Sauditimesonline

3 GALETIC LOVE
യന്ത്രബുദ്ധിയില്‍ വിരിഞ്ഞ പ്രണയകാവ്യം; 'ഗാലക്റ്റിക് ലൗ്' ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

Damam, gulf, Jeddah, Riyad

പ്രതികള്‍ സഞ്ചരിക്കുന്ന പൊലീസ് വാഹനം പിന്തുടരുന്നത് ശരിയല്ല: മുന്‍ ഡിജിപി

റിയാദ്: മാധ്യമ പ്രവര്‍ത്തകരുടെ പ്രീതി നേടാന്‍ പോലീസും പോലീസിന്റെ സേവകരാവാന്‍ മാധ്യമ പ്രവര്‍ത്തകരും ശ്രമിക്കരുതെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. പൊലീസും പത്രക്കാരും തെരുവില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ജീവിതം പൊലീസ് സേനയിലായിരുന്നെങ്കിലും കുടുംബത്തില്‍ ധാരാളം മാധ്യമപ്രവര്‍ത്തകരുണ്ട്. ചെറുപ്പം മുതല്‍ അവരോടൊത്തുളള ജീവിതം തന്നെയും ഒരു പത്രപ്രവര്‍ത്തകനാക്കിയെന്നു 38 വര്‍ഷം സര്‍വീസില്‍ ഉണ്ടായിരുന്ന ജേക്കബ് പുന്നൂസ് പറഞ്ഞു. ഗ്ലോബല്‍ മലയാളി മീഡിയ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തു പ്രതികളെ കൊണ്ടുപോകുന്ന പൊലീസ് വാഹനം മാധ്യമ പ്രവര്‍ത്തകര്‍ […]

Damam, gulf, Jeddah, Riyad

ജനാദ്രിയാ പൈതൃകോത്സവം അടുത്തവര്‍ഷം ആദ്യം നടത്തും

റിയാദ്: ഈ വര്‍ഷം നവംബറില്‍ നടത്താനിരുന്ന ദേശീയ പൈതൃകോത്സവമായ ജനാദ്രിയ മേള മാറ്റിവെച്ചു. അടുത്ത വര്‍ഷം ആദ്യം നടത്തുമെന്ന് സാംസ്‌കാരിക, വിനിമയ മന്ത്രാലയം അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൈതൃകോത്സവ നഗരിയിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് മേള മാറ്റിവെക്കുന്നത്. ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ജനാദ്രിയാ മേളയില്‍ പങ്കെടുക്കുന്നത്. സാഹചര്യം അനുകൂലമായാല്‍ നടത്താനാണ് ആലോചന. രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന ഭടന്‍മാരോടുളള ആദര സൂചകമായാണ് ജനാദ്രിയ മേള നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം മുതല്‍ മേളയുടെ ചുമതല സാംസ്‌കാരിക മന്ത്രാലയത്തിന്

Dr-Inamul-Haq
Damam, gulf, Jeddah, Riyad

ബുറൈദയില്‍ മരിച്ച ഇന്ത്യന്‍ ഡോക്ട്ടറുടെ മൃതദേഹം സംസ്‌കരിച്ചു

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: കൊവിഡ് ബാധിച്ച് മരിച്ച സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ബുറൈദ സെന്‍ട്രല്‍ ആശുപത്രിയിലെ നഫ്‌റോളജിസ്റ്റ് ഡോ ഇനാമുല്‍ ഹഖിന്റെ മൃതദേഹം സംസ്‌കരിച്ചു. പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശിയായിരുന്ന ഡോക്ടര്‍ 24 വര്‍ഷമായി സെന്‍ട്രല്‍ ആശുപത്രിയില്‍ സേവനം അനുഷ്ടിച്ചുവരുകയായിരുന്നു. സൗഹൃദയനും സാന്ത്വന വാക്കുകളും ഇനാമുല്‍ ഹഖിനെ രോഗികള്‍ക്കിടയില്‍ ജനകീയനാക്കിയിരുന്നു. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടെ മൂന്ന് മക്കളാണ്. ഹൃദയ സംബസമായ അസുഖം അലട്ടിയിരുന്ന അദ്ദേഹം 25 ദിവസമായി കൊവിഡ് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണത്തിന്

