Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
gulf, saudi

വൈവിധ്യങ്ങളാണ് ഇന്ത്യയെ മനോഹരമാക്കുന്നത്: ഐസിഎഫ് പൗരസഭ

ഹായില്‍: ഇന്ത്യയുടെ 78-ാം സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി ‘വൈവിധ്യകളുടെ ഇന്ത്യ’ എന്ന പ്രമേയത്തില്‍ ഐസിഎഫ് ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി പൗര സഭ സംഘടിപ്പിച്ചു. ഇന്ത്യ എല്ലാവരുടെതുമാണ്.. ജാതി മത ദേശ ഭാഷകളിലുള്ള കൂടി ചേരലുകളാണ് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സൗന്ദര്യം പ്രകടമാക്കുന്നതെന്നും പൗരസഭ അഭിപ്രായപ്പെട്ടു. വൈവിദ്യങ്ങളിലെ ഏകത്വമാണ് ഭാരതത്തിലെ ഏറ്റവും വലിയ സവിശേഷത. അനേകം മതങ്ങള്‍, ഭാഷകള്‍, സംസ്‌കാരങ്ങള്‍, ആചാരങ്ങള്‍ എല്ലാം സ്‌നേഹ വര്‍ണങ്ങളായി സംരക്ഷിക്കപ്പെടുന്നു എന്നുള്ളത് ഇന്ത്യയുടെ സൗന്ദര്യങ്ങളാണ് ഇതിനെതിരെ ശബ്ദിക്കുന്നവരെ നാം ഒന്നായി ഒറ്റപ്പെടുത്തണമെന്നും യോഗം […]

gulf, saudi

ഒഐസിസി നേതാവ് ശരത് സ്വാമിനാഥനെ ഡിസിസി ആദരിച്ചു

ആലപ്പുഴ: പ്രവാസ ലോകത്തെ മികച്ച സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒഐസിസി റിയാദ്-ആലപ്പുഴ ജില്ലാ കമ്മറ്റി പ്രസിഡന്റ് ശരത് സ്വാമിനാഥനെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ആദരിച്ചു. മുന്‍ മന്ത്രി കെ സി ജോസഫ് പൊന്നാട അണിഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് ടി എ ഹമീദ് അധ്യക്ഷത വഹിച്ചു. കുതിരപ്പന്തി എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച അംഗീകാരമാണിതെന്ന് ശരത് സ്വാമിനാഥന്‍ പറഞ്ഞു.

gulf, saudi

സ്വാതന്ത്ര്യദിനം ആഘോഷിച്ച് റിയാദ് ടാക്കീസ്

റിയാദ്: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ്. മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയായിരുന്നു ആഘോഷ പരിപാടികള്‍. റിയാദ് ടാക്കീസ് വൈസ് പ്രസിഡണ്ട് ഷമീര്‍ കല്ലിങ്ങല്‍ അധ്യക്ഷത വഷിച്ചു. ജോയിന്റ് സെക്രട്ടറി ഫൈസല്‍ കൊച്ചു ആമുഖ പ്രഭാഷണം നടത്തി. സിദ്ദിഖ് മഞ്ചേശ്വരത്തിന്റെ നേതൃത്വത്തില്‍ ദേശീയഗാനം ആലപിച്ചു. വിമുക്തഭടന്‍ സജി തന്നികൊത്ത്, ശിഹാബ് കൊടിയത്തൂര്‍, ഫാറുഖ് കോവല്‍, ഖാലിദ് വല്ലിയോട്, സലാം പെരുമ്പാവൂര്‍,ശബ്‌നാന്‍ ടി വി എസ് എന്നിവര്‍ സംസാരിച്ചു.ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത്

