സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധന
റിയാദ്: സൗദിയിലെ സ്വകാര്യ തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. 2013 മുതല്‍ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ദൃശ്യമാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. നാലു വര്‍ഷത്തിനിടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ രഖേപ്പെടുത്തിയ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. സ്വകാര്യ തൊഴില്‍ വിപണിയില്‍ 20.37 ശതമാനമാണ് സ്വദേശികളുടെ സാന്നിധ്യമെന്ന് നാഷണല്‍ എംപ്‌ളോയ്‌മെന്റ് മോണിട്ടറിഗ് കമ്മറ്റി അറിയിച്ചു. സ്വദേശികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് ദമ്മാം, ജുബൈല്‍ നഗരങ്ങള്‍ […]













