ഫൈനല്‍ എക്‌സിറ്റ് കുരുക്കായി; നാടണയാന്‍ കാത്തിരുന്നത് വര്‍ഷങ്ങള്‍
റിയാദ്: ഒന്നരപ്പതിറ്റാണ്ട് കൃഷിയിടത്തില്‍ ജോലി ചെയ്ത മലയാളിയ്ക്കു കുരുക്കായി ഫൈനല്‍ എക്‌സിറ്റ്. ഇതോടെ നാടണയാന്‍ കാത്തിരുന്നത് വര്‍ഷങ്ങള്‍. തമിഴ്‌നാട്ടില്‍ നിന്നുളള ദാമോദരനാണ് ദുരിതങ്ങള്‍ക്കൊടുവില്‍ നാടണയാന്‍ കേളി കലാസാംസ്‌കാരിക വേദിയുടെ സഹായ ഹസ്തം തുണയായത്. 2008ലാണ് ദാമോദരന്‍ അല്‍ഖര്‍ജില്‍ കൃഷിയിടത്തില്‍ ജോലിക്കെത്തിയത്. പാസ്‌പ്പോര്‍ട്ടും ഇഖാമയും സ്‌പോണ്‍സര്‍ തന്നെയാണ് സൂക്ഷിച്ചത്. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോകും. അപ്പോള്‍ മാത്രമാണ് എയര്‍പോര്‍ട്ടിലെത്തി സ്‌പോണ്‍സര്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും കൈമാറുക. ഇങ്ങനെ 16 വര്‍ഷത്തിനിടെ മൂന്ന് തവണ നാട്ടില്‍ പോയി. 2017ലാണ് അവസാനം […]