gulf, saudi

ഇരട്ടത്തിളക്കം: കിംഗ്ഡം ചാമ്പ്യന്‍ഷിപ്പില്‍ ഖദീജ നിസയ്ക്ക് സ്വര്‍ണം

റിയാദ്: ബാഡ്മിന്റണ്‍ കരുത്തു തെളിയിച്ച് വീണ്ടും മലയാളി താരം ഖദീജ നിസ. തുടര്‍ച്ചയായ രണ്ട് സൗദി ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ സൗദി കിംഗ്ഡം ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 19 വിഭാഗത്തില്‍ സിംഗിള്‍, ഡബിള്‍സ് പോരാട്ടങ്ങളില്‍ ഇരട്ട സ്വര്‍ണം നേടി വീണ്ടും പ്രതിഭ തെളിയിച്ചു കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ. സൗദിയിലെ 30 ക്ലബുകള്‍ മാറ്റുരച്ച മത്സരത്തിലാണ് നേട്ടം. ഇതോടെ അടുത്ത ദേശീയ ഗെയിംസിലേക്ക് യോഗ്യതയും നേടി. റിയാദ് ഗ്രീന്‍ സ്‌റ്റേഡയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇത്തിഹാദ്

saudi

പൊന്നാനി കൂട്ടായ്മ സ്വാതന്ത്ര്യ ദിനാഘോഷം

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൌണ്ടേഷന്‍ റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബത്ഹ ഗുറബി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ് അദ്യക്ഷത വഹിച്ചു. പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ കേക്കുമുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ജനസേവനം ചെയര്‍മാന്‍ എംഎ ഖാദര്‍ സ്വതന്ത്രദിന സന്ദേശം നല്‍കി. ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന് പൊന്നാനി സംഭാവന നല്‍കിയ ദേശാഭിമാനികളെ അനുസ്മരിച്ചു. ട്രഷറര്‍ ഷമീര്‍ മേഘ, ഭാരവാഹികളായ ഫാജിസ് പിവി,സംറൂദ് മറവഞ്ചേരി,അഷ്‌കര്‍ വി,അല്‍ത്താഫ് കളക്കര ,വനിതാ കമ്മിറ്റി

saudi

സ്വാതന്ത്ര്യ ദിനം: 77 ആണോ 78 ആണോ? കണ്‍ഫ്യൂഷന്‍..!

ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. സ്ഥാപനങ്ങളും സംഘടനകളും സ്വാതന്ത്ര ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നു. ചിലര്‍ ആശംസകള്‍ അറിയിക്കുന്നു. അപ്പോഴും സ്വാതന്ത്ര്യ ദിനം 77 ആണോ 78 ആണോ എന്ന കണ്‍ഫ്യൂഷനിലാണ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന പോസ്റ്റുകളില്‍ 77ഉും 78ഉും കാണുന്നത് പലരേയും കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള വര്‍ഷങ്ങളുടെ എണ്ണം 77 ആണ്. ഇതും സ്വാതന്ത്ര്യ ദിനങ്ങളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞാല്‍ ആശയക്കുഴപ്പം മാറും. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷ്

saudi

ഫഹദ് അഹമ്മദ് ഖാന്‍ സൂരി കോണ്‍സല്‍ ജനറലായി ചുമതലയേറ്റു

ജിദ്ദ: ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി നിയമിതനായ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ഐഎഫ്എസ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചുമതലയേറ്റു. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി പൂര്‍ത്തിയാക്കി മടങ്ങിയതിനെ തുടര്‍ന്നാണ പുതിയ നിയമനം. ആന്ധ്രപ്രദേശ് കുര്‍ണൂല്‍ സ്വദേശിയാണ് ഫഹദ് അഹമ്മദ് ഖാന്‍ സൂരി. കോണ്‍സുലേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുതിയ കോണ്‍സുല്‍ ജനറലിനെ സ്വീകരിച്ചു. എന്‍ജിനീയറിങ്ങിലും ബിസിനസ് മാനേജ്‌മെന്റിലും ബിരുദം നേടിയ ഫഹദ് അഹമ്മദ് ഖാന്‍ സൂരി 2014ലിലാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വിസില്‍ പ്രവേശിച്ചത്. വാണിജ്യ

