Sauditimesonline

PRINCE
പശ്ചിമേഷ്യയില്‍ പുതിയ പ്രതിരോധ സഖ്യം; 'മക്ക കരാര്‍' ഒപ്പുവെച്ചു

labour law

പാസ്സ്‌പോര്‍ട്ടില്‍ ഭാര്യയുടെ പേര് ചേര്‍ക്കാന്‍ എന്ത് ചെയ്യണം? ഭാര്യയുടെ പാസ്‌പോര്‍ട്ടില്‍ എന്റെ പേര് ചേര്‍ക്കേണ്ടതുണ്ടോ? മാരിയേജ് സര്‍ട്ടിഫിക്കേറ്റ് ഇന്ത്യയിലെ സൗദി എംബസി അറ്റസ്റ്റ് ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത്?

പാസ്സ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാം ഉത്തരം: റിയാദിലെ ഇന്ത്യന്‍ എംബസി, ജിദ്ദയിലെ കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പാസ്‌പോര്‍ട്ടില്‍ ഭാര്യയുടെ പേര് ചേര്‍ക്കാം. http://www.indianembassy.org.sa/consular/passport/miscellaneous-services എന്ന ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.ഭാര്യ പാസ്‌പോര്‍ട്ട് എടുത്തിട്ടില്ലെങ്കില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പങ്കാളിയുടെ പേര് ചേര്‍ത്ത് നല്‍കിയാല്‍മതി. https://portal2.passportindia.gov.in/AppOnlineProject/welcomeLink എന്ന ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. സൗദി എംബസി അറ്റസ്റ്റ് ചെയ്യേണ്ട എല്ലാ സര്‍ട്ടിഫിക്കേറ്റുകളും നോര്‍ക്ക റൂട്ട്‌സ് വഴി അറ്റസ്റ്റ് ചെയ്യാം. എംബസിയുടെ അറ്റസ്‌റ്റേഷന്‍ ഫീസിന് പുറമേ 500 രൂപ സര്‍വ്വീസ് […]

labour law

ലേബര്‍ പ്രൊഫഷന്‍ അക്കൗണ്ടന്റ് ആക്കാന്‍ കഴിയുമോ?

ബി കോം ബിരുദ ധാരിയും സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ഡിപ്‌ളോമയും നേടിയിട്ടുളള ഞാന്‍ സ്‌പോണ്‍സറുടെ അനുമതിയോടെ റിയാദിലെ ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. എന്റെ പ്രൊഫഷന്‍ വര്‍ക്ക് ഷോപ്പ് ലേബറാണ്. നിതാഖാത്ത് നടപ്പിലായതോടെ സ്‌പോണ്‍സര്‍ഷിപ്പ് ഐ ടി കമ്പനിയിലേക്ക് മാറി. ഇഖാമയില്‍ ഇപ്പോഴും വര്‍ക്ക് ഷോപ്പ് ലേബറാണ്. താഴെ പറയുന്ന സംശയങ്ങള്‍ക്ക് മറുപടി പ്രതീക്ഷിക്കുന്നു. (1) അക്കൗണ്ടന്റ് പ്രൊഫഷനിലേക്ക് മാറാന്‍ കഴിയില്ലെന്ന് കേള്‍ക്കുന്നു. എങ്കില്‍ സ്വദേശിവത്ക്കരണം ബാധകമാകാത്ത ഏത് പ്രൊഫഷനിലേക്ക് മാറുന്നതാണ്

labour law

സ്ഥാപനം കൈമാറുമ്പോള്‍ തൊഴിലാളികളെ വില്‍ക്കാന്‍ അവകാശമുണ്ടോ?

ഞാന്‍ റിയാദിലെ പ്രമുഖ ലിമൂസിന്‍ കമ്പനിയില്‍ ജോലി ചെയ്തു വരുകയാണ്. ആറു മാസത്തെ അവധിക്ക് നാട്ടില്‍ പോയി കഴിഞ്ഞ ആഴ്ചയാണ് മടങ്ങിയെത്തിയത്. ജോലിയില്‍ പ്രവേശിക്കുന്നതിന് ഓഫീസിലെത്തിയപ്പോഴാണ് കമ്പനി മറ്റൊരു ലിമൂസിന്‍ കമ്പനിക്ക് വിറ്റതായി അറിയുന്നത്. 250 ഡ്രൈവര്‍മാരുളള ഞങ്ങളുടെ കമ്പനി മികച്ച സേവന വേതന വ്യവസ്ഥയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ പുതിയ കമ്പനി ആനുകൂല്യങ്ങള്‍ പകുതിയിലേറെ വെട്ടിക്കുറച്ചു. പ്രതിദിനമുളള ലിമൂസിന്‍ വാടക വര്‍ദ്ധിപ്പിച്ചു. അതിനാല്‍ എനിക്ക് പുതിയ കമ്പനിയില്‍ തുടരാന്‍ താല്‍പര്യമില്ല. പുതിയ സ്‌പോണ്‍സറെ കണ്ടെത്തി വിസ ട്രാന്‍സ്‌ഫെര്‍

