Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

എഎം ആരിഫ് റിയാദില്‍; മൈത്രി പ്രവര്‍ത്തകര്‍ സ്വീകരിച്ചു

റിയാദ്: പ്രവാസി കൂട്ടായ്മ മൈത്രി കരുനാഗപ്പളളി 18-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ എഎം ആരിഫ് എംപിയെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൈത്രി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ‘മൈത്രി കേരളീയം-2023’ എന്ന പേരില്‍ നവംബര്‍ 10ന് വൈകീട്ട് 7.00ന് അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി എഎം ആരിഫ് പങ്കെടുക്കും. പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത്, ജന. സെക്രട്ടറി നിസാര്‍ പളളികശേരില്‍, പ്രോഗ്രാം കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പളളി, മജീദ് മൈത്രി, കബീര്‍ പാവുമ്പ, നാസര്‍ ലൈസ്, ഹുസൈന്‍, ഷഫീഖ് മുഹമ്മദ്, സാദിഖ് […]

Damam, gulf, Jeddah, Riyad

കഥകളി ആചാര്യന്‍മാര്‍ക്ക് റിയാദില്‍ ആദരം

റിയാദ്: ആറു പതിറ്റാണ്ടായി കഥകളി അവതരിപ്പിക്കുന്ന ചാത്തന്നൂര്‍ കൊച്ചുനാരായണന്‍ പിളള, ശിക്ഷ്യന്‍ സുബിന്‍ ആറ്റിങ്ങല്‍ എന്നിവരെ പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമി ആണ് ആദരിച്ചു. ചാത്തന്നൂര്‍ കൊച്ചുനാരായണന്‍ പിളളക്ക് എന്റര്‍ടൈന്‍മെന്റ് അതോറിറ്റി സീനിയര്‍ കണ്‍സള്‍ട്ടന്റ് നൗഷീന്‍ അഹമദ് ഉപഹാരം സമ്മാനിച്ചു. ഷൈജു പച്ച പൊന്നാട അണിയിച്ചു. സുബിന്‍ ആറ്റിങ്ങലിന് പ്രൊജക്ട് മാനേജര്‍ (കണ്ടന്റ്) ഫര്‍ഹാ നാസ് ഉപഹാരം കൈമാറി. അക്കാദമി ഡയറക്ടറും കോറിയോഗ്രാഫറുമായ വിഷ്ണു വിജയന്‍ അധ്യക്ഷത വഹിച്ചു. അറബ് ആതിഥ്യം മറക്കാനാവില്ലെന്നും മലയാളികളുടെ സ്‌നേഹം തിരിച്ചറിഞ്ഞത്

Damam, gulf, Jeddah, Riyad

‘കുദു കേളി’ ഫുട്‌ബോള്‍: രണ്ടാം വാരം റെയിന്‍ബോ എഫ്‌സിക്ക് ജയം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പത്താമത് ‘കുദു കേളി’ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാംവാര മത്സരങ്ങളില്‍ റെയിന്‍ബോ എഫ്‌സിക്ക് വിജയ. അസ്സീസിയ സോക്കര്‍ റോയല്‍ ഫോക്കസ് ലൈന്‍ എഫ്‌സി മത്സരം സമനിലയില്‍ പിരിഞ്ഞു. ആദ്യ മത്സരത്തില്‍ സുലൈ എഫ്‌സി, റെയിന്‍ബോ എഫ്‌സിയുമായി ഏറ്റുമുട്ടി. മത്സരം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് റെയിന്‍ബോ എഫ്‌സി വിജയികളായി. സൗദി റഫറി പാനലിലെ അലി അല്‍ ഖഹത്താനി, മുഹമ്മദ് ദോങ്കല്‍, അഹമ്മദ് ദോങ്കല്‍, അബ്ദുള്ള തഹാമി, എന്നിവര്‍ കളി നിയന്ത്രിച്ചു. രണ്ടാം പകുതിയുടെ മൂന്നാം

Damam, gulf, Jeddah, Riyad

‘ഡ്രീം ജോബ്’ ശില്പശാല ഒരുക്കി ‘സിജി’

