Sauditimesonline

2 JEDDAH EDU SUMMIT
നാളെയുടെ ക്ലാസ് മുറികളിലേക്ക് പുതിയ ചുവടുവെപ്പ്; ജിദ്ദയില്‍ 'ടീച്ചേഴ്‌സ് എക്‌സലന്‍സ് സമ്മിറ്റ്'

Jeddah

സാബിന്‍ ഫുട്‌ബോള്‍ ക്ലബ്ബ് വിജയാഘോഷം

ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം (സിഫ്) ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എ ഡിവിഷന്‍ വിജയികളായ ശറഫിയ്യ ട്രേഡിങ് സാബിന്‍ എഫ്.സി ടീം അംഗങ്ങളും കുടുംബങ്ങളും വിജയാഘോഷം സംഘടിപ്പിച്ചു. സാഫിറോ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് അസ്‌ലമിന്‍െ നേതൃത്വത്തില്‍ ക്ലബ്ബ് അംഗങ്ങളുടെ ഗാനമേളയും അരങ്ങേറി. സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. ടീം മാനേജര്‍ അനീസ് പൂങ്ങോട്, ചീഫ് കോച്ച് പി. ആര്‍ ശഹീര്‍, അസിസ്റ്റന്റ് കോച്ച്സക്കീര്‍ കൊടക്കാട്, നാസിഫ് നീലാംബ്ര, അമാനുള്ള, ശംസുദ്ദീന്‍ നീലാംബ്ര, ടീം […]

Damam, gulf, Jeddah, Riyad

റിയാദ് അടുക്കളക്കൂട്ടത്തിനു പുതിയ സാരഥികള്‍

റിയാദ്: കുടുംബിനികളുടെ കൂട്ടായ്മയായ അടുക്കളക്കൂട്ടം റിയാദ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. അടുക്കളക്കൂട്ടം നടത്തിയ മെഗാ ഷോ ദസ്‌ലിംഗ് ധമാക 2020 ന്റെ വിജയാഘോഷത്തിന്റെ ഭാഗമായി എക്‌സിറ്റ് 18 ലെ അല്‍ മാഹാ വിശ്രമ കേന്ദ്രത്തില്‍ കേക്ക് മുറിച്ചു ആഘോഷവും സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിലവില്‍ വന്നു. ഷെര്‍മിന റിയാസ് (പസിഡന്റ്), ബബിത അജിത് (വൈസ് പ്രസിഡന്റ്), സിന്ധു ഷാജി (ജനറല്‍ സെക്രട്ടറി), മുംതാസ് നസീര്‍ (ജോയിന്റ് സെക്രട്ടറി), ഷെമി ജലീല്‍ (ട്രഷറര്‍),

Damam, gulf, Jeddah, Riyad

അഞ്ചു ലക്ഷം യാത്രക്കാരെ പരിശോധിച്ചു; 468 പേര്‍ ഐസൊലേഷന്‍ മുറികളില്‍; 2032 പേര്‍ വീടുകളില്‍

റിയാദ്: ഒരാഴ്ചക്കിടെ സൗദിയിലെ വിമാനത്താവളങ്ങളില്‍ അഞ്ചു ലക്ഷം യാത്രക്കാരെ പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയം. കൊവിഡ് 19 മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 468 പേരെ ഐസൊലേഷന്‍ മുറികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കൊവിഡ് വൈറസ് പടരുന്നതിനെതിരെ ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിട്ടുളളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 2,032 പേരെ വീടുകളില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയില്‍ ഇതുവരെ 20 കൊവിഡ് വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. അതിനിടെ രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ജി സി സി

