Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
gulf

ഒഐസിസി-ഇന്‍കാസ് തൃശൂര്‍ ജില്ലാ ഗ്ലോബല്‍ കമ്മിറ്റി യോഗം

തൃശൂര്‍: ഒഐസിസി-ഇന്‍കാസ് തൃശൂര്‍ ജില്ലാ ഗ്ലോബല്‍ കമ്മിറ്റി നേതൃയോഗം ഡിസിസി ഓഫീസില്‍ ചേര്‍ന്നു. തൃശൂര്‍ ജില്ലാ ഗ്ലോബല്‍ ചെയര്‍മാന്‍ എന്‍ പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ഓഫീസില്‍ അനുവദിച്ച ഒഐസിസി-ഇന്‍കാസ് കമ്മിറ്റി ഓഫീസ് നവീകരിക്കാനും ഗ്ലോബല്‍ തലത്തില്‍ ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായി നടപ്പിലാക്കും. വിപുലമായ കമ്മിറ്റി ചേരാനും യോഗം തീരുമാനിച്ചു. ആലത്തൂര്‍ പാര്‍ലിമെന്റ് ചെയര്‍മാന്‍ സുഭാഷ്, ചാലക്കുടി പാര്‍ലിമെന്‍് വൈസ് ചെയര്‍മാന്‍ ടി.എ. നാസര്‍, എന്‍.എ. ഹസ്സന്‍, സുനില്‍ (യൂഎഇ) പി.ടി. ജോസഫ്, […]

saudi

ബഷീര്‍ സാഹിത്യം ചര്‍ച്ച ചെയ്ത് ‘മാങ്കോസ്റ്റിന്‍’

റിയാദ്: വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ ദിനത്തോടനുബന്ധിച്ചു റിയാദ് സിറ്റി കലാലയം സാംസ്‌കാരിക വേദി ‘മാങ്കോസ്റ്റിന്‍’ എന്ന പേരില്‍ ചര്‍ച്ച സംഗമം സംഘടിപ്പിച്ചു.വൈക്കം മുഹമ്മദ് ബഷീര്‍ വിട പറഞ്ഞു മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും ആഖ്യാനങ്ങള്‍ക്കും സാമൂഹിക പ്രസക്തിയുണ്ടെന്ന് കാലം തെളിയിക്കുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് മലയാള സാഹിത്യത്തിന്റെ ഉമ്മറക്കോലായില്‍ ബഷീര്‍ ഒഴിച്ചിട്ട ചാരുകസേര ഇപ്പോഴും പകരക്കാരനില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. ബഷീര്‍ സാഹിത്യത്തിന്റെ സാമൂഹിക സ്വാധീനം, പ്രകൃതിയോടുള്ള ബഷീറിന്റെ കാഴ്ചപ്പാട്, ബഷീറിന്റ ദാര്‍ശനികത എന്നീ

saudi

‘ദ വോയേജ്’ യൂറോ-കോപ്പ പ്രവചന മത്സരം

റിയാദ്: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ‘ദ വോയേജ്’ ക്യാമ്പയിന്റെ ഭാഗമായി സൗദി അറേബ്യയിലെ പ്രവാസി മലയാളികള്‍ക്കായി യൂറോ-കോപ്പ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ക്യാമ്പയിന്‍ ഉപസമിതി പബ്ലിസിറ്റി വിംഗും സ്‌ക്കോറും സംയുക്തമായി പ്രമുഖ പെര്‍ഫ്യൂം ഗ്രൂപ്പായ ടര്‍മറുമായി സഹകരിച്ചാണ് പ്രവചന മത്സരം സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ജൂലൈ 13 രാത്രി 12 വരെ ഗൂഗിള്‍ ഫോം https://forms.gle/M32XVKzTZLVgKU1G6 ലിങ്ക് വഴി പ്രവചന മത്സരത്തില്‍ പങ്കെടുക്കാം.

saudi

അല്‍ ഹരീഖ് കെഎംസിസി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ്

അല്‍ ഹരീഖ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി. അല്‍ ഖര്‍ജ് കെഎംസിസി വൈ. പ്രസിഡന്റും അല്‍ ഹരീഖ് ഏരിയ പ്രസിഡന്റുമായ മുഹമ്മദലി ബറാമി, അല്‍ ഹരീഖ് ജോ. സെക്രട്ടറി ഹമീദ് ഫിനീഷ് എന്നിവര്‍ക്കാണ് ഹരീഖ് ഏരിയ കെഎംസിസി യാത്രയയപ്പ് നല്‍കിയത്. യോഗത്തില്‍ റസാക് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ എം കുട്ടി ചേളാരി ഉദ്ഘാടനം ചെയ്തു. അല്‍ ഹരീഖില്‍ സംഘടനയുടെ തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്ന മുഹമ്മദലിയുടെ