റിയാദ്: തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ അഭിവൃദ്ധി നേടുന്നതിനും സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ഒരുക്കിയ ശില്പശാല വേറിട്ട അനുഭവമായി. ‘ഡ്രീം ജോബ്’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. സിജി കുവൈത് ചാപ്റ്റര്‍ ചെയര്‍മാനും ഡെല്‍റ്റ ഫോര്‍ ജിറ്റിസിസി കുവൈത് സിഇഒയുമായ അഫ്‌സല്‍ അലി കെ വിഷയം അവതരിപ്പിച്ചു. കരിയര്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഏത് ജോലിയാണ് യോജിച്ചതെന്നു സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കണമെന്ന് കോര്‍പ്പറേറ്റ് പരിശീലകന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. അപേക്ഷകനെ തൊഴിലുടമ വിലയിരുത്തന്നും തെരഞ്ഞെടുക്കുന്നതും സിവി,

Damam, gulf, Jeddah, Riyad

റിയാദ് കെഎംസിസിയെ സിപി മുസ്തഫ നയിക്കും; ഷുഹൈബ് പനങ്ങാങ്ങര ജന. സെക്രട്ടറി

റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി നിയോഗിച്ചനിരീക്ഷകന്മാരായ അബ്ദുറഹ്മാന്‍ കല്ലായി, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍ എ എന്നിവരും റിട്ടേണിങ് ഓഫീസര്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്രയും റിയാദിലെ വിവിധ ജില്ലാ കമ്മിറ്റികളുമായും മണ്ഡലം, ഏരിയ കമ്മിറ്റികളുമായും ചര്‍ച്ച ചെയ്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ചാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഭാരവാഹികളെ

Damam, gulf, Jeddah, Riyad

ഫലസ്തീനിലെ സയണിസ്റ്റ് ക്രൂരത അവസാനിപ്പിക്കണം: വണ്ടൂര്‍ കെഎംസിസി

റിയാദ്: ഫലസ്തീന്‍ ജനതക്ക് നേരെ ഇസ്രായേല്‍ സേന നടത്തുന്ന ക്രൂരമായ ആക്രമണങ്ങളില്‍ വണ്ടൂര്‍ നിയോജകമണ്ഡലം ഗ്ലോബല്‍ കെഎംസിസി കമ്മിറ്റി പ്രതിഷേധിച്ചു. അധിനിവേഷത്തിനും വംശഹത്യക്കും ഇരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഓണ്‍ലൈനില്‍ പ്രതിഷേധ സംഗമം നടന്നു. പിറന്ന നാടും സംസ്‌കാരവും ഫലസ്തീനികള്‍ക്ക് വിലക്കുന്നത് സയണിസ്റ്റ് ക്രൂരതയാണ്. അതിന് ഓശാന പാടുന്ന അന്താരാഷ്ട്ര കൂട്ടായ്മകളും മാധ്യമങ്ങളും ലോക മനസ്സാക്ഷിക്ക് കളങ്കമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. പിറന്ന നാട്ടില്‍ ജീവിക്കാനും ആ സംസ്‌കാരത്തിന്റെ പങ്ക് പറ്റാനുമുളള ഒരു ജനതയുടെ അവകാശത്തെയാണ് അധികാരത്തിന്റെ

Damam, gulf, Jeddah, Riyad

കണ്ണൂര്‍ കൂട്ടായ്മ ഓണം, കേരളപ്പിറവി ആഘോഷം

റിയാദ്: കണ്ണുര്‍ എക്‌സ്പാട്രിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സൗദി അറേബ്യ (കിയോസ്) വിപുലമായ പരിപാടികളോടെ ഓണവും കേരളപ്പിറവി ദിനവും ആഘോഷിച്ചു. സംസ്‌കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. സൂരജ് പാണയില്‍ അധ്യക്ഷത വഹിച്ചു. എഞ്ചി. ഹുസൈന്‍ അലി ഉത്ഘാടനം ചെയ്തു. ശാക്കിര്‍ കൂടാളി, സാബിത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇസ്മായില്‍ കണ്ണൂര്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. അന്‍വര്‍ വാരം സ്വാഗതവും വരുണ്‍ കണ്ണുര്‍ നന്ദിയും പറഞ്ഞു. ഷിനു നവീന്റെനേതൃത്വത്തില്‍ തയ്യാറാക്കിയ പൂക്കളം, വിഭവ സമൃദ്ധമായ സദ്യ, വിവിധ കലാപരിപാടികള്‍ എന്നിവ ആഘോഷ

