാട്ടിന് റിയാദ് കെഎംസിസി പയ്യന്നുര്‍ മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. മലാസ് ചെറിസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കവ്വായി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് പെരുമ്പ ഉദ്ഘാടനം ചെയ്തു. റിയാദ് കണ്ണൂര്‍ ജില്ല കെഎംസിസി ജനറല്‍ സെക്രട്ടറി മുക്താര്‍ പിടിപി ഉപഹാരം സമ്മാനിച്ചു. കാസറഗോഡ് ജില്ലാ കെഎംസിസി ട്രഷറര്‍ ഇസ്മായില്‍ കാരോളം, മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍

gulf, saudi

ആലപ്പുഴ സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: ആലപ്പുഴ ചാരുംമൂട് വേടകപ്ലാവ് സ്വദേശി സുരേഷ് ദാമോദരന്‍ (50) റിയാദില്‍ മരിച്ചു. താമസ സ്ഥലത്തു ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വെളളി രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം സാധനം വാങ്ങാന്‍ പുറത്തിറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 10 വര്‍ഷമായി സൗദി കാര്‍പ്പറ്റില്‍ ഇലക്ട്രീഷ്യനായിരുന്നു. ഭാര്യ സിന്ധു, മകള്‍ ശിവാനി. നാട്ടില്‍ സംസ്‌കരിക്കുന്നതിന് ഇന്ന് രാത്രി ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കൊണ്ട് പോകും.

gulf, saudi

ജിദ്ദയില്‍ കനത്ത മഴ; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ജിദ്ദ: സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിഫ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിയോട് കൂടിയ മഴയാണ് ജിദ്ദ നഗരത്തില്‍ പെയ്തത്. തിങ്കളാഴ്ച രാവിലെ നഗരത്തിലെ പല ഭാഗങ്ങളിലും മഴ ലഭിച്ചു. ഒരു മണിക്കൂര്‍ നീണ്ടുനിന്ദ മഴ നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് സൃഷ്ടിച്ചു. പലസ്ഥലങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ രണ്ടു ദിവസം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. വടക്കന്‍ പ്രവിശ്യയില്‍ നിന്ന് മഴ അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ബാഹ, അസീര്‍, മദീന, മക്ക എന്നിവിടങ്ങളിലേക്കു

gulf, saudi

റിയാദ് മെട്രോ കുതിക്കുന്നു: ഒരുമാസത്തിനിടെ 35 ലക്ഷം യാത്രക്കാര്‍; ഓറഞ്ച് ലൈനില്‍ ട്രെയിന്‍ ഓടിത്തുടങ്ങി

റിയാദ്: ഓറഞ്ച് ലൈനില്‍ സര്‍വീസ് ആരംഭിച്ചതോടെ റിയാദ് മെട്രോ ട്രെയിന്‍ ആറു ലൈനുകളിലും ട്രെയിന്‍ ഓടിത്തുടങ്ങി. നേരത്തെ ബ്ലൂ, യെല്ലോ, പര്‍പ്പിള്‍, റെഡ്, ഗ്രീന്‍ എന്നീ അഞ്ചു ലൈനുകളില്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നു. പുതിയ ലൈന്‍ കൂടി പൊതുജനങ്ങള്‍ക്കായി തുറന്നതോടെ റിയാദ് മെട്രോ പൂര്‍ണ്ണമായും സജ്ജമായി. ജിദ്ദ റോഡില്‍ നിന്ന് കശം അല്‍ആന്‍ വരെ 41.1 കിലോമീറ്റര്‍ നീളത്തിലാണ് ഓറഞ്ച് ലൈന്‍. രാവിലെ ആറിന് ആദ്യ ട്രെയിന്‍ ഓടിത്തുടങ്ങി. സെക്കന്‍ഡ് ഈസ്‌റ്റേണ്‍ റിങ് റോഡുമായി ചേരുന്ന മെട്രോ ട്രാക്കില്‍

gulf, saudi

ബെസ്റ്റ് വേ കലണ്ടര്‍ പ്രകാശനം

റിയാദ്: ബെസ്റ്റ് വേ കള്‍ച്ചറല്‍ സൊസൈറ്റി റിയാദ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ബത്ഹയില്‍ നടന്ന ചടങ്ങില്‍ ബിപിഎല്‍ കാര്‍ഗോ ജനറല്‍ മാനേജര്‍ സിറാജ് ബെസ്റ്റ് വേ നാഷണല്‍ പ്രസിഡന്റ് അസ്‌ലം പാലത്തിന് കലണ്ടര്‍ നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. നാസര്‍ പൂനൂര്‍, സിദ്ദീഖ് എടക്കര, അമീന്‍ അസ്‌ലം, നിയാസ്, ഷാനിഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മലയാളി ഡ്രൈവര്‍മാരുടെ സാമൂഹിക, സംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിദ്ധ്യമാണ് ബെസ്റ്റ് വേ കള്‍ച്ചറല്‍ സൊസൈറ്റി.

