Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

gulf, Jeddah

ആക്റ്റീവ സ്‌പോര്‍ട്‌സ് മീറ്റ് സമാപിച്ചു

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംയുക്ത കായികമേള ‘ആക്റ്റീവ സ്‌പോര്‍ട്‌സ് മീറ്റ്’ സമാപിച്ചു. സലഫി മദ്രസ്സ നസീം, അബ്ദുല്ലാഹ് ബിന്‍ മാസ് ഊദ് തഹ്ഫിദുല്‍ ഖുര്‍ആന്‍ നസീം, മദ്രസ്സത്തു തൗഹീദ് സുലൈ, ദാര്‍ അല്‍ ഫിത്‌റ മലാസ്, മദ്രസ്സത്തുല്‍ മുനീറ മലാസ്, തഹ്ഫിദുല്‍ ക്വുര്‍ആന്‍ ബത്ഹ എന്നീ സ്ഥാപനങ്ങളില്‍ നിന്നായി 240 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി റണ്ണിങ് റെയ്‌സ്, ഫുടബോള്‍, കസേരകളി, […]

Damam, gulf, Jeddah, Riyad

റിഫ മെഗാ കപ്പ് ടൂര്‍ണമെന്റിന് ആവേശോജ്വല തുടക്കം

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) മെഗാ കപ്പ് സെവന്റ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം. മത്സരം അല്‍ഖര്‍ജ് റോഡിലെ അസ്‌കാന്‍ 2ലെ സ്‌റ്റേഡിയത്തില്‍ ഐസോണിക് ഇലക്ട്രോണിക്‌സ് മാനേജര്‍ നൗഷാദ് കിക്ക് ഓഫ് ചെയ്തു. തുടര്‍ മത്സരങ്ങള്‍ ഡിസംബര്‍ 13, 20, 27 തീയ്യതികളില്‍ നടക്കും. റിഫ മുഖ്യരക്ഷാധികാരി അബ്ദുള്ളവല്ലാഞ്ചിറ, അസീസ്‌കടലുണ്ടി (സീടെക്ക്), ലത്തീഫ്തലാപ്പില്‍ (സ്പീഡ്പ്രിന്റ്), ലത്തീഫ്മാവൂര്‍ (9കാരറ്റ്) എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ഐഎഫ്എഫ്, അറേബ്യന്‍ചലഞ്ചേഴ് ഹാഫ്‌ലൈറ്റ, മന്‍സൂര്‍റബീഅ, റോയല്‍ ഫോക്കസ്ലൈന്‍, കമന്‍ഡോസ്, സെവന്‍സ്സ്റ്റാര്‍, സിബ്ലാസ്‌റ്റേഴസ്,

Damam, gulf, Jeddah, Riyad

ദമ്മാം-കണ്ണൂര്‍ സെക്ടറില്‍ ‘ഗോ എയര്‍’ ഡിസംബര്‍ 19ന് സര്‍വീസ് ആരംഭിക്കും

സാജിദ് ആറാട്ടുപുഴ മ്മാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്ക് പ്രതീക്ഷയും ആവേശവും പകര്‍ന്ന് ദമ്മാം-കണ്ണൂര്‍ സെക്ടറില്‍ ഗോ എയര്‍ സര്‍വീസിന് ഒരുങ്ങുന്നു. ഡിസംബര്‍ 19ന് സര്‍വീസ് ആരംഭിക്കുമെന്ന് സീനിയര്‍ ജനറല്‍ മാനേജര്‍ ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് ജലീല്‍ ഖാലിദ് അറിയിച്ചു. രാവിലെ 9.55 ന് ദമ്മാമില്‍ നിന്നു പുറപ്പെട്ട് പ്രാദേശിക സമയം വൈകിട്ട് 5 ന് കണ്ണുരില്‍ എത്തിച്ചേരുന്ന വിധം ആഴ്ചയില്‍ നാല് സര്‍വ്വീസുകളാണ് തുടക്കത്തില്‍. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് ദമ്മാമില്‍ നിന്നു വിമാനം പുറപ്പെടുന്നത്. ക്രിസ്മസ്,

Damam, gulf, Jeddah, Riyad

സുരക്ഷയും സ്ഥിരതയും ഇറാന്‍ ദുര്‍ബലപ്പെടുത്തുന്നു; ഐക്യം ശക്തിപ്പെടുത്തും: ജി സി സി ഉച്ചകോടി