Damam, gulf, Jeddah, Riyad

പ്രവാസികള്‍ സ്വാശ്രയരാകണം: പൊന്നാനി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

റിയാദ്: സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പുരോഗതിക്കൊപ്പം പ്രവാസികള്‍ സ്വാശ്രയരാകണമെന്ന് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് ചാപ്റ്റര്‍ കുടുംബസംഗമം ആഹ്വാനം ചെയ്തു. റിയാദ് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സാഹിത്യകാരന്‍ ജോസഫ് അതിരിങ്കല്‍ ഉദ്ഘാടനം ചെയ്തു. സൗദി രക്ഷാധികാരി സലിം കളക്കര അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ സംരംഭമായ ‘സ്വാശ്രയ മാള്‍ ആന്റ് പൊന്മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റ്’ സംബന്ധിച്ച് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍

Damam, gulf, Jeddah, Riyad

സ്വദേശി യുവാവിന് രക്തം ദാനം ചെയ്ത് പിഎംഎഫ്; അഭിനന്ദനവുമായി സൗദി കുടുംബം

റിയാദ്: അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ സ്വദേശി യുവാവിന് 8 യൂണിറ്റ് രക്തം നല്‍കി പിഎംഎഫ് പ്രവര്‍ത്തകര്‍. ശസ്ത്രക്രിയക്കിടെ അപ്രതീക്ഷിതമായാണ് രക്തം ആവശ്യമായി വന്നത്. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി രക്ത ദാനം നിര്‍വഹിക്കാനെത്തിയ പിഎംഎഫ് പ്രവര്‍ത്തകര്‍ അവസരോചിതമായി ഇടപെട്ട് രക്തം നല്‍കുകയായിരുന്നു. രക്തം സ്വീകരിച്ച സൗദി യുവാവിന്റെ കുടുംബം പിഎംഎഫ് പ്രവര്‍ത്തകരെ നേരില്‍ കണ്ട് നന്ദിയും അഭിനന്ദനവും അറിയിച്ചു. ശുമേസി കിംഗ് സൗദ് ആശുപത്രിയുമായി സഹകരിച്ചു രക്തദതാന ക്യാമ്പ് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ക്യാമ്പിനിടെയാണ് യുവാവിന് രക്തം ദാനം

Damam, gulf, Jeddah, Riyad

വോട്ടെടുപ്പില്‍ കരുത്ത് തെളിയിച്ചു; കൊല്ലം ഒഐസിസിയെ ഷെഫീക്ക് പുരക്കുന്നില്‍ നയിക്കും

റിയാദ്: ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഷെഫീഖ് പുരക്കുന്നിലിനു ഉജ്വല ജയം. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമായിരുന്നു തെരെഞ്ഞെടുപ്പ്. മറ്റുഭാരവാഹികളെ സമവായത്തിലൂടെ തെരഞ്ഞെടുത്തു. പ്രഡിന്‍ അലക്‌സ് കൊട്ടാരക്കര (ജന. സെക്രട്ടറി-സംഘടനാ ചുമതല), സത്താര്‍ ഓച്ചിറ (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ സെന്‍ഡ്രല്‍ പ്രസിഡിയം കമ്മിറ്റി നിയോഗിച്ച വരണാധികാരികളായ മുഹമ്മദലി മണ്ണാറക്കാട്, റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേത്യര്‍ത്വം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള

Damam, gulf, Jeddah, Riyad

ഡിജിറ്റല്‍ ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരം; നെസ്‌റ്റോ ടെക് അപ്‌ഗ്രേഡ് പ്രവര്‍ത്തനം തുടങ്ങി

റിയാദ്: ഡിജിറ്റല്‍ ലോകത്തെ മുഴുവന്‍ ഉത്പ്പന്നങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തി റീറ്റെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ അവതരിപ്പിക്കുന്ന ടെക് അപ്‌ഗ്രേഡിന് സൗദിയില്‍ തുടക്കം. ലോകോത്തര ബ്രാന്റുകളിലുളള പതിനായിരത്തിലധികം ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ടെക് അപ്‌ഗ്രേഡിന്റെ പ്രത്യേകത. നെസ്‌റ്റോ സ്‌റ്റോറുകളില്‍ ടെക് അപ്‌ഗ്രേഡ് വിഭാഗത്തില്‍ ഏറ്റവും പുതിയ ഡിജിറ്റല്‍, ഇലക്‌ട്രോണിക്‌സ് ഉത്പ്പന്നങ്ങള്‍ അടുത്തറിയാനും ഉപഭോക്താക്കള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിവിധ ശ്രേണിയിലുളള ഉത്പ്പങ്ങളുടെ പ്രത്യേകതയും ടെക് അപ്‌ഗ്രേഡ് ടീമിലെ വിദഗ്ദരില്‍ നിന്ന് അറിയാന്‍ സൗകര്യം