gulf

പി എം എഫ് ചാര്‍ട്ടര്‍ വിമാനം; 176 യാത്രക്കാര്‍ നാടണഞ്ഞു

റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) റിയാദില്‍ നിന്നു ചാര്‍ട്ടര്‍ ചെയ്ത വിമാനം തിരുവനന്തപുരത്തെത്തി. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ 176 പേര്‍ക്കാണ് യാത്രാ സൗകര്യം ഒരുക്കിയത്. വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ റിയാദില്‍ നിന്നു കേരള സെക്ടറിലേക്ക് സര്‍വീസ് ഇല്ലാത്ത സാഹചര്യത്തിലാണ് പിഎംഎഫ് ചാര്‍ട്ടര്‍ വിമാനം സര്‍വീസ് നടത്തിയത്. ഗര്‍ഭിണികളും കുട്ടികളും ഫൈനല്‍ എക്‌സിറ്റ് നേടിയവരുമാണ് യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍, ദാദാബായി ട്രാവല്‍സ്, എയര്‍ ട്രാവല്‍ എന്റെ പ്രൈസസ് എന്നിവര്‍ നിര്‍ധനരായവര്‍ക്ക്

Damam, gulf, Jeddah, Riyad

ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ 2.75 ലക്ഷം വിദ്യാര്‍ത്ഥികള്‍; കൂടുതല്‍ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കും

റിയാദ്: വിദേശ രാജ്യങ്ങളുടെ കൂടുതല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുളളവരെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.സൗദി അറേബ്യയില്‍ വിദേശ രാജ്യങ്ങളുടെ 1942 ഇന്റര്‍നാഷണല്‍ സ്‌കൂളുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് 2.75 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്. റിയാദ്, ജിദ്ദ, ദമ്മാം പ്രവിശ്യകളിലാണ് ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലേറെയും പ്രവര്‍ത്തിക്കുന്നത്. 20,644 അധ്യാപകര്‍ ഉള്‍പ്പെടെ ഇവിടങ്ങളില്‍ 23507 പേര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ്

women job in saudi
Damam, gulf, Jeddah, Riyad

വനിതകള്‍ക്ക് യാത്രാ സൗകര്യം; വുസൂല്‍ പദ്ധതി വിജയകരം

റിയാദ്: സ്വദേശി വനിതാ ജീവനക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്ന വുസൂല്‍ പദ്ധതി അറുപതിനായിരത്തിലധികം പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. മനുഷ്യ വിഭവ ശേഷി വികസന നിധി നടപ്പിലാക്കുന്ന പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത് റിയാദ് പ്രവിശ്യയിലുളളവരാണ്.സ്വദേശി വനിതകള്‍ക്ക് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യാന്‍ അനുമതി നല്‍കിയതിന് ശേഷം നേരിട്ട പ്രധാന വെല്ലുവിളി യാത്രാ സൗകര്യമായിരുന്നു. ഇതു പരിഹരിക്കാന്‍ 2017ല്‍ തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയയമാണ് മനുഷ്യ വിഭവ ശേഷി വികസന നിധിയുടെ സഹായത്തോടെ വുസൂല്‍

Damam, gulf, Jeddah, Riyad

പണമിടപാടില്‍ മികച്ച സേവനം ഉറപ്പുവരുത്താന്‍ സാമ കെയര്‍

റിയാദ്; ധനകാര്യ സ്ഥാപനങ്ങളുമായുളള പണമിടപാടുകള്‍ കാര്യക്ഷമമാക്കുന്നതിന് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുമായി രംഗത്ത്. സാമ കെയര്‍ എന്നപേരിലുളള ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തണമെന്ന് സാമ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. രാജ്യത്തെ മുഴുവന്‍ ധനകാര്യ സ്ഥാപനങ്ങളിലെയും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മികച്ച സേവനം ലഭ്യമാക്കുന്നതിനുമാണ് സാമ കെയര്‍. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മണി ട്രാന്‍സ്ഫര്‍ കേന്ദ്രങ്ങള്‍ തുടങ്ങചയ സ്ഥാപനങ്ങളില്‍ പണമിടപാടു നടത്തുന്ന ഉപഭോക്താക്കള്‍ക്ക് സാമാ കെയര്‍ സേവനം ഗുണം ചെയ്യും. ഇംഗ്‌ളീഷ്, അറബി ഭാഷകളില്‍