gulf, saudi

‘ഒരുമിച്ചു വളരാന്‍’ കാല്‍പ്പന്തുത്സവം; 2034നെ വരവേല്‍ക്കാനൊരുങ്ങി സൗദി

രാജ്യാന്തര ഫുട്‌ബോള്‍ മാമാങ്കത്തിന് ആതിഥ്യം അരുളാനുളള ഒരുക്കത്തിലാണ് സൗദി അറേബ്യ. നാലു വര്‍ഷത്തിലൊരിയ്ക്കല്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പിന്റെ ഇരുപത്തിയഞ്ചാമത് എഡിഷന്‍ 2034ല്‍ അരങ്ങേറും. ‘ഒരുമിച്ചു വളരുന്നു’ എന്നതാണ് സൗദി അറേബ്യ വേള്‍ഡ് കപ്പ് പ്രചാരണങ്ങള്‍ക്കു നല്‍കിയിട്ടുളള മുദ്രാവാക്യം. ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം വന്‍ ആഘോഷങ്ങളോടെയാണ് രാജ്യം എതിരേറ്റത്. സൗദിയുടെ വികസന കുതിപ്പിനും സാമ്പത്തിക മുന്നേറ്റത്തിനും രാജ്യത്തിനു ലഭിച്ച ആതിഥേയത്വം കൂടുതല്‍ ഊര്‍ജ്ജം സമ്മാനിക്കും. പത്തു വര്‍ഷങ്ങള്‍ക്കപ്പുറമാണ് കാല്‍പ്പന്തുത്സവമെങ്കിലും ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സൗദി അറേബ്യയുടെ ദേശീയ കളിയാണ്

gulf, saudi

യുനൈറ്റഡ് എഫ്‌സി കലാശപ്പോരാട്ടം ഡിസം. 3ന്

ദമ്മാം: അല്‍ കോബാര്‍ യുണൈറ്റഡ് എഫ്.സി ഗാലപ്പ് ചാമ്പ്യന്‍സ് കപ്പിടന്റ കലാശപ്പോരാട്ടം തുഖ്ബ ക്ലബ് സ്‌റ്റേഡിയത്തില്‍ ജനുവരി മൂന്നിന് വൈകിട്ട് ഏഴചന് അരങ്ങേറും. കരുത്തരായ ബദര്‍ എഫ്.സിയും ദല്ല എഫ്.സിയുമാണ് ഫൈനലില്‍ മാറ്റുരക്കുന്നത്. നാട്ടില്‍ നിന്നുളള സംസ്ഥാന ദേശീയ താരങ്ങള്‍ ഉള്‍പ്പെടെ ഇരു ടീമുകള്‍ക്കും ജേഴ്‌സിയണിയും. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വീറും വാശിയും സമ്മാനിക്കുന്ന മത്സരമായി കലാശപ്പോരാട്ടം മാറും. കഴിഞ്ഞ ദിവസങ്ങളില്‍ കളി കാണാന്‍ നിരവധി പ്രവാസി കുടുംബങ്ങളാണ് സ്‌റ്റേഡിയത്തിലെത്തിയത്. കോര്‍ണിഷ് സോക്കറിനെ എതിരില്ലാത്ത

gulf, saudi

എംടി ജന മനസ്സുകളെ ഒരുമിപ്പിക്കാന്‍ സാഹിത്യത്തെ പ്രയോജനപ്പെടുത്തിയ എഴുത്തുകാരന്‍: കേളി

റിയാദ്: സാഹിത്യ ലോകത്ത് അക്ഷരങ്ങളിലൂടെ വിസ്മയം തീര്‍ത്ത മലയാളത്തിന്റെ വിശ്വ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തിന്‍ കേളി കലാസാംസ്‌കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കേളി വൈസ് പ്രസിഡണ്ട് ഗഫൂര്‍ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക കമ്മറ്റി കണ്‍വീനര്‍ ഷാജി റസാഖ് അനുശോചന സന്ദേശം അവതരിപ്പിച്ചു. ഭാഷയുടേയും രാജ്യത്തിന്റേയും അതിരുകള്‍ക്കപ്പുറത്തും അക്ഷരങ്ങളേയും കലകളേയും സ്‌നേഹിക്കുന്നവരുടേയെല്ലാം ആദരം ഏറ്റുവാങ്ങിയാണ് എം ടി വിട പറഞ്ഞത്. മിത്തുകളെ ചരിത്രങ്ങളാക്കാനും ചരിത്രങ്ങളെ

gulf, saudi

ഡോ. മന്‍മോഹന്‍ സിംഗ് ഇടതു എതിര്‍പ്പുകളെ ജനാധിപത്യ രീതിയില്‍ പ്രതികരിച്ച പ്രധാനമന്ത്രി: കേളി

