റിയാദിലെ റോഡുകള്‍ അണുവിമുക്തമാക്കുന്നത് തുടരുന്നു; ടെല്ലര്‍ മെഷീനുകളും അണുവിമുക്തമാക്കും
റിയാദ്: സൗദി തലസ്ഥാനത്തെ റോഡുകള്‍ അണു വിമുക്തമാക്കുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് റോഡുകള്‍ അണുവിമുക്തമാക്കുന്നതെന്ന് റിയാദ് നഗരസഭ അറിയിച്ചു. കര്‍ഫ്യൂ നിലവിലുളള ഉച്ചകഴിഞ്ഞ് 3 മുതല്‍ പുലര്‍ച്ചെവരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. റോഡുകള്‍ വൃത്തിയാക്കുന്ന 44 വാഹനങ്ങള്‍ 5 കിലോമീറ്ററില്‍ താഴെ വേഗം കുറച്ച് സഞ്ചരിച്ചാണ് റോഡുകള്‍ വൃത്തിയാക്കുന്നത്. ഇതിനു പുറമെ പ്രത്യേകം സജ്ജീകരിച്ച വാഹത്തില്‍ അണു നശീകരണത്തിനുളള ലായനി സ്‌പ്രേ ചെയ്യുന്നുമുണ്ട്. […]