Job required, Jobs

കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ തൊഴില്‍ അവസരം

റിയാദ്: സൗദിയിലെ പ്രമുഖ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയര്‍ (2എണ്ണം), മെക്കാനിക്കല്‍ സൂപര്‍വൈസര്‍ (2), പ്ലംബര്‍ (4), ഫാബ്രിക്കേറ്റര്‍/പൈപ്പ് ഫിറ്റര്‍ (4), ടിഗ് വെള്‍ഡര്‍ (1), മെക്കാനിക്കല്‍ ഹെല്‍പ്പര്‍ (6) എന്നീ തസ്തികകളിലാണ് ഒഴിവുളളത്. എഞ്ചിനീയര്‍, സൂപ്പര്‍വൈസര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം പ്രവര്‍ത്തി പരിചയം ആവശ്യമാണ്. മാറാവുന്ന ഇഖാമയുളള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കുക. ഖമീസ് അല്‍ ഷാര്‍ജ കോണ്‍ട്രാക്ടിംഗ് കമ്പനി, ഫോണ്‍: 011 4068663, 011 4068890, വാട്‌സ്ആപ് 0555909206, ഇ

Damam, gulf, Jeddah, Riyad

നിറകണ്ണുകളോടെ സുജക്ക് അന്തിമോപചാരം; മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: അല്‍ റാസ് ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആലപ്പുഴ പുളിങ്ങോട് സുജ സുരേന്ദ്രന്റെ (26) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. നാളെ ദുബായിലെത്തിക്കുന്ന ഭൗതിക ശരീരം ബുധനാഴ്ച രാവിലെ 10ന് കൊച്ചി നെടുമ്പാരേശി വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഠിനമായ തലവേദനയെ തുടര്‍ന്ന് ജൂണ്‍ 14ന് ആണ് സുജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്കുളള യാത്രക്കിടെ ചര്‍ദ്ദി അനുഭവപ്പെടുകയും അര്‍ദ്ധബോധാവസ്ഥയിലാവുകയും ചെയ്തു. പല്ലുകള്‍ അമര്‍ന്ന് നാവിന് മുറിവേറ്റതായും കണ്ടെത്തി. പൂര്‍ണ

Damam, gulf, Jeddah, Riyad

പെട്രോള്‍ പൂഴ്ത്തിവെച്ചാല്‍ പിടിവീഴും

റിയാദ്: പെട്രോള്‍ പൂഴ്ത്തിവെച്ച ബങ്കുകള്‍ക്കെതിരെ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം. കുറഞ്ഞ നിരക്കില്‍ പെട്രോള്‍ ശേഖരിക്കുകയും വില ഉയരുമ്പോള്‍ വില്‍ക്കുകയും ചെയ്യുന്നത് അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില അനുസരിച്ചാണ് പെട്രോളിന് വില നിശ്ചിയിക്കുന്നത്. വില കുറയുമ്പോള്‍ പെട്രോള്‍ വില്‍ക്കാതെ പൂഴ്ത്തിവെച്ച 23 പെട്രോള്‍ ബങ്കുകള്‍ക്കെതിരെ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം വക്താവ് അബ്്വുറഹ്മാന്‍ അല്‍ ഹുസൈന്‍ പറഞ്ഞു. സൗദിയില്‍ കഴിഞ്ഞ ദിവസം പെട്രോളിന് വില വര്‍ധിപ്പിച്ചിരുന്നു. നിലവിലെ നിരക്ക് അടുത്ത മാസം

Damam, gulf, Jeddah, Riyad

ഹൈവേകളില്‍ ടോള്‍ ഏര്‍പ്പെടുത്താന്‍ ആലോചനയില്ല

റിയാദ്: സൗദി അറേബ്യയിലെ എക്‌സ്പ്രസ് ഹൈവേകളില്‍ ടോള്‍ ഏര്‍പ്പെടുത്താന്‍ ആലോചനയിലെല്ലന്ന് വിശദീകരണം. രാജ്യത്തെ പ്രധാന റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രാലയത്തിലെ മുതിന്ന ഉദ്യോഗസ്ഥന്റെ വിശദീകരണം. മക്ക ജിദ്ദ എക്‌സ്പ്രസ് ഹൈവേ ഉപയോഗിക്കുന്നവരില്‍ നിന്നു ടോള്‍ ഈടാക്കന്‍ തീരുമാനിച്ചതായി വീഡിയോ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച സബഖ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രചരിക്കുന്ന വീഡിയോ സന്ദേശം പൂര്‍ണമായും

