Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്
Damam, gulf, Jeddah, Riyad

നിലമ്പൂര്‍ പ്രവാസി ചികിത്സാ സഹായം കൈമാറി

നിലമ്പൂര്‍: ചികിത്സയില്‍ കഴിയുന്ന നിലംമ്പൂര്‍ സ്വദേശി മൂര്‍ഖന്‍ റഊഫിന്റെ ചികിത്സയ്ക്ക് റിയാദിലെ പൊതു സമൂഹത്തില്‍ നിന്ന് സ്വരൂപിച്ച സഹായ ധനം കൈമാറി. നിലംബൂര്‍ ജനതാപടിയിലെ സഹായ സമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ നിലംമ്പൂര്‍ പ്രവാസി സംഘടന മുന്‍ പ്രസിഡന്റും രക്ഷാധികാരിയുമായി അബ്ദുല്ല വല്ലാഞ്ചിറ ഫണ്ട് സഹായ സമിതി ചെയര്‍മാന്‍ അനില്‍ റോസിന് കൈമാറി. റഊഫിന്റെ തുടര്‍ ചികിത്സക്ക് കൂടുതല്‍ സഹായം ആവശ്യമെങ്കില്‍ അതേറ്റടുക്കാനും നിലംബൂര്‍ പ്രവാസി സംഘടന തയ്യാറാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ഷൗക്കത്ത് […]

Damam, gulf, Jeddah, Riyad

കുദു കേളി പത്താമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു

റിയാദ്: രണ്ടു മാസം നീണ്ടുനിന്ന കുദു കേളി പത്താമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് കൊടിയിറങ്ങി. പ്രൗഢമായ സമാപന പരിപാടി മുഖ്യാതിഥിയായ ഇന്ത്യന്‍ എംബസി ഡിസിഎം അബു മാത്തന്‍ ജോര്‍ജ് ഉദ്ഘാടനം ചയ്തു. സൗദി സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ ഭാഗമായ അമേച്ചര്‍ ഫുട്‌ബോള്‍ ലീഗിന്റെ അനുമതിയോടെയായിരുന്നു മത്സരം. അലി അല്‍ ഖഹത്താനിയുടെ നേതൃത്വത്തിലുള്ള സൗദി റഫറി പാനലാണ് കളികള്‍ നിയന്ത്രിച്ചത്. റിയാദിലെ എട്ട് ക്ലബ്ബുകള്‍ മാറ്റുരച്ച മത്സരത്തില്‍ അസീസിയ സോക്കറിനെ ഷൂട്ടൗട്ടിലൂടെ പരാജയ പെടുത്തി മുന്‍വര്‍ഷത്തെ ചാമ്പ്യാന്മാരായ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാട്

Damam, gulf, Jeddah, Riyad

ഐസിഎഫ് സ്‌നേഹ സഞ്ചാരം ‘ഇസ്തിഖ്ബാലിയ’ റിയാദില്‍

റിയാദ്: കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകം ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) സംഘടിപ്പിക്കുന്ന ‘ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമാറോ’ കാമ്പയിന്റെ ഭാഗമായി നേതാക്കളുടെ സ്‌നേഹസഞ്ചാരം ‘ഇസ്തിഖ്ബാലിയ’ റിയാദില്‍. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നേതാക്കള്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി. 2023 ഡിസംബര്‍ മുതല്‍ 2024 ഡിസംബര്‍ വരെ മാനവ വികസന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മത, സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ പ്രവാസികള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരികയാണ്. മദീനയില്‍ നിന്ന് ആരംഭിച്ച സ്‌നേഹസഞ്ചാരം സൗദിയിലെ നിരവധി കേന്ദ്രങ്ങളിലെ

Damam, gulf, Jeddah, Riyad

ദമ്മാമില്‍ നവയുഗം കുടുംബ സംഗമം

ദമ്മാം: വൈവിധ്യമാര്‍ന്ന പരിപാടികളോടെ നവയുഗം സാംസ്‌ക്കാരിക വേദി കുടുംബസംഗമം അരങ്ങേറി. ദമ്മാം സിഹാത്തിലെ ആന്‍നഖ്‌യാ ഫാം ഹൗസില്‍ രാവിലെ ആരംഭിച്ച പരിപാടി രാത്രിയോടെയാണ് അവസാനിച്ചത്. സാംസ്‌കാരിക സമ്മേളനത്തില്‍ നവയുഗം കുടുംബവേദി പ്രസിഡന്റ് പദ്മനാഭന്‍ മണിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും വിവിധ മത്സരങ്ങള്‍ ഇന്‍ഡോര്‍ ഹാളിലും