gulf

ഇസ്‌ലാഹി സെന്റര്‍ ‘സാന്ത്വനം’ സഹായ പദ്ധതി പ്രഖ്യാപിച്ചു

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റിലീഫ് വിഭാഗം സാന്ത്വനം റിലീഫ് ആന്‍ഡ് ആന്റ് സ്‌കോളര്‍ഷിപ്പ് സഹായ പദ്ധതി പ്രഖ്യാപിച്ചു. ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. സ്വദേശത്തും വിദേശത്തും ജീവകാരുണ്യ പദ്ധതികള്‍ നടക്കുന്നുണ്ടെങ്കിലും പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് സാന്ത്വനം പദ്ധതി. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പ്, നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായധനം, ഉത്തരേന്ത്യയിലേക്കുള്ള കമ്പിളിപ്പുതപ്പുകള്‍, സ്‌കൂള്‍ കിറ്റുകള്‍, വര്‍ഷത്തില്‍ ഒരു കുടുംബത്തിന് ഒരു വീട് എന്നിവയാണ് ഈ വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുളളതെന്ന് പദ്ധതി വിശദീകരിച്ച സഅദുദ്ദീന്‍ സ്വലാഹി പറഞ്ഞു.

gulf

ചികിത്സാ പിഴവ്: ഡോക്ടര്‍മാര്‍ക്ക് യാത്രാ വിലക്ക്

റിയാദ്: ചികിത്സാ പിഴവിനെ തുടര്‍ന്ന് സൗദിയിലെ ബിശയിലുളള കിംഗ് അബ്ദുല്ല ആശുപത്രിയിലെ 25 ശതമാനം ഡോക്ടര്‍മാര്‍ യാത്രാ വിലക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുളള ഡോക്ടര്‍മാര്‍ക്കാണ് രാജ്യത്തിന് പുറത്തു പോകാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സര്‍ജറി, ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ക്കാണ് യാത്രാ വിലക്കുളളത്. ചികിത്സക്കെത്തിയവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുക, അവശത നേരിടുക തുടങ്ങിയ പരാതികളാണ് ഡോക്ടര്‍മാര്‍ക്കെതിരെ ഉന്നയിച്ചിട്ടുളളത്. ഇതിനെ തുടര്‍ന്ന് പരാതി പരിശോധിക്കുന്നതിന് ആരോഗ്യ വകുപ്പ്

gulf

യൂഎഫ്‌സിസൂപ്പര്‍കപ്പ്: ലാന്റേണ്‍എഫ്‌സിജേതാക്കള്‍

റിയാദ്: യുണൈറ്റഡ്എഫ്‌സിയും ഹാഫ്‌ലൈറ്റ്എഫ്‌സിയും സംയുക്തമായി നടത്തിയ മൂന്നാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ലാന്റേണ്‍ എഫ ്‌സി ജേതാക്കളായി. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ബ്ലാസ്‌റ്റേഴ്‌സ്‌വാഴക്കാടിനെ ഏകപക്ഷീയമായ ഒരുഗോളിനാണ് മുട്ടുകുത്തിച്ചത്. മുബീന്‍ (ഫോക്കസ്ലൈന്‍എഫ്‌സി), മുബശ്ശിര്‍ (ലാന്റേണ്‍എഫ്.സി) എന്നിവര്‍ സെമിഫൈല്‍ മാന്‍ഓഫ്ദിമാച്ചായും അലിഅസ്‌കര്‍ (ലാന്റേണ്‍എഫ്.സി) ഫൈനലിലെ മാന്‍ഓഫ്ദിമാച്ചായും തെരഞ്ഞെടുത്തു. യൂ.എഫ്.സി സൂപ്പര്‍ കപ്പിലെ ഫെയര്‍ പ്ലേടീം ആയി ഫോക്കസ് ലൈന്‍ എഫ്‌സിതെരഞ്ഞെടുത്തു. എം.ടി.പി മുഹമ്മദ്കുഞ്ഞി, അഡ്വ. അനീര്‍ബാബു, ശിഹാബ് കൊട്ടുകാട്, ഉബൈദ്എടവണ്ണ, അബ്ദുല്ല വല്ലാഞ്ചിറ,