റിയാദ്: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ കേളി കലാ സാംസ്‌കാരിക വേദി അനുശോചിച്ചുച്ചു, ഭരണഘടനയോടു കൂറുപുലര്‍ത്തി ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വനാവകാശ നിയമം തുടങ്ങിയ സുപ്രധാന നിയമനിര്‍മാണങ്ങള്‍ നടപ്പാക്കിയത് ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെയാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണറും 1991 മുതല്‍ 2024 വരെ 6

gulf, saudi

റിയാദ് സ്റ്റുഡന്‍സ് കോണ്‍ക്ലേവ് ഡിസം. 20ന്; വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ അജ്മല്‍ സി മുഖ്യാതിഥി

റിയാദ്: മികച്ച കരിയര്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനും ധാര്‍മ്മിക ജീവിതം നയിക്കാനും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാന്‍ റിയാദ് ഇസ്‌ലാമിക് സ്റ്റുഡന്റസ് കോണ്‍ക്ലേവ് (റിസ്‌കോന്‍) സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20 വെള്ളി രാവിലെ 9 മുതല്‍ 4 വരെ എക്‌സിറ്റ് 18 ലെ മാലികി കണ്‍വന്‍ഷന്‍ സെന്റിലാണ് പരിപാടി. റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സ്റ്റുഡന്റസ് വിങിന്റെ നേതൃത്വത്തിലാണ് റിസ്‌കോണ്‍. എട്ടു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0538357385 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍പറഞ്ഞു.

gulf, saudi

സിപിഎംനെ നേരിടാന്‍ കഴിയില്ല; തെരഞ്ഞെടുപ്പു നടന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വരും: പഴകുളം മധു

റിയാദ്: പണക്കൊഴിപ്പിലും സംഘടനാ ശക്തിയിലും സിപിഎംനെ നേരിടാന്‍ കഴിയില്ലെന്ന് കെപിസിസി ജന. സെക്രട്ടറി പഴകുളം മധു. എന്നാല്‍ ജനം അവര്‍ക്കെതാരാണ്. ഇന്നു തെരഞ്ഞെടുപ്പു നടന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം റിയാദില്‍ പറഞ്ഞു. കെപിസിസി ജന. സെക്രട്ടറി പിഎ സലീമും സന്നിഹിതനായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ മേഖലകളിലും അഴിമതിയാണ്. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. അഞ്ചാം തവണയാണ് പിണറായി സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. നികുതികള്‍ വര്‍ധിപ്പിച്ചു. വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിച്ചിരിക്കുകയാണ്. ടീകോം കരാര്‍ വ്യവസ്ഥകള്‍

gulf, saudi

നെസ്‌റ്റോ ബത്ഹ സൂപ്പര്‍ കപ്പ് സീസണ്‍-1 ഫിക്‌സ്ചര്‍ പ്രകാശനം

റിയാദ്: ബത്ഹ, ഗുറാബി, കേരള മാര്‍ക്കറ്റ് ഏരിയയിലെ മലയാളി കൂട്ടായ്മ ഫൗണ്ടേഷന്‍ ഓഫ് റിയാദ് മാര്‍ക്കറ്റ് അഡ്‌വെന്റര്‍സ് (ഫോര്‍മ) പ്രഥമ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ ഫിക്‌സ്ചര്‍ പ്രകാശനം നെസ്‌റ്റോ ബത്ഹ വില്ലാജിയോ ബ്രാഞ്ച് മാനേജര്‍ ഷിജു റഹിം നിര്‍വഹിച്ചു. പരിപാടിയില്‍ ടൂര്‍ണമെന്റ് ചെയര്‍മാന്‍ ഇക്ബാല്‍ പൂക്കാട് അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റ് കണ്‍വീനര്‍ സിദ്ദീഖ് എടത്തില്‍ യോഗം ഉദ്ഘാടനം ചെയ്തു. ബത്ഹയിലെ ഗുറാബി, കേരള മാര്‍ക്കറ്റ്, ഫറസ്ദഖ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരും താമസക്കാരുമായ എട്ട് ടീമുകള്‍

Scroll to Top