Damam, gulf, Jeddah, Riyad

വേള്‍ഡ് മലയാളി കൗണ്‍സില്‍ വുമണ്‍സ് ഫോറം ‘വിന്റര്‍ ബാഷ്’

ദമാം: വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സ് വുമണ്‍സ് ഫോറം വിന്റര്‍ ബാഷ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ദമ്മാം ഹോളിഡെയ്‌സ് റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് ഷംല നജീബ് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ വുമണ്‍സ് ഫോറം ജോയിന്റ് സെക്രട്ടറി സോഫിയ താജു ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി വിവിധ തരം മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. സംഘടനയിലേക്ക് പുതുതായി വന്ന അംഗങ്ങളെ പരിചയപ്പെടുന്നതിനും അംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പരിപാടി സഹായിച്ചെന്ന് വുമണ്‍സ് ഫോറം ഭാരവാഹികള്‍

Damam, gulf, Jeddah, Riyad

ഹംസ തവനൂരിന് കേളി യാത്രയയപ്പ്

ദവാദ്മി: മുപ്പത്തിയെട്ട് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി അംഗവും ദവാദ്മി മുന്‍ ഏരിയ രക്ഷാധികാരി കണ്‍വീനറുമായിരുന്ന ഹംസ തവനൂരിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ദവാദ്മിയില്‍ കേളി രൂപീകരിക്കുന്നതിന് നേതൃത്വം വഹിക്കുകയും ഇവിടെ ജീവകാരുണ്യ, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്നു. ദവാദ്മി കേളി ഓഫീസില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍ യുണിറ്റ് എക്‌സിക്യുട്ടീവ് അംഗം സുനില്‍ കുമാര്‍ ആമുഖ പ്രഭഷണം നടത്തി. യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം മോഹനന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഉമ്മര്‍ സ്വാഗതം പറഞ്ഞു.

Damam, gulf, Jeddah, Riyad

പിഎംഎഫ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പി.എം.എഫ്) ഓര്‍ബിറ്റ് ലൊജിസ്റ്റിക്‌സുമായി സഹകരിച്ച് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. റിയാദ് ഇന്ത്യന്‍ മിഡിയ ഫോറം അക്കാദമിക് കണ്‍വീനര്‍ സുലൈമാന്‍ ഊരകം പ്രകാശനം നിര്‍വഹിച്ചു. സ്‌പോണ്‍സര്‍ റഫീഖ് വെട്ടിയാര്‍, പി.എം.എഫ് ജീവകാരുണ്യ കണ്‍വീനര്‍ ശരീഖ് തൈക്കണ്ടി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പി.എം.എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ഡോ.അബ്ദുള്‍ നാസര്‍, കോര്‍ഡിനേറ്റര്‍ ബഷീര്‍ സാപ്റ്റ്‌കൊ, നാഷണല്‍ കമ്മറ്റി അംഗങ്ങളായ ഷിബു