gulf

കൊവിഡ് പ്രതിരോധ ശ്രമങ്ങളെ ഇറാന്‍ ദുര്‍ബലപ്പെടുത്തുന്നു: സൗദി മന്ത്രിസഭ

റിയാദ്: കൊവിഡ് വൈറസ് കൈകാര്യം ചെയ്യുന്നതില്‍ ഇറാന്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് സൗദി മന്ത്രി സഭാ യോഗം. വൈറസിനെതിരെ അന്താരാഷ്ട്ര പ്രതിരോധ ശ്രമങ്ങളെ ഇറാന്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും മന്ത്രി സഭാ യോഗം കുറ്റപ്പെടുത്തി. സൗദി പൗരന്മാര്‍ ഇറാന്‍ സന്ദര്‍ശിക്കുമ്പോള്‍ പാസ്‌പോര്‍ട്ടുകളില്‍ എന്‍ട്രി സീലും മടങ്ങുമ്പോള്‍ എക്‌സിറ്റ് സീലും പതിക്കാത്ത നടപടി അപലപനീയമാണ്. സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരില്‍ ഏറെയും ഇറാന്‍ സന്ദര്‍ശിച്ചവരാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം ഇറാന്‍ നടപടിയെ വിമര്‍ശിച്ചത്. വാണിജ്യ മന്ത്രിയും ആക്ടിംഗ് മീഡിയാ

Damam, gulf, Jeddah

സിറ്റി ഫ്‌ളവര്‍ ഷോറൂം യാമ്പുവില്‍; ഉത്ഘാടനം മാര്‍ച്ച് 11ന്

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീടെയില്‍ ശ്രൃംഖലയായ സിറ്റി ഫ്‌ളവറിന്റെ 25 ആമത് ശാഖ യാമ്പുവില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. യാമ്പു അല്‍ ഹനാന്‍ സ്ട്രീറ്റില്‍ മൊബൈല്‍ മാര്‍ക്കറ്റിനടുത്ത് സിറ്റി ഫ്‌ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിന്റെ ഉദ്ഘാടനം മാര്‍ച്ച് 11ന് വൈകുന്നേരം 4.30ന് നടക്കും. വൈവിധ്യമാര്‍ന്ന വസ്ത്ര ശേഖരം, ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആഭരണങ്ങള്‍, ഓഫിസ് സ്‌റ്റേഷനറി, , കളിപാട്ടങ്ങള്‍, ലഗേജ്, ബാഗ്, കോസ്‌മെറ്റിക്‌സ്, വീട്ടു സാധനങ്ങള്‍, അടുക്കള സാമഗ്രികള്‍, പെര്‍ഫ്യൂംസ്, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം

Damam, gulf, Jeddah

സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 20 ആയി; 15 രാജ്യങ്ങളിലേക്ക് യാത്രാ നിരോധനം

റിയാദ്: സൗദിയില്‍ പുതിയ അഞ്ച് കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 20 ആയി ഉയര്‍ന്നു. സ്വദേശികളായ മൂന്നു പേരില്‍ ഒരാള്‍ പുരുഷനും മറ്റു രണ്ടുപേര്‍ സ്ത്രീകളുമാണ്. ഇവര്‍ ഇറാന്‍, ഇറാഖ് എന്നീ രാഷ്ട്രങ്ങള്‍ സന്ദനശനം കഴിഞ്ഞു മടങ്ങിയവരാണ്. ഇവരെ കിഴക്കന്‍ പ്രവിശ്യയിലെ ആശുപത്രിയിലേക്ക് മാറ്റി. വൈറസ് ബാധ സ്ഥിരീകരിച്ച നാലാമത്തെയാളും സൗദി പൗരനാണ്. ഇയാളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ കിഴക്കന്‍ പ്രവിശ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നും ഐസൊലേഷന്‍

Damam, gulf, Jeddah, Riyad

കൊവിഡ് ഭീതി: വ്യോമ ഗതാഗതം താറുമാറായി; കേരളത്തിലേക്കുളള സര്‍വീസ് അഞ്ചിലൊന്നായി കുറഞ്ഞു

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: ഗള്‍ഫില്‍ നിന്നുളള വിമാന സര്‍വീസുകളില്‍ പലതും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ കേരളത്തിലേക്കുളള സര്‍വീസുകളുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞു. കൊവിഡ് 19 വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി സൗദിയില്‍ നിന്നു വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ വഴി കേരള സെക്ടറില്‍ സര്‍വീസ് നടത്തുന്ന അഞ്ച് വിമാന കമ്പനികള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി. ഗള്‍ഫ് എയര്‍, ഇത്തിഹാദ് എയര്‍വേസ്, കുവൈത് എയര്‍വേസ്, എയര്‍ അറേബ്യ, എമിറേറ്റ്‌സ് എയര്‍ തുടങ്ങിയ വിമാനങ്ങളാണ് സൗദിയില്‍ നിന്നു ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വീസ്