gulf

റിയാദ് കെ എം സി സി സ്‌കൂള്‍ ഫെസ്റ്റ് മെയ് 3ന്

റിയാദ്: കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ് സീസണ്‍2 മെയ് 3ന് അരങ്ങേറും. എക്‌സിറ്റ് 18ലെ നോഫ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2 മുതലാണ് പരിപാടി. റിയാദിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ 1500 ലധികം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്ലേ മോഡലിംഗ്, ഡ്രോയിംഗ്, കളറിംഗ്, ഇംഗ്ലിഷ് പദ്യം ചൊല്ലല്‍, ഫാന്‍സിഡ്രസ്, കഥ പറയല്‍, പ്രസംഗ മത്സരം, കാര്‍ഡ് മേക്കിംഗ്, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് (എക്‌സിബിഷന്‍), ബ്രോഷര്‍ മേക്കിംഗ് (ഇ പോസ്റ്റര്‍

gulf

പുകയില ഉപഭോഗം കുറയുന്നു; അധിക നികുതി ഫലം ചെയ്തു

റിയാദ്: സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ 43 ശതമാനം കുറവ് രേഖപ്പെടുത്തിയതായി സൗദി കസ്റ്റംസ്. 2017 ല്‍ 313 കോടി റിയാലിന്റെ ഇറക്കുമതി നടന്നിരുന്നു. എന്നാല്‍ 2018 ല്‍ 178 കോടി റിയാലിന്റെ പുകയില ഉല്‍പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇറക്കുമതിയില്‍ 134 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തിയതായും കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ 50 കോടി റിയാലിന്റെ പുകയില ഉല്‍പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇത് 8,720 ടണ്‍ പുകയില ഉല്‍പന്നങ്ങളാണ്.

gulf

സൗദിയില്‍ എ ടി എം ഇടപാടുകള്‍ വര്‍ധിക്കുന്നു

റിയാദ്: സൗദിയിലെ ബാങ്ക് ഇടപാടുകാര്‍ രണ്ടു മാസത്തിനിടെ 7,390 കോടി റിയാല്‍ എ ടി എമ്മുകള്‍ വഴി പിന്‍വലിച്ചതായി സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി(സാമ)യുടെ റിപ്പോര്‍ട്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഇടപാടുകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സാമ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയലളവിനെ അപേക്ഷിച്ച് 10.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും സാമ വ്യക്തമാക്കി. ബാങ്കുകളും എ.ടി.എമ്മുകളും വഴി രണ്ടു മാസത്തിനിടെ അക്കൗണ്ട് ഉടമകള്‍ 11,820 കോടി റിയാല്‍ പിന്‍വലിച്ചു. ഫെബ്രുവരി അവസാനത്തെ കണക്കുകള്‍ പ്രകാരം 37,380

gulf

വന്‍കിട കമ്പനികള്‍ സൗദിയില്‍ നിക്ഷേപം നടത്തും: ധനമന്ത്രി

റിയാദ്: സൗദിയില്‍ വന്‍ നിക്ഷേപത്തിന് വിദേശ വ്യവസായികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. വാള്‍സ്ട്രീറ്റ് ഷെയര്‍ മാര്‍ക്കറ്റിലെ വന്‍കിട കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തു. ഇതിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. പശ്ചാത്തല വികസനം, ആരോഗ്യം, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ രംഗങ്ങളില്‍ വന്‍ പദ്ധതികള്‍ രാജ്യത്തു നടപ്പിലാക്കി വരുകയാണ്. ഇവിടങ്ങില്‍ നിരവധി നിക്ഷേപങ്ങള്‍ക്ക് അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് വിദേശ നിക്ഷേപങ്ങള്‍ അടുത്ത കാലത്തായി കുറഞ്ഞിരുന്നു. ഈ സാഹചര്യം മാറുകയാണ്. ഗള്‍ഫ്

gulf

നിയമ ലംഘനങ്ങളുടെ ചിത്രം ലഭ്യമാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്