Damam, gulf, Jeddah, Riyad

കുതിക്കുന്ന സൗദിയുടെ ഉറച്ച ചുവടുകള്‍; 2023 സമ്മാനിച്ചതും ഭാവി പ്രതീക്ഷകളും

ഷിഹാബുദ്ദീന്‍ കുഞ്ചീസ് സൗദിയില്‍ ദൃശ്യമാകുന്ന ഓരോ ചുവടുവെയ്പുകളും പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും സമ്മാനിക്കുന്നവയാണ്്. സാമൂഹിക, സാസ്‌കാരിക, സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ പോയ വര്‍ഷം രാജ്യം കൈവരിച്ച നേട്ടം ഇതിന് ഉദാഹരണമാണ്. മാത്രമല്ല രാഷ്ട്രീയ നയ നിലപാടുകളും നയതന്ത്ര ഇടപെടലുകളും രാജ്യത്തിനു കൂടുതല്‍ കരുത്തു പകരുകയും ചെയ്തു. വിഷന്‍ 2030 പദ്ധതി ലക്ഷ്യത്തിലെത്തിക്കാനുള്ള പാതകളില്‍ സ്വപ്ന സാക്ഷാത്കാരത്തിന്റെ നിരവധി കടമ്പകള്‍ കടന്ന വര്‍ഷം കൂടിയാണ് 2023. സ്വപ്നങ്ങള്‍ക്ക് അതിരുകളില്ലാത്ത ഭാവി രൂപപ്പെടുത്താനുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് രാജ്യത്തിന്റെ സ്വപ്ന പദ്ധതികള്‍.

Damam, gulf, Jeddah, Riyad

ഒഐസിസി നേതാക്കള്‍ സത്താര്‍ കായംകുളത്തിന്റെ വസതി സന്ദര്‍ശിച്ചു

റിയാദ്: ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും റിയാദിലെ പൊതു പ്രവര്‍ത്തകനുമായിരുന്ന സത്താര്‍ കായംകുളത്തിന്റെ വസതി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു കുടുംബത്തെ അനുശോചനം അറിയിച്ചു. സത്താറിന്റെ വേര്‍പാട് ഒ ഐസിസിക്കും റിയാദ് പൊതു സമൂഹത്തിനു നഷ്ടമാണെന്ന് നേതാക്കള്‍ പറഞ്ഞു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. കെപിസിസി മുന്‍ സെക്രട്ടറി മാന്നാര്‍ അബ്ദുള്ള ലത്തീഫ്, ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല

Damam, gulf, Jeddah, Riyad

ജനു. 15 മുതല്‍ വാടക ഓണ്‍ലൈനില്‍ മാത്രം: റിയല്‍ എസ്‌റ്റേറ്റ് ജനറല്‍ അതോറിറ്റി

റിയാദ്: സൗദി അറേബ്യയില്‍ കെട്ടിട വാടക ഇജാര്‍ നെറ്റ് വര്‍ക്ക് പ്ലാറ്റ്‌ഫോം വഴി മാത്രമായി നിജപ്പെടുത്തുമെന്ന് റിയല്‍ എസ്‌റ്റേറ്റ് ജനറല്‍ അതോറിറ്റി. ഇതോടെ ഡിജിറ്റലായി മാത്രമാകും വാടക തുക അടക്കാനുളള സൗകര്യം. ജനുവരി 15 മുതല്‍ കെട്ടിട വാടക കരാര്‍ പ്രകാരം ഓണ്‍ലൈനില്‍ പണം അടക്കണം. ഇജാര്‍ പോര്‍ട്ടല്‍ വഴി അല്ലാതെ അടക്കുന്ന പണത്തിന് അംഗീകാരം ഉണ്ടാകില്ല. അതേസമയം, വാണിജ്യ സ്ഥാനപനങ്ങളുടെ വാടക ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി. പുതിയ സംവിധാനം നിലവില്‍വരുന്നതു മുതന0194 ഇ-റസീപ്ത് വിതരണം

Damam, gulf, Jeddah, Riyad

സൗദിയില്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയില്‍ ഇന്ധന വിലയില്‍ വര്‍ധനവ്. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് ജനുവരി മാസത്തെ ചില്ലറ വിത്പന വില പ്രകാരം ഡീസല്‍ വിലയാണ് ഏറ്റവും കൂടിയ വര്‍ധനവ്. നിലവില്‍ 75 ഹലാലയായിരുന്ന ഡീസലിന് 1.15 റിയാലായി വര്‍ധിച്ചു. എന്നാല്‍ പെട്രോള്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിലയില്‍ മാറ്റമില്ല. 91 പെട്രോളിന് 2.18 റിയാലും 95 പെട്രോളിന് 2.33 റിയാലും മണ്ണെണ്ണക്ക് 93 ഹലാലയും പാചക വാതകത്തിന് കിലോ 95 ഹലാലയാണ് വില.