Damam, gulf, Jeddah, Riyad

കോവിഡ് പ്രതിരോധത്തിന് പഴുതടച്ച ഒരുക്കങ്ങള്‍: പരിശോധന ശക്തമാക്കി നഗരസഭ

നൗഫല്‍ പാലക്കാടന്‍. റിയാദ്: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധമേഖലകളില്‍ പരിശോധന ശക്തമാക്കി നഗരസഭ. ബാര്‍ബര്‍ ഷോപ്പ്, ഭക്ഷണ ശാലകള്‍, ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ബ്യുട്ടിപാര്‍ലറുകള്‍, തുണികള്‍ അലക്കുന്ന ലൗണ്‍ഡ്രികള്‍, മിഠായി കടകള്‍, റൊട്ടിയുള്‍പ്പടെയുള്ള ഭക്ഷണ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ബേക്കറികള്‍ എന്നിവിടിങ്ങളിലാണ് പരിശോധന ശക്തമാക്കിയത്. ശുചിത്വ കാര്യങ്ങളില്‍ മന്ത്രാലയങ്ങള്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. സൗദി അറേബ്യയില്‍ ഇതിനകം പതിനഞ്ച് കോവിഡ് 19 വൈറസ് റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. വൈറസ് പടരാതിരിക്കാന്‍

Damam, gulf, Jeddah, Riyad

പരിശോധന കര്‍ശനമാക്കി ആരോഗ്യമന്ത്രാലയം; റിയാദില്‍ അമേരിക്കന്‍ പൗരന് വൈറസ് ബാധ സ്ഥിരീകരിച്ചു

നൗഫല്‍ പാലക്കാടന്‍ റിയാദ്: കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലും പോളിക്ലിനിക്കുകളിലും മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചത് മുതല്‍ പനി ഉള്‍പ്പടെയുള്ള രോഗ ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷമാണ് രോഗികളെയും കൂടെ വരുന്നവരെയും ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള രോഗ ലക്ഷണം കണ്ടാല്‍ കൂടുതല്‍ പരിശോധന നടത്തുന്നതിനായി പ്രതേക വാര്‍ഡ് ഒരുക്കിയിട്ടുണ്ട്. അണുവിമുക്തമാക്കാനുള്ള ജെല്ലുകള്‍, ഫേസ് മാസ്‌ക് എന്നിവയും ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട് .

Damam, gulf, Jeddah, Riyad

ആശങ്ക വേണ്ട; ജാഗ്രത മതി: കൊവിഡിനെതിരെ ബോധവത്ക്കരണം

റിയാദ്: അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് കൊവിഡ് 19 ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അല്‍ അബീര്‍ റീജിയനല്‍ ഹെഡ് ഡോ. ഷിനൂപ് രാജ് ഉദ്ഘാടനം ചെയ്തു. ആശങ്ക ആവശ്യമില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ശ്വാസകോശ രോഗ വിദഗ്ദന്‍ ഡോ. പ്രവീണ്‍ എ. നായര്‍ പറഞ്ഞു. കൊവിഡ് 19ന്റെ പേരില്‍ പരിഭ്രാന്തരാവേണ്ട സാഹചര്യം നിലവിലില്ല. 50 മുതല്‍ 75 ശതമാനം വരെ മരണത്തിന് ഇടയാക്കിയ നിപ്പ വൈറസിനെ അപേക്ഷിച്ച്

