നിരക്കിളവില്‍ ആശ്വാസം; സ്വാഗതം ചെയ്ത് പ്രവാസികള്‍
റിയാദ്: വന്ദേ ഭാരത് മിഷന്‍ വിമാന സര്‍വീസുകളുടെ ടിക്കറ്റ് നിരക്കില്‍ എയര്‍ ഇന്ത്യ കുറവു വരുത്തി. ദമ്മാം-കോഴിക്കോട് സെക്ടറില്‍ 1253 റിയാലിന് ടിക്കറ്റെടുത്തവര്‍ക്ക് 350 റിയാല്‍ മടക്കി നല്‍കി. ഒന്നാം ഘട്ടത്തില്‍ സൗദിയില്‍ നിന്നു കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഈടാക്കിയ നിരക്കിന്റെ ഇരട്ടിയാണ് രണ്ടാം ഘട്ടത്തില്‍ ഈടാക്കിയത്. ഇത് പ്രവാസികളില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചാര്‍ട്ടര്‍ വാമാന നിരക്കിനെക്കാള്‍കൂടുതലാണ് എയര്‍ ഇന്ത്യ ഈടാക്കിയിരുന്നത്. ദമ്മാം കോഴിക്കോട് സെക്ടറില്‍ ഇന്നു വിതരണം ചെയ്ത ടിക്കറ്റുകള്‍ക്ക് കുറഞ്ഞ നിരക്കാണ് ഈടാക്കിയത്. […]