Damam, gulf, Jeddah, Riyad

ആവേശം അലതല്ലിയ കേളി കാല്‍പ്പന്തുത്സവം: അസീസിയയെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയ വാഴക്കാടിന് കിരീടം

റിയാദ്: ആവേശക്കൊടുമുടിയില്‍ പൊരിതിക്കളിച്ച ബ്‌ളാസ്‌റ്റേഴ്‌സ് വാഴക്കാടും അസീസിയ സോക്കറും ഓരോ ഗോള്‍ നേടി സമനിലയില്‍. പെനാനല്‍ട്ടി ഷൂട്ടൗട്ടില്‍ അഞ്ച് വീതം ഗോള്‍ നേടി വീണ്ടും സമനില. ആകാംഷയുടെ മുള്‍മുനയില്‍ കാണികളും കളിക്കാരും. രണ്ടാം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബ്‌ളാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാടിന് കിരീടം. സ്‌കോര്‍ 7-6. സൗദി സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ കീഴിലുളള അമച്വര്‍ ഫുട്‌ബോള്‍ ഫെഡറേഷനെ0226 അനുമതിയോടെ റിയാദ് കേളി കലാ സാംസ്‌കാരിക വേദി ഒരുക്കിയ പത്താമത് ‘കുദു കേളി’ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലാണ് കളിക്കളം നിറഞ്ഞ ആവേശക്കാഴ്ച. സുലൈ

Damam, gulf, Jeddah, Riyad

ഡോ. മക്‌സൂമിന് സ്വീകരണവും ആരോഗ്യ ബോധവത്ക്കരണ ക്ലാസും

റിയാദ്: ഹ്രസ്വ സന്ദര്‍ശനത്തിന് സൗദിയിലെത്തയ് ആയുര്‍വേദ ഡോക്ടറും പൊന്നാനി വെളിയംകോട് സ്വദേശിയുമായ ഡോ. മക്‌സൂമിനും പത്‌നി റീം മക്‌സൂമിനും പൊന്നാനി കള്‍ചറല്‍ വേള്‍ഡ് ഫൗണ്ടേഷനും(പിസിഡബ്‌ളിയുഎഫ്) വെളിയംകോട് സവേക് റിയാദും സംയുക്തമായി സ്വീകരണം നല്‍കി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ ബോധവത്ക്കരണ ക്ലാസും നടന്നു. പരിപാടി പിസിഡബ്‌ളിയുഎഫ് രക്ഷാധികാരിയും ജനസേവനം ചെയര്‍മാനുമായ എംഎ ഖാദര്‍ ഉദ്ഘടനം ചെയ്തു. പിസിഡബ്‌ളിയുഎഫ് ജനറല്‍ സെക്രട്ടറിയും സവേക് റിയാദ് പ്രസിഡന്റുമായ കബീര്‍ കാടന്‍സ് അദ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍

Damam, gulf, Jeddah, Riyad

അല്‍ ഖസീമില്‍ ‘ഹെല്‍ത്തോറിയം’ കാമ്പയിന്‍

ബുറൈദ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷ(ഐസിഎഫ്)ന്റെ ആരോഗ്യ ബോധവല്‍കരണ കാമ്പയിന്‍ ‘ഹെല്‍ത്തോറിയം’ ആരംഭിച്ചു. അല്‍ ഖസീം സെന്‍ട്രല്‍ തല ഉദ്ഘാടനം ബുറൈദ സെക്ടര്‍ നേതൃത്വം നല്‍കിയ ‘മെഡികോണ്‍’ സെമിനറോടെ തുടക്കമായി. മിസ്ബാഹ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ഡോ. ആഫ്‌സല്‍ അബ്ദുല്‍ ലത്തീഫ്’പ്രമേഹവും വൃക്ക രോഗങ്ങളും’ എന്ന വിഷയം അവതരിപ്പിച്ചു. ഐ സി എഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് വെല്‍ഫയര്‍ സെക്രട്ടറി മന്‍സൂര്‍ കൊല്ലം പരിപാടി ഉദ്ഘാടനം ചെയ്തു. നാഷണല്‍ പബ്ലിക്കേഷന്‍ പ്രസിഡണ്ട് അബൂസ്വാലിഹ് മുസ്‌ലിയാര്‍ വിഴിഞ്ഞം, സെന്‍ട്രല്‍ സെക്രട്ടറി ശറഫുദ്ധീന്‍

Scroll to Top