Damam, gulf, Jeddah, Riyad

‘വൈദ്യേഴ്‌സ് മന്‍സില്‍’ പ്രകാശനം ചെയ്തു

ഷാര്‍ജ: നിഖില സമീറിന്റെ ‘വൈദ്യേഴ്‌സ് മന്‍സില്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഗീതാ മോഹന് ആദ്യ പ്രതി നല്‍കി ജേക്കബ് എബ്രഹാം ആണ് പ്രകാശനം നിര്‍വഹിച്ചത്. പി കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഓര്‍മകളും അനുഭവങ്ങളും പ്രവാസവും കോര്‍ത്തിണക്കിയ നുറുങ്ങു കുറിപ്പുകളാണ് വൈദ്യേഴ്‌സ് മന്‍സില്‍ പങ്കുവെക്കുന്നത്. കുടുംബ ബന്ധങ്ങളും വാത്സല്യം മനസ്സു നിറച്ച കുട്ടിക്കാല ഓര്‍മകളും സരസമായി വിവരിക്കുന്നു. ബാല്യം സമ്മാനിച്ച കൗതുകങ്ങളും കുസൃതി മാറും മുമ്പ് പത്താം ക്ലാസില്‍ പഠിക്കുമ്പോഴെത്തിയ വിവാഹ ആലോചനക്കു പിന്നിലെ

Damam, gulf, Jeddah, Riyad

ഇന്ദിരാജി സാധാരണക്കാരെ ചേര്‍ത്തുപിടിച്ച ഭരണാധികാരി

റിയാദ്: ആവേശ ഭരിതവും സംഭവ ബഹുലവുമായ ജീവിതം രാജ്യത്തിനു സമ്മാനിച്ച നേതാവായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. സാധാരണ ജനങ്ങളെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചതാണ് അവരുടെ ഭരണ നേട്ടമെന്നും 39-ാം ഇന്ദിരാജി അനുസ്മരണ സദസ്സില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും ചേരുന്നതാവണം തീരീമാനങ്ങളെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നേതാവായിരുന്നു ഇന്ദിരാജി. പതിനാറു വര്‍ഷത്തെ സുദൃഡ ഭരണം രാജ്യത്തിന്റെ സമസ്ത മേഖലകളിലും പ്രകടമാണ്. ഇന്ദിരയുടെ നേതൃപാടവത്തില്‍ കരുത്താര്‍ജ്ജിച്ച ഇന്ത്യ ഇന്ന് വെറുപ്പിന്റെയും അസഹിഷ്ണതയുടെയും പാതയിലേക്ക് നയിക്കപ്പെടുമ്പോള്‍ ഓരോ

Damam, gulf, Jeddah, Riyad

സൗദിയില്‍ ഗ്രിഗോറിയന്‍ കലണ്ടറിന് അനുമതി

റിയാദ്: സൗദി അറേബ്യ ഗ്രിഗോറിയന്‍ കലണ്ടര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. അന്താരാഷ്ട്ര വ്യാപാര രംഗത്ത് ഗ്രിഗോറിയന്‍ കലണ്ടറിലുളള ക്രയവിക്രയം കൂടുതല്‍ ഫലപ്രദമാണെന്ന വിലയിരുത്തലിലാണ് തീരുമാനം. അതേസയമയം, ഇസ്‌ലാമിക കാര്യങ്ങളും ഹജ്, പെരുന്നാള്‍ ഉള്‍പ്പെടെയുളളവ ഹിജ്‌റ കലണ്ടര്‍ അടിസ്ഥാനമാക്കി തുടരും. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം. ഗാസയിലെ സംഭവ വികാസങ്ങള്‍ മന്ത്രി സഭ ചര്‍ച്ച ചെയ്തു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് അവശ്യ

Scroll to Top