കേരളത്തിന് കടപ്പാട് പ്രവാസികളോട്: എ എം ആരിഫ് എം പി
റിയാദ്: കേരളം രൂപീകരിച്ച് ആറു പതിറ്റാണ്ട് പിന്നിട്ടെങ്കെിലും ഇന്നും സംസ്ഥാനത്തിന്റെ സമ്പദ് ഘടനക്ക് പിന്തുണ നല്‍കുന്നത് പ്രവാസികള്‍ അയക്കുന്ന പണമാണെന്ന് ഏ എം ആരിഫ് എം പി. അതുകൊണ്ടുതന്നെ പ്രവാസി ക്ഷേമത്തിന് കേരള സമൂഹം കടപ്പെട്ടിരിക്കുന്നു. മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ഒരുക്കിയ ‘കേരളീയം2023’ സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് ശ്രമം തുടരും. സാധ്യമായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങളോടൊപ്പം നില്‍ക്കും. മൈത്രി ഭാരവാഹികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കേന്ദ്ര വ്യോമയാന […]














