പ്രവാസി മിത്രം പോര്‍ട്ടല്‍ ആശ്വാസമാകും: ഇബ്രാഹിം സുബ്ഹാന്‍
റിയാദ്: പ്രവാസി മലയാളികളുടെ തീരാ തലവേദനയാണ് നാട്ടിലെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങളും റവന്യൂ വകുപ്പില്‍ നിന്ന് നടത്തിയെടുക്കേണ്ട വസ്തു സംബന്ധമായ രേഖകളും. കുറഞ്ഞ അവധിക്കു നാട്ടിലെത്തുന്ന പ്രവാസികള്‍ ഓഫീസുകളില്‍ കയറിയിറങ്ങി മടുക്കാറാണ് പതിവ്. സമയബന്ധിതമായി പരാതി പരിഹരിക്കുവാന്‍ റവന്യൂ വകുപ്പ് മുന്‍കൈ എടുക്കണമെന്ന് മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് നാളുകളായി. കഴിഞ്ഞ നോര്‍ക്ക സമ്മേളനത്തില്‍ പലരും ഉന്നയിച്ച പ്രധാന ആവശ്യം ഇതായിരുന്നു. ഈ സാഹചര്യത്തില്‍ പ്രവാസിമിത്രം വെബ് പോര്‍ട്ടല്‍ സ്ഥാപിക്കാനുളള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ലോക കേരളസഭ അംഗം ഇബ്രാഹിം […]














