മെയ് 20ന് റിയാദ്-കണ്ണൂര്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും
റിയാദ്: വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടത്തില്‍ കണ്ണൂരിലേക്കു വിമാന സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. മെയ് 19ന് റിയാദ്- കോഴിക്കോട്, ദമ്മാം-കൊച്ചി എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തും. റിയാദില്‍ നിന്നു മെയ് 20ന് ആണ് കണ്ണൂരിലേക്കുളള വിമാന സര്‍വീസ്. അതേദിവസം ദമ്മാം-ബംഗളുരു- ഹൈദരാബാദ്, ജിദ്ദ-വിജയവാഡ-വൈദരാബാദ് എന്നിവിടങ്ങിലേക്കും സര്‍വീസ് ഉണ്ടാകും. മെയ് 23ന് ആണ് രണ്ടാം ഘട്ടത്തിലെ അവസാന സര്‍വീസ് റിയാദില്‍ നിന്ന് ഹൈദരാബാദ് വഴി വിജയവാഡയിലേക്കാണുളളത്. ഒന്നാം ഘട്ടത്തില്‍ കണ്ണൂരിനെ തഴഞ്ഞതിനെതിരെ കേരള മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ […]