saudi

മികച്ച വിജയം നേടിയവരെ ‘കൃപ’ ആദരിച്ചു

കായംകുളം: കായംകുളം റിയാദ് പ്രവാസി അസേസിയേഷന്‍ (കൃപ) ചികിത്സാ ഹായവും എസ്എസ്എല്‍സിയ്ക്ക് മികച്ച വിജയം നേടിയ കൃപ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള പ്രശംസാ ഫലകവും കൈമാറി. 18 വര്‍ഷത്തിനിടെ ഒരു കോടിയിലധികം രൂപ നാട്ടിലും പ്രവാസികള്‍ക്കിടയിലും ധനസഹായം വിതരണം ചെയ്തതായി കൃപാ ഭാരവാഹികള്‍ പറഞ്ഞു. സത്താര്‍ കായംകുളം നഗറില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ഷൈജു നമ്പലശേരി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍ പ്രസിഡന്റ് യുസുഫ് കായംകുളം ആമുഖ പ്രഭാഷണം നടത്തി. കൃപ മുന്‍ ചെയര്‍മാന്‍ സുരേഷ് ബാബു ഈരിക്കല്‍

saudi

ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന് ജിദ്ദ മീഡിയാ ഫോറം യാത്രയയപ്പ്

ജിദ്ദ: ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുളള വിവരങ്ങള്‍ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ തയ്യാറാക്കാന്‍ ശ്രദ്ധിക്കണമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം. അലയാളം മാധ്യമങ്ങളുടെ സേവനം സ്തുത്യര്‍ഹമാണെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. സൗദി അറേബ്യയിലെ സേവനകാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന കോണ്‍സുല്‍ ജനറലിന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം നല്‍കിയ യാത്രയയപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നു ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവര്‍ക്ക ഒരു സഹായിയെ കൂടി ഒപ്പം കൊണ്ടുവരും. അടുത്ത ഹജ്ജ് സീസണ്‍ മുതല്‍ നിബന്ധന ബാധകമാക്കും.

saudi

വയനാട് ദുരന്തം: സഹായവുമായി എബിസി കാര്‍ഗോ; നൂറുപേര്‍ക്ക് തൊഴില്‍ നല്‍കും

റിയാദ്: കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി എബിസി കാര്‍ഗോ. നൂറോളംപേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനൊപ്പം ദുരിതബാധിത മേഖലയിലേക്കു ആവശ്യസാധനങ്ങള്‍ യുഎഇ, സൗദി എന്നിവിടങ്ങളില്‍ നിന്നു പൂര്‍ണമായും സൗജന്യമായി എത്തിച്ചുനല്കുമെന്നും എബിസി മാനേജ്മന്റ് അറിയിച്ചു. ആയുഷ്‌കാലം സമ്പാദിച്ചത് മുഴുവനും നഷ്ടപെട്ട അവസ്ഥയിലാണ് ഭൂരിഭാഗം ആളുകളും. അത്തരത്തില്‍ കാഴ്ട്ടപ്പെടുന്നവരില്‍ നിന്നു നൂറോളംപേര്‍ക്ക് അവരുടെ തൊഴില്‍ പരിചയവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ചു എബിസി കാര്‍ഗോയുടെ ജിസിസിയിലെ ബ്രാഞ്ചുകളില്‍ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് +971 56 506

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

ദമ്മാം, ജിദ്ദ എന്നിവിടങ്ങളില്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ് നിയമനം

തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ ഏഴു ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു. സൗദി അറേബ്യയിലെ ഷംസുദ്ദീന്‍ ഓലശ്ശേരി (ജിദ്ദ), തോമസ് പിഎം (ദമ്മാം), കുവൈറ്റില്‍ രാജേഷ് സാഗര്‍, യു.എ.ഇയില്‍ സാബു രത്‌നാകരന്‍, സലീം ചോലമുക്കത്ത് (അബുദാബി), മേഖലയില്‍ മനു. ജി, അനല ഷിബു (ദുബായ്/ഷാര്‍ഷ) എന്നിവരെയാണ് ആദ്യഘട്ടത്തില്‍ നിയമിച്ചത്. ജി.സി.സി രാജ്യങ്ങളില്‍ കൂടുതല്‍ ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കാനാണ് ശ്രമമെന്ന് നോര്‍ക്കറൂട്ട്‌സ് സി.ഇ.ഒ. അജിത് കോളശ്ശേരി അറിയിച്ചു. വിദേശ