saudi

കുറാ തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും

റിയാദ്: ദക്ഷിണ കന്നട സംയുക്ത ഖാളി സയ്യിദ് ഫസല്‍ കോയമ്മ (കുറ) തങ്ങളുടെ വേര്‍പാടില്‍ ഐ സി ഫ് റിയാദ് ദുഃഖം അറിയിച്ചു. മര്‍ഹൂം ഉള്ളാള്‍ തങ്ങളുടെ മകനാണ്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്രമുശാവറ അംഗം, ജമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും സേവനം അനുഷ്ടിച്ചിരുന്നു. കേരളത്തിലെയും ദക്ഷിണ കര്‍ണാടകയിലെയും വിദ്യാഭ്യാസ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃസ്ഥാനം വഹിച്ചിരുന്ന കുറാ തങ്ങളുടെ വിയോഗം സമുദായത്തിന് കനത്ത നഷ്ടമാണെന്ന് ഐ സി എഫ് അറിയിച്ചു. ജൂലൈ 9ന്

saudi

റിയാദ് ലബാന്‍ സ്‌ക്വയറില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

റിയാദ്: ലുലു ഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദ് ലബാന്‍ സ്‌ക്വയറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫെഡറേഷന്‍ ഓഫ് സൗദി ചേംബഴ്‌സ് ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഹുവൈസി, സൗദി നിക്ഷേപ മന്ത്രാലയം ഉപമന്ത്രി മുഹമ്മദ് അബ ഹുസൈന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയിലെ ലുലു ഗ്രൂപ്പിന്റെ 61 മത്തേതും റിയാദിലെ പതിനൊന്നാമത് ശാഖയുമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. സൗദി തലസ്ഥാനമായ റിയാദില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാന്‍

saudi

ആശുപത്രിയില്‍ പാചകക്കാരന് ശമ്പളം; കേളി ധാരണാപത്രം കൈമാറി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി കോഴിക്കോട് ഗവണ്‍മെന്റ് ഡെര്‍മറ്റോളജി ആശുപത്രിക്ക് നല്‍കിവരുന്ന പാചകക്കാരനുള്ള ശമ്പളം ഒരു വര്‍ഷം കൂടി തുടര്‍ന്ന് നല്‍കാനുള്ള ധാരണാപത്രം കൈമാറി. ചേവായൂരിലെ ആശുപത്രി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ് ബാലഗോപാലിന് ധാരണാപത്രം കൈമാറി. കേളി പതിനൊന്നാം കേന്ദ്ര സമ്മേളന പ്രഖ്യാപനങ്ങളില്‍ ഒന്നായ ‘ഹൃദയപൂര്‍വ്വം കേളി’ ഒരു ലക്ഷം പൊതിച്ചോര്‍ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ രണ്ടു വര്‍ഷമായി കേളി

saudi

സാംസ്‌കാരിക വൈവിദ്യങ്ങളൊരുക്കി ജിദ്ദ സീസണ്‍

റിയാദ്: സാംസ്‌കാരിക മാഹാത്മ്യങ്ങളും സാമൂഹിക വൈവിദ്യങ്ങളും സംഗമിക്കുന്ന ജിദ്ദ സീസണ്‍ ആഘോഷങ്ങള്‍ക്ക് ജൂലൈ 26ന് തിരശീല ഉയരും. ഇന്ത്യയുടെ താളവും മാസ്മരിക കലാ പ്രകടനങ്ങളും അവതരിപ്പിക്കാന്‍ റാപ്പ് ഗായകന്‍ ഡെബ്‌സി, നികിത ഗാന്ധി, സല്‍മാന്‍ അലി, ബോളിവുഡ് നടിയും മോഡലുമായ ഗൗഹര്‍ അലി ഖാന്‍, സഞ്ജീതിന്റെ നേതൃത്വത്തിലുളള നൃത്തസംഘം എന്നിവര്‍ മേളപ്പെരുക്കം തീര്‍ക്കാന്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഒരുക്കുന്ന ജിദ്ദ സീസണിന്റെ ഭാഗമാകും. ഇന്ത്യന്‍ രുചിക്കൂട്ടൊരുക്കി പ്രശസ്ത റെസ്‌റ്റോറന്റുകള്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍ നുകരാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും.

saudi

ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപിന് ഒഐസിസി ആലപ്പുഴ അപേക്ഷ ക്ഷണിച്ചു

റിയാദ്: ബിരുദ പഠന വിദ്യാര്‍ഥികള്‍ക്ക് ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുമെന്ന് ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി. നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് പഠന സഹായം. ആലപ്പുഴ ജില്ലയിലെ ഒന്‍പത് നിയോജക മണ്ഡലങ്ങളില്‍ നിന്നു ഒരു വിദ്യാര്‍ഥിയെ വീതം തെരഞ്ഞെടുത്തു വര്‍ഷം 5,000 രൂപ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. അടുത്ത അധ്യായന വര്‍ഷം കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ പദ്ധതി തയ്യാറാക്കുമെന്നും ജില്ലാ കമ്മറ്റി അറിയിച്ചു. സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ജൂലൈ 15 വരെ സ്വീകരിക്കും.