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: ഗള്‍ഫ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് മുഖ്യ പരിഗണന നല്‍കുമെന്ന് ജി സി സി ഉച്ചകോടി അഭിപ്രായപ്പെട്ടു. റിയാദില്‍ ഡിസംബര്‍ 10ന് വൈകുന്നേരം 4ന് ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി ആരംഭിച്ചത്. ജിസിസി രാജ്യങ്ങളിലെ പൗരന്മാരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനാണ് ഉച്ചകോടി പ്രഥമ പരിഗണന നല്‍കുന്നതെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധികളെ അതിജയിക്കാന്‍ ജി സി സി സ്ഥാപിതമായതുമുതല്‍ കഴിഞ്ഞിട്ടുണ്ട്. സുരക്ഷയും സ്ഥിരതയും ദുര്‍ബലപ്പെടുത്തുന്നതിനു ഭീകരതയെ പിന്തുണയ്ക്കുന്ന

Damam, gulf, Jeddah, Riyad

റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി രൂപീകരണം; രക്ഷിതാക്കളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു

റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് പുതിയ ഭരണ സമിതി രൂപീകരിക്കാന്‍ ഇന്ത്യന്‍ അംബാസഡറുടെ അനുമതി. ഒരു വനിത ഉള്‍പ്പെടെ ഏഴ് അംഗങ്ങളെ ഉള്‍പ്പെടുത്തി ഭരണ സമിതി രൂപീകരിക്കും. രക്ഷിതാക്കള്‍ തെരഞ്ഞെടുക്കുന്നവരെ ഭരണ സമിതി അംഗങ്ങളാക്കണമെന്നാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചട്ടം. എന്നാല്‍ പ്രിന്‍സിപ്പാള്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാമര്‍ശമില്ല. യോഗ്യരായ രക്ഷിതാക്കളില്‍ നിന്നു അപേക്ഷ സ്വീകരിക്കുന്നതിനാണ് സര്‍ക്കുലര്‍. 2020 23 വര്‍ഷത്തേക്കുളള ഭരണ സമിതി അംഗങ്ങളാകാന്‍ താല്‍പര്യമുളളവര്‍ നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക

Damam, gulf, Jeddah, Riyad

ഋഷിരാജ് സിംഗ് ഡിസംബര്‍ 27ന് റിയാദില്‍

റിയാദ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ഷികാഘോഷം ഡിസംബര്‍ 27, 28 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഡിജിപി ഡോ. ഋഷിരാജ് സിംഗ് മുഖ്യാതിഥിയായിരിക്കും. 27ന് വൈകുന്നേരം 5.30ന് എക്‌സിറ്റ് 18ലെ നോഫ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക സമ്മേളനം നടക്കും. ‘കേരളീയം 2020’ സുവനീര്‍ പ്രകാശനം, ഗായകന്‍ നിസാം അലി നേതൃത്വം നല്‍കുന്ന സംഗീത വിരുന്ന്, നൃത്തനൃത്യങ്ങള്‍, മൈം, മിമിക്‌സ്, മാജിക് ഷോ എന്നിവ അരങ്ങേറും. 28ന് രാവിലെ 9.30ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ ഡോ. ഋഷിരാജ് സിംഗുമായി

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ അല്‍ ഖര്‍ജ് ശാഖ ഉദ്ഘാടനം ഡിസംബര്‍ 11ന്

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ അല്‍ ഖര്‍ജ് ശാഖ ഡിസംബര്‍ 11ന് വൈകുന്നേരം 5.30ന് പ്രവര്‍ത്തനം ആരംഭിക്കും. കിംഗ് സൗദ് റോഡില്‍ ഇരു നിലകളിലായി 16,500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോര്‍ സജ്ജീകരിച്ചിട്ടുളളതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടന ദിവസം ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ പര്‍ചേസ് വൗചര്‍ സൗജന്യമായി ലഭിക്കും. 150 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്കും 50 റിയാലിന്റെ വൗചര്‍

