ഷിഫാ മലയാളി സമാജം കായികോത്സവം മാറ്റി വച്ചു; വിവാഹ സഹായം വിതരണം ചെയ്തു
റിയാദ്: ഷിഫാ മലയാളി സമാജം ഏഴു വര്‍ഷമായി നടത്തിവരുന്ന കായികോത്സവം മാറ്റിവെക്കാന്‍ തീരുമാനിച്ചു. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് പരിപാടി മാറ്റിവെക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഏപ്രില്‍ 3, 10 തീയതികളില്‍ നടത്താനിരുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ാണ് മാറ്റിവെച്ചത്. 24 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. കഴിഞ്ഞ പ്രളയകാലത് ഷിഫ മലയാളി സമാജം ‘കേരളോത്സവം’ സാംസ്‌കാരിക പരിപാടിയും മാറ്റിവച്ചിരുന്നു. കേരളോത്സവത്തിനായി സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നല്‍കി. യോഗത്തില്‍ പ്രസിഡന്റ് ഇല്ല്യാസ് […]