saudi

‘അവസാനിക്കാത്ത ആകാശച്ചതികള്‍’ ജനകീയ സദസ്സ്

അല്‍ ഖസീം: ‘അവസാനിക്കാത്ത ആകാശച്ചതികള്‍ ‘ എന്ന വിഷയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) അല്‍ ഖസീം സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു. പ്രവാസികളെ നിരന്തരം ചൂഷണം ചെയ്യുന്ന ഐയര്‍ലൈനുകളുടെ സമീപനങ്ങള്‍ക്കെതിരെ പരാതികളും മുറവിളികളും ഉയര്‍ന്നിട്ടും പരിഹാരം ഉണ്ടാകുന്നില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും പ്രവാസികള്‍ക്കെതിരായ ചൂഷണങ്ങള്‍ക്കെതിരെ അനങ്ങുന്നില്ല. ഈ സാഹചര്യത്തിലാണ് ഐസിഎഫ് പ്രതിസന്ധിയെ നേരിടുന്നതിന് ബോധവല്‍ക്കരണത്തിനും നിയമ പോരാട്ടങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നത്. ബുറൈദ അല്‍ അരിയാഫ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി ഖസീമിലെ സാമൂഹിക പ്രവര്‍ത്തകന്‍

saudi

‘ഇശല്‍പെയ്യും രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ

റിയാദ്: ഇശല്‍ നിലാവിന്റെ ഖല്‍ബില്‍ മൊഞ്ചുളള മാപ്പിളപ്പാട്ടിന്റെ താളപ്പെയ്ത്തിനൊരുങ്ങി കസവ് കലാവേദി. ‘ഇശല്‍പെയ്യും രാവ്’ എന്ന പേരില്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 28 വെള്ളി വൈകിട്ട് 6.30ന് ഡി-പാലസ് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ യൂസഫ് കാരക്കാട്, ഗായിക ബെന്‍സീറ റഷീദ്, (പാട്ടുറുമാല്‍) എന്നിവര്‍ മുഖ്യാതിഥി ആയിരിക്കും. സീനിയര്‍ വിഭാഗത്തില്‍ ഉബൈദ് മലപ്പുറം, റഷീദ് തുര്‍ക്കി, മുഹ്‌സിന്‍ കാലികറ്റ്, ഹസീബ് കാസറഗോഡ്, പവിത്രന്‍ കണ്ണൂര്‍, ഫിദ ഫാത്തിമ കോട്ടയം എന്നിവര്‍ പങ്കെടുക്കും.

oman

മസ്‌കത്ത് ലോകത്തെ മികച്ച രണ്ടാമത്തെ നഗരം

മസ്‌കത്: ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിനെ തെരഞ്ഞെടുത്തു. നംബിയോ മലിനീകരണ സൂചിക പ്രകാരമാണ് മസ്‌കത്ത് ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയത്. സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. വായു, ജല മലിനീകരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ശുചിത്വ സ്ഥിതികള്‍, പ്രകാശ, ശബ്ദ മലിനീകരണം, ഹരിത മേഖലകള്‍ എന്നിങ്ങനെ മലിനീകരണവുമായി ബന്ധപ്പെട്ട സൂചികകളെ അടിസ്ഥാനമാക്കിയാണ് നംബിയോ പട്ടിക തയ്യാറാക്കിയത്.

saudi

വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തു നിര്‍മാണം കേന്ദ്രം കണ്ടെത്തി

റിയാദ്: ഖത്തീഫില്‍ ലൈസന്‍സില്ലാതെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്ത സ്ഥാപനത്തിനെതിരെ നടപടി. അനധികൃതമായി താമസ കേന്ദ്രത്തില്‍ നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതായും കണ്ടെത്തി. ഓണ്‍ലൈനില്‍ വില്‍ക്കുന്ന അനധികൃത ഉല്‍പ്പന്നത്തിന്റെ ഉറവിടം സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ആണ് കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അതോറിറ്റി നടത്തിയ റെയ്ഡില്‍ ഉല്‍പ്പന്നങ്ങളും അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുത്തു. സൗന്ദര്യവര്‍ദ്ധക വസ്തുക്ക നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ ശേഖരിച്ചിരുന്ന വെയര്‍ഹൗസും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുകയും ഡെലിവറി നടത്തുകയും ചെയ്യുന്നതിനുളള

saudi

ചൈനീസ് പറുദീസയാകാന്‍ സൗദി

റിയാദ്: 2030 ആകുന്നതോടെ 50 ലക്ഷത്തിലധികം ചൈനീസ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. 2024 ജൂലൈ ഒന്ന് മുതല്‍ ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യയെ പ്രഖ്യാപിച്ചു. ചൈനീസ് നഗരമായ ഷാങ്ഹായില്‍ നടന്ന ഐ.ടി.ബി പ്രദര്‍ശനത്തില്‍ അതിഥി രാഷ്ട്രമായി പങ്കെടുക്കുന്ന സൗദി അറേബ്യയാണ് ചൈനയ്ക്ക് അംഗീകൃത ഡെസ്റ്റിനേഷന്‍ പദവി (എ.ഡി.എസ്) നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നിരവധി ഉന്നതതല ഉഭയകക്ഷി യോഗങ്ങളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. അതിനു ശേഷമാണ് സുപ്രധാന പ്രഖ്യാപനം നടന്നത്.

Scroll to Top