Damam, gulf, Jeddah

മലയാളം മിഷന്‍ റിയാദ് മേഖല ഉദ്ഘാടനം ഡിസംബര്‍ 13ന്

നിഖില സമീര്‍ റിയാദ്: മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ റിയാദിലേക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മേഖലാ തല ഉദ്ഘാടനം ഡിസംബര്‍ 13ന് നടക്കും. വൈകുന്നേരം 6ന് ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മലയാളം മിഷന്‍ ദമാം മേഖല കോ ഓര്‍ഡിനേറ്റര്‍ ഷാഹിദ ഷാനവാസ് ഉദ്ഘാടനം ചെയ്യും. ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് മലയാളം മിഷന്‍. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് ലക്ഷ്യം. മറുനാടന്‍ മലയാളി സംഘടനകളുമായി സഹകരിച്ചാണ്

Damam, gulf, Jeddah, Riyad

മീഡിയ അക്കാദമി ഫോട്ടോഗ്രാഫി മത്സരം: പ്രവാസികള്‍ക്ക് അവസരം

നൗഫല്‍ പാലക്കാടന്‍ റിയാദ്: ലോക കേരളസഭ രണ്ടാമത് സമ്മേളനത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി രാജ്യാന്തര ഫോട്ടോ ഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മലയാളിയുടെ പ്രവാസി ജീവിതം ആസ്പദമാക്കിയുളള അപൂര്‍വ്വ രേഖകളും ചിത്രങ്ങളും കൈവശമുളളവര്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ അവസരവും ലഭിക്കും. സ്വദേശത്തേയും വിദേശത്തെയും പഴയകാല ചിത്രങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, സുവനീറുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍, രേഖകള്‍, കുറിപ്പുകള്‍, യാത്രാ രേഖകള്‍, തപാല്‍ മുദ്രകള്‍ എന്നിവ കൈവശമുളളവര്‍ക്ക് നേരിട്ടോ തപാലിലോ ഇമെയിലിലോ അയയ്ക്കാം. പ്രദര്‍ശിപ്പിക്കുന്ന രേഖകള്‍, ചിത്രങ്ങള്‍ എന്നിവക്കൊപ്പം സമ്പാദകരുടെ വിവരങ്ങളും ഉള്‍പ്പെടുത്തണം. ഫോട്ടോകള്‍

Damam, gulf, Jeddah, Riyad

പ്രൊഫഷന്‍ രജിസ്‌ട്രേഷന് സര്‍ട്ടിഫിക്കറ്റില്ല; ഇഖാമ പുതുക്കാന്‍ കഴിയാതെ മലയാളികള്‍ ഉള്‍പ്പടെ പ്രതിസന്ധിയില്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: താമസാനുമതി രേഖയായ ഇഖാമ പുതുക്കുന്നതിന് പ്രൊഫഷന്‍ അനുസരിച്ചുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികള്‍ പ്രതിസന്ധിയില്‍. ജോലി ചെയ്യുന്ന കമ്പനികള്‍ ഇഖാമ പുതുക്കുന്നതിന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി. കാലാവധി അവസാനിക്കുന്നതിന് മുമ്പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ കഴിയില്ല. ഇഖാമ പുതുക്കാതെ തൊഴിലെടുക്കുന്നത് നിയമ ലംഘനമാണ്. കാലാവധി കഴിഞ്ഞ ഇഖാമയുളളവര്‍ ജോലി ചെയ്താല്‍ തൊഴിലുടമക്ക് പിഴ ചുമത്തും. ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗികമായി തടയുകയും ചെയ്യും.

gulf

വിഖായ വൈബ്രന്റ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

റിയാദ്: സമസ്ത ഇസ്ലാമിക് സെന്ററിന്റെ വളന്റയര്‍ വിഭാഗമായ വിഖായ നേതൃത്വം നല്‍കിയ വൈബ്രന്റ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ഇ ടി അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. താജുദ്ദീന്‍ കൊടുവള്ളി ‘സന്നദ്ധ സേവനത്തിന്റെ ഇസ്ലാമിക പക്ഷം’ എന്ന വിഷയം അവതരിപ്പിച്ചു. ‘മയ്യിത്ത് പരിപാലനവും ഖബറടക്കം സംബന്ധിച്ച നിയമ നടപടികളും എന്ന വിഷയം സിദ്ദീഖ് തുവ്വൂര്‍ നയിച്ചു. സൗദിയില്‍ ഒരാള്‍ സ്വഭാവികമായോ അസ്വഭാവികമായോ മരണപ്പെട്ടാല്‍ മയ്യിത്ത് സംസ്‌കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ചു. സമാപന സമ്മേനസമ്മേളനത്തില്‍ അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍ ഉദ്ഘാടനം