Damam, gulf, Jeddah, Riyad

എയര്‍ അറേബ്യ സര്‍വീസ് നിര്‍ത്തി; കൊച്ചി, കോഴിക്കോട് യാത്രക്കാര്‍ക്ക് തിരിച്ചടി

റിയാദ്: ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യ സൗദിയിലേക്കുളള മുഴുവന്‍ സര്‍വീസുകളും മാര്‍ച്ച് 9 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിലാണ് സര്‍വീസ് നിര്‍ത്തിയത്. റിയാദ്, അബഹ, ജിസാന്‍, അല്‍ ഖസിം, ജിദ്ദ, തായിഫ്, യാമ്പു, മദീന, ദമാം, അല്‍ ഹസ, അല്‍ ജൗഫ് എന്നിവിടങ്ങളിലേക്കാണ് എയര്‍ അറേബ്യക്ക് സൗദിയില്‍ സര്‍വീസുളളത്. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നു ഷാര്‍ജ വഴി സൗദിയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്കു ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ഇതു തിരിച്ചടിയാകും. അതിനിടെ, കൊവിഡ് 19 വൈറസ്

Damam, gulf, Jeddah, Riyad

കോവിഡ് 19 ; റിയാദില്‍ മലപ്പുറം സ്വദേശി നിരീക്ഷണത്തില്‍.

നൗഫല്‍ പാലക്കാടന്‍ റിയാദ്: വിനോദ യാത്ര കഴിഞ്ഞു റിയാദില്‍ തിരിച്ചെത്തിയ മലപ്പുറം സ്വദേശി നിരീക്ഷണത്തില്‍. ഒരാഴ്ചയായി ഇദ്ദേഹം സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പ്രതേക നിരീക്ഷണ കേന്ദ്രത്തിലാണ്. യാത്ര കഴിഞ്ഞെത്തിയ ഇദ്ദേഹത്തെ ആരോഗ്യമന്ത്രാലയം വിളിച്ചു വരുത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു. രോഗമോ രോഗ ലക്ഷണമോ ഇല്ലെങ്കിലും പതിനാല് ദിവസത്തെ നിരീക്ഷണം ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചതായി ഇദ്ദേഹം പറഞ്ഞു. സാമ്പിള്‍ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരീക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ചിട്ടുളളത്. അടുത്ത ദിവസം

Damam, gulf, Jeddah, Riyad

ഒന്‍പത് രാജ്യങ്ങളിലേക്കു കൂടി സന്ദര്‍ശന വിലക്ക്; യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ എണ്ണം പത്തായി

റിയാദ്: സൗദി അറേബ്യയില്‍ നിന്നു ഒന്‍പത് രാജ്യങ്ങളിലേക്കുളള യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിരോധനം ബാധകമാണ്. യുഎഇ, കുവൈറ്റ്, ബഹ്‌റൈന്‍, ലെബനന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, ദക്ഷിണ കൊറിയ, ഇറ്റലി എന്നിവിടങ്ങളിലേക്കാണ് യാത്രാ നിരോധനമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലേക്കുളള യാത്ര കഴിഞ്ഞ മാസം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ കൊവിഡ് റൈസിന്റെ പശ്ചാത്തലത്തില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ എണ്ണം പത്തായി ഉയര്‍ന്നു. കൊവിഡ് വൈറസ് പടരുന്നത് തടയുന്നതിനുളള മുന്‍കരുതല്‍

Damam, gulf, Jeddah, Riyad

മാധ്യമങ്ങള്‍ക്കെതിരായ നീക്കം ഭീരുത്വം: സംസ്‌കൃതി പ്രത്യാക്ഷേപ സദസ്സ്

റിയാദ്: ഏഷ്യാനെറ്റ്, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയ നടപടി ഭീരുത്വമാണെന്ന് റിയാദ് മലപ്പുറം ജില്ല കെ എം സി സി സംസ്‌കൃതി സംഘടിപ്പിച്ച പ്രത്യാക്ഷേപ സദസ്സ് അഭിപ്രായപ്പെട്ടു. ബത്ഹ ന്യൂ സഫാമക്ക പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സദസ്സ് സൗദി കെ എം സി സി സുരക്ഷാ സമിതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി ചെയര്‍മാന്‍ അഷ്‌റഫ് കല്‍പകഞ്ചേരി അധ്യക്ഷത വഹിച്ചു. ഭരണഘടനാപരമായ പൗരന്റെ അറിയാനുള്ള

Scroll to Top