റിയാദ്: ട്രാഫിക് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത നിയമ ലംഘനങ്ങളുടെ ചിത്രം പരിശോധിക്കാന്‍ െ്രെഡവര്‍മാര്‍ക്ക് അവസരം നല്‍കുന്നു. ഇതിനുളള സംവിധാനം അല്‍ഖസീം, മദീന പ്രവിശ്യകളില്‍ പ്രാബല്യത്തില്‍ വന്നതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ അല്‍ഖസീം പ്രവിശ്യയിലാണ് പദ്ധതി ആദ്യം നടപ്പിലാക്കിയത്. ഇത് വിജയം കണ്ടതോടെ മദീന പ്രവിശ്യയിലേക്കും വ്യാപിപ്പിച്ചു. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും ഗതാഗത നിയമ ലംഘനം ബോധ്യപ്പെടാന്‍ ഡ്രൈവര്‍മാര്‍ക്ക് അവസരം ഒരുക്കും. ഇതിനുളള നടപടി പുരോഗമിക്കുകയാണെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. നിയമ ലംഘനങ്ങള്‍ക്ക് പിഴ ലഭിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് വിയോജിപ്പ്

gulf

വാഴക്കാട് വെല്‍ഫയര്‍ സെന്റര്‍ കുടുംബ സംഗമം

ദമാം: വാഴക്കാട് വെല്‍ഫയര്‍ സെന്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബസംഗമവും വിവിധ പരിപാടികളോടെ നടന്നു. റോസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബനീശ് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജാവിഷ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഹിര്‍ ടി.കെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷാജി വയനാട്, നജീബ് അരഞ്ഞിക്കല്‍, ടി.കെ ഹസ്സന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി ജാവിശ് അഹമ്മദ്, ജനറല്‍ സെക്രട്ടറിയായി ഷാഹിര്‍ ടി.കെ, ട്രഷററായി നഫീര്‍ തറമ്മല്‍എന്നിവരെ തിരഞ്ഞെടുത്തു. ടി.കെ.കെ ഹസ്സന്‍ ആണ് മുഖ്യ രക്ഷാധികാരി.

gulf

ഹറമൈന്‍ ട്രൈന്‍ ആഴ്ചയില്‍ എല്ലാ ദിവസവും

ജിദ്ദ: മക്ക – മദീന പുണ്യനഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ റമദാനില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുമെന്ന് റെയില്‍ അതോറിറ്റി. പുതിയ ഷെഡ്യൂള്‍ മെയ് ആറ് മുതല്‍ പ്രാബല്യത്തില്‍ വരും. റമദാനില്‍ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. മക്ക, മദീന നഗരങ്ങള്‍ക്കിടയില്‍ ജിദ്ദ, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്ഥിതി ചെയ്യുന്ന റാബിഗ് എന്നിവിടങ്ങളിലാണ് ഹൈസ്പീഡ് ട്രെയിന് സ്‌റ്റോപ് ഉളളത്. ഓണ്‍ലൈന്‍ വഴിയും ടോള്‍ ഫ്രീ 920004433 നമ്പരിലും ടിക്കറ്റ്

gulf

സൗദിയില്‍ ഏഴര ലക്ഷം നിയമ ലംഘകരെ നാടുകടത്തി

റിയാദ്: സൗദിയില്‍ ഒന്നര വര്‍ഷത്തിനിടെ 30.30 ലക്ഷം നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം. ഇതില്‍ 7.50 ലക്ഷം നിയമ ലംഘകരെ നാടുകടത്തിയതായും മന്ത്രാലയം അറിയിച്ചു. 2017 നവംബര്‍ 15 മുതല്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘകര്‍ പിടിയിലായത്. താമസാനുമതി രേഖയായ ഇഖാമ, തൊഴില്‍ നിയമം എന്നിവ ലംഘിച്ചവരാണ് പിടിയിലായത്. 23.61 ലക്ഷം പേര്‍ ഇഖാമ നിയമ ലംഘകരും 4.66 ലക്ഷം തൊഴില്‍ നിയമ ലംഘകരുമാണ്. അതിര്‍ത്തിവഴി 2,03,218 പേര്‍ നുഴഞ്ഞുകയറിയവരും പിടിയിലായവരില്‍ ഉള്‍പ്പെടുമെന്ന് ആഭ്യന്തര

Scroll to Top