കൊവിഡ് കാലം ധൂര്‍ത്തിനും പരിസ്ഥിതി ചൂഷണത്തിനുമെതിരെ താക്കീതായി മാറണം: അംബികാസുതന്‍
റിയാദ്: പ്രതിസന്ധി കാലം വിസ്മരിച്ച് മനുഷ്യന്‍ വീണ്ടും ധൂര്‍ത്തിലേയ്ക്കും പരിസ്ഥിതി ചൂഷണത്തിലേക്കും പോകരുതെന്നാണ് കൊവിഡ് കാലം മനുഷ്യരെ താക്കീത് ചെയ്യുന്നതെന്ന് എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്. കര്‍ഫ്യു കാലത്ത് റിയാദിലെ ചില്ല നടത്തുന്ന പ്രതിവാര വെര്‍ച്വല്‍ സംവാദത്തിന്റെ അഞ്ചാം ലക്കം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വയനാട്ടു കുലവന്‍ തെയ്യം ഭക്തജനങ്ങളോട് ഉരിയാടിയ ‘അരിഞ്ഞുകുടിക്കല്ലേ കോരേ, കറന്നുകുടിക്ക്’ എന്ന മുന്നറിയപ്പ് ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം വ്യാധികാലത്തിന്റെ ആകുലതകള്‍ പങ്കുവെച്ചത്. കൊവിഡും പരിസ്ഥിതിയും എന്ന വിഷയത്തിലായിരുന്നു സംവാദം. അംബികാസുതന്‍ മാങ്ങാടിന്റെ ‘കാളരാത്രി’ എന്ന […]