Damam, gulf, Jeddah, Riyad

‘വിളക്കാണ് മാലാഖമാര്‍’ നഴ്‌സുമാര്‍ക്ക് ആദരം അര്‍പ്പിച്ച് സംഗീത ആല്‍ബം

റിയാദ്: മഹാമാരിയുടെ കാലത്ത് ലോകത്തുളള നഴ്‌സുമാരുടെ സേവനങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് സംഗീത ആല്‍ബം. നഴ്‌സുമാരുടെ ജീവിതവും സാമൂഹിക പ്രതിബദ്ധതയുമാണ് ‘വിളക്കാണ് മാലാഖമാര്‍’ എന്ന ആല്‍ബത്തിന്റെ പ്രമേയം. കൊവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ത്യാഗോജ്വലമായ സേവന പ്രവര്‍ത്തനങ്ങളാണ് നഴ്‌സുമാര്‍ നിര്‍വഹിക്കുന്നത്. ആതുര സേവന മേഖലയില്‍ സേവനം അനുഷ്ടിക്കുന്ന ക്ലീനര്‍മാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരയുള്ളവരുടെ സേവനങ്ങളും വിലമതിക്കാനാവില്ല. ഇവരെയെല്ലാം ആദരിക്കുകയാണ് വിളക്കാണ് മാലാഖമാര്‍ എന്ന സംഗീത ആല്‍ബം കൊവിഡ് രോഗികളെ പരിചരിക്കുന്ന നഴ്‌സായ അമ്മയെ കാണാന്‍ വരുന്ന മകന് ഗ്‌ളാസ്

Damam, gulf, Jeddah, Riyad

എം എ യൂസഫലിക്ക് മക്ക ഗവര്‍ണ്ണറുടെ ആദരവ്

മക്ക: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിക്ക് മക്ക ഗവര്‍ണ്ണറും സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലിന്റെ ആദരവ്. മക്കയിലെ ഗവര്‍ണ്ണര്‍ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ എം.എ.യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ജിദ്ദ റീജണല്‍ ഡയറക്ടര്‍ റഫീഖ് യാരത്തിങ്കല്‍ ഗവര്‍ണ്ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലില്‍ നിന്നു ഉപഹാരം ഏറ്റുവാങ്ങി. കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ മക്കയിലെ ചെറുകിട കച്ചവടക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായം എത്തിക്കുന്നതിന് ഗവര്‍ണ്ണറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ‘ബിറന്‍ ബി

Damam, gulf, Jeddah, Riyad

സ്‌നേഹസമ്മാനം ജീവകാരുണ്യ ഫണ്ടിന്; സാമൂഹിക പ്രവര്‍ത്തകന്‍ അലോഷ്യസിന് യാത്രയയപ്പ്

റിയാദ്: സഹപ്രവര്‍ത്തകരുടെ സ്‌നേഹ സമ്മാനം ജീവകാരുണ്യ ഫണ്ടിലേക്ക് സംഭാവന നല്‍കി മാതൃകയായിരിക്കുകയാണ് സമൂഹിക പ്രവര്‍ത്തകന്‍. രണ്ടര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ചു സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലോഷ്യസ് വില്യംസ് ആണ് സുഹൃത്തുക്കളുടെ സമ്മാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത്. സ്‌നേഹോപഹാരമായി സമ്മാനിച്ച തുക കോവിഡ് പശ്ചാത്തലത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് നല്‍കാന്‍ സുഹൃത്തുക്കളോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കായംകുളം സ്വദേശിക്കു സഹായം കൈമാറി. കൊവിഡ് മാനദണ്ഡം അനുസരിച്ച് ചേര്‍ന്ന ലളിതമായ യാത്രയയപ്പ്

Scroll to Top