ഗാന്ധിഘാതകരെ മഹത്വവത്കരിക്കുന്നു: ആര്യാടന്‍ ഷൗക്കത്ത്
റിയാദ്: സ്വാതന്ത്ര്യ സമരത്തെയും സമരനായകരെയും അരികുവല്‍ക്കരിക്കുന്ന സംഘപരിവാര്‍ ശ്രമങ്ങളെ ചെറുക്കണമെന്ന് കെപിസിസി സെക്രട്ടറി ആര്യാടന്‍ ഷൗക്കത്. നമ്മുടെ മൗനം സമ്മതത്തിന്റെ പറ്റിലെഴുതിച്ചേര്‍ത്ത് ഗാന്ധി ഘാതകരുടെ പേരില്‍ ജില്ലയും യൂണിവേഴ്‌സിറ്റികളും എയര്‍ പോര്‍ട്ടുകളും പുനര്‍നാമകരണം ചെയ്യുന്നു. ഇതിലൂടെ ചരിത്ര അപ നിര്‍മിതിയാണ് നടക്കുന്നത്. സംഘപരിവാറിന് മത രാഷ്ട്രം സൃഷ്ട്ടിക്കണമെങ്കില്‍ ‘കോണ്‍ഗ്രസ്’ എന്ന ഇന്ത്യയുടെ വികാരം ഇല്ലാതാക്കണം. അതുകൊണ്ടാണ് സംഘപരിവാര്‍ വിരുദ്ധ ശബ്ദങ്ങളെ പണം, സര്‍ക്കാര്‍ ഏജന്‍സി എന്നിവ ഉപയോഗിച്ച്ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്. റിയാദില്‍ നടന്ന സൗദി ഒഐസിസി നവസങ്കല്‍പ്പ് […]