saudi

ത്വാഇഫില്‍ വന്‍കിട വിനോദ സഞ്ചാര പദ്ധതികള്‍

ജിദ്ദ: എഴുപത് കോടി റിയാല്‍ ചെലവില്‍ ത്വാഇഫില്‍ വന്‍കിട വിനോദ സഞ്ചാര പദ്ധതികള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന് ത്വാഇഫിലായിരിക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ ഖത്തീബ് പറഞ്ഞു. ടൂറിസം വ്യവസായത്തില്‍ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ആകര്‍ഷകമായ പ്രകൃതിയും വിഭവശേഷിയും സമശീതോഷ്ണ കാലാവസ്ഥയും ത്വാഇഫിനെ വേറിട്ട് നിര്‍ത്തുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി അതിനെ മാറ്റുന്നത് ഈ സവിശേഷതകളാണ്. രാജ്യത്തെ ടൂറിസം വ്യവസായത്തിലേക്ക് സ്വകാര്യ നിക്ഷേപകര്‍ക്ക് എല്ലാ സൗകര്യങ്ങളും

saudi

സൗദിയില്‍ നിയമ ലംഘകരായ 21,000 വിദേശികള്‍ പിടിയില്‍

റിയാദ്: സൗദിയിലേക്ക് നുഴഞ്ഞുകടക്കാന്‍ ശ്രമിച്ച 1,785 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ നിയമ ലംഘകരായ 21,103 വിദേശികള്‍ കസ്റ്റഡിയിലായതായും മന്ത്രാലയം അറിയിച്ചു. ഇതില്‍ തൊഴില്‍, താമസ, വിസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവര്‍ ഉള്‍പ്പെടും. രാജ്യവ്യവാപകമായി പൊതുസുരക്ഷാ വകുപ്പും വിവിധ ഏജന്‍സികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രിയും നിയമ ലംഘകര്‍ പിടിയിലായത്. ഇതില്‍ 12,997 പേര്‍ വിസ നിയമം ലംഘിച്ചവരും 5,657 പേര്‍ അതിര്‍ത്തി സുരക്ഷാനിയമ ലംഘകരും 2,449 പേര്‍ തൊഴില്‍നിയമ ലംഘകരുമാണ്. അതിര്‍ത്തിവഴി നുഴഞ്ഞുകടക്കാന്‍

saudi

കെഎംസിസിയുടെ ഇടപെടല്‍; മണ്ണാര്‍ക്കാട് സ്വദേശി മടങ്ങി

ബുറൈദ: രണ്ടു മാസം മുമ്പ് അല്‍ ഖസീം ബുറൈദയില്‍ പുതിയ വിസയില്‍ തൊഴി ല്‍ തേതിയെത്തിയ മണ്ണാര്‍ക്കാട് കൊമ്പറ സ്വദേശി ബഷീറിന് കൈതാങ്ങായി കെഎംസിസി. ആരോഗ്യ പ്രശ്‌നങ്ങളെ തുടനന്ന് ജോലി ചെയ്യാന്‍ കഴിയാെത വന്നതോടെ നാട്ടിലേക്കു മടങ്ങാന്‍ സ്‌പോണ്‍സര്‍ അനുവദിച്ചില്ല. തൊഴില്‍ നിയമ പ്രകാരം കാലാവധി പൂര്‍ത്തിയാക്കാത്തതിനാഫ നഷ്ടപരിഹാരം വേണമെന്നായിരുന്നു സ്‌നോണ്‍സറുടെ ആവശ്യം. ബന്ധുക്കളുടെ അഭ്യര്‍ത്ഥന പ്രകാരം പാലക്കാട് പാര്‍ലമെന്റ് അംഗം വികെ ശ്രീകണ്ഠന്‍ ബുറൈദ കെഎംസിസിയുമായി ബന്ധപ്പെട്ടു. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളില ജീവകാരുണ്യ വിഭാഗം

Scroll to Top