Damam, gulf, Jeddah, Riyad

‘ഇഡിയറ്റ് സിണ്ട്രോം’ ജാഗ്രത പാലിക്കണമെന്ന് ഡോ. മുഹമ്മദ് ലബ്ബ

റിയാദ്: നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചികിത്സാവിധികളും ഒറ്റമൂലികളും അന്ധമായി പിന്തുടരുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സഫാമക്കാ പോളിക്‌ളിനിക്കിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ.മുഹമ്മദ് ലബ്ബ പറഞ്ഞു. വ്യാജ ചികിത്സാ പ്രചാരകര്‍ ഇഡിയറ്റ് സിണ്ട്രോം വക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു. കേളി കലാ സാംസ്‌കാരിക വേദിയുടെ പത്തൊന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ആധുനിക ജീവിത ശൈലിയും രോഗങ്ങളും’എന്ന വിഷയത്തില്‍ സഫാമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ ബദിയ ഏരിയ സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആധുനിക ഭക്ഷണരീതികളും അതിന്റെ ദൂഷ്യവശങ്ങളും’ എന്ന വിഷയം രജീഷ

Damam, gulf, Jeddah, Riyad

വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നത് സമഗ്ര വ്യക്തിത്വം: റഫീഖ് കൊടിയത്തൂര്‍

റിയാദ്: ജീവിതവഴിയില്‍ നേരിടുന്ന പ്രതിസന്ധികളില്‍ തളരാതെ ജീവിത വിജയം നേടാനുളള ഇച്ഛാശക്തി വിദ്യാര്‍ഥികള്‍ നേടിയെടുക്കണമെന്ന് കേരള സര്‍ക്കാര്‍ പാഠപുസ്തക സമിതി അംഗവും കെഎന്‍എം പാഠപുസ്തക സമിതി ജനറല്‍ കണ്‍വീനറുമായ റഫീഖ് കൊടിയത്തൂര്‍ പറഞ്ഞു. പഠനകാലത്തെ പോരാട്ടവീര്യം സമഗ്ര വ്യക്തിത്വം ആര്‍ജ്ജിക്കുന്നതിന് ഉപയോഗപ്പെടുത്തണം. ജീവിതയാഥാര്‍ഥ്യങ്ങളില്‍ ഉള്‍ക്കാഴ്ച പകരാനും സാധിക്കണം. അപ്പോള്‍ മാത്രമാണ് വിദ്യാഭ്യാസം പൂര്‍ണ്ണമാവുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. റിയാദ് സലഫി മദ്‌റസ സംഘടിപ്പിച്ച രക്ഷാകര്‍തൃ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സലഫി മദ്‌റസ ബ്രോഷര്‍, അറബിക് കയ്യെഴുത്തു പരിശീലന സഹായി

Damam, gulf, Jeddah, Riyad

പൊളളലേറ്റ് മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം വെളളിയാഴ്ച സംസ്‌കരിക്കും

റിയാദ്: പൊളളലേറ്റ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഡിസംബര്‍ 6ന് റിയാദില്‍ സംസ്‌കരിക്കും. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ (47) ന്റെ മൃതദേഹമാണ് മന്‍സൂരിയ ഖബര്‍ സ്ഥാനില്‍ സംസ്‌കരിക്കുന്നത്.ഒക്‌ടോബര്‍ 16ന് താമസ സ്ഥലത്താണ് ഹംസകുട്ടി സത്താറിന് പൊളളലേറ്റത്. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുളള അല്‍മ ഗഌസ് ആന്റ് അലൂമിനിയം കമ്പനിയില്‍ ജീവനക്കാരനായിരുന്നു. സഹപ്രവര്‍ത്തകനായ മലയാളിയും പൊളളലേറ്റു മരിച്ചിരുന്നു. സംഭവത്തില്‍ അസ്വഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരുകയായിരുന്നു. അഗ്‌നിബാധക്ക് കാരണക്കാരനായ തിരുവനന്തപുരം സ്വദേശി

Scroll to Top