കൊവിഡ് 19: ജീവിതാവശ്യങ്ങള്‍ നിറവേറ്റും; ജനം സഹകരിക്കണം: രാജ്യത്തെ അഭിസംബോധന ചെയ്ത് സല്‍മാന്‍ രാജാവ്
റിയാദ്: കൊവിഡ് 19 മഹാമാരിയെ നേരിടാനും അതിന്റെ പ്രതിഫലനങ്ങള്‍ പരമാവധി കുറക്കാനും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാജാവ്. രാജ്യത്തിന്റെ കരുത്ത്, ശക്തി എന്നത് ആരോഗ്യമുളള ജനതയാണ്. അതുകൊണ്ടുതന്നെ രാജ്യവും ഭരണകൂടവും നല്‍കുന്ന മുന്‍ഗണന ജനങ്ങളുടെ ആരോഗ്യ സുരക്ഷയാണ്. ഇതിന് രാജ്യത്തെ മുഴുവന്‍ ഏജന്‍സികളുമായി ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്. ഇതിലൂടെ മാത്രമേ കൊവിഡിനെതിരെയുളള പ്രതിരോധ ശ്രമങ്ങളില്‍ രാജ്യത്തിന് വിജയം നേടാന്‍ കഴിയൂകയുളളൂവെന്നും […]












