Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്
Damam, gulf, Jeddah, Riyad

വയനാട് ഓര്‍ഫനേജ് ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി

കല്‍പറ്റ: വയനാട് മുസ്‌ലിം ഓര്‍ഫനേജ് ലൈബ്രറിയിലേക് റിയാദ് മലപ്പുറം ജില്ല കെഎംസിസി പ്രഖ്യാപിച്ച അമ്പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ കൈമാറി. ഓര്‍ഫനേജ് ക്യാമ്പസില്‍ നടന്ന ചടങ്ങിലാണ് കെഎംസിസി ഭാരവാഹികള്‍ പുസ്തകം കൈമാറിയത്. അസീസ് വെങ്കിട്ട, അഷ്‌റഫ് മോയന്‍ എന്നിവരാണ് യതീം ഖാന കാമ്പസിലെത്തിയത്. ഓര്‍ഫനേജ് സെക്രട്ടറി ജമാല്‍ സാഹിബിന്റെ സൗദി സന്ദര്‍ശന വേളയിലാണ് റിയാദ് മലപ്പുറം ജില്ല കെഎംസിസി പുസ്തകങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. കെഎംസിസി സംഘടിപ്പിച്ച ‘ബിബ്ലിയോസ്മിയ’ പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ജമാല്‍ സാഹിബ്. പുസ്തക പ്രദര്‍ശനം, പുസ്തക […]

Damam, gulf, Jeddah, Riyad

രണ്ട് മീറ്റര്‍ ഉയരമുളള ട്രോഫികള്‍; കേളി ഫുട്‌ബോള്‍ ട്രോഫി അനാച്ഛാദനം

റിയദ്: വര്‍ണാഭമായ ആഘോഷ പരിപാടികളോടെ കേളി പത്താമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ട്രോഫികള്‍ അനാച്ഛാദനം ചെയ്തു. സുലൈ അല്‍മുത്തവ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ നിറഞ്ഞ സദസിലായിരുന്നു പരിപാടി. കേളി നേതാക്കളും കുടുംബ വേദി പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. ഇവരോടൊപ്പം കളി നിയന്ത്രിക്കുന്ന സൗദി റഫറി പാനല്‍ അംഗങ്ങള്‍, മുഖ്യ പ്രയോജകരായ കുദു പ്രതിനിധികള്‍, സഹ പ്രയോജകരായ ലുലു പ്രതിനിധികള്‍ ചേര്‍ന്ന് ട്രോഫികള്‍ അനാച്ഛാദനം ചെയ്തു. കേരളത്തില്‍ നിന്നെത്തിച്ച വിന്നര്‍ ട്രോഫി രണ്ട് മീറ്റര്‍ ഉയരവും, റണ്ണറപ്പ് ട്രോഫി 1.7 മീറ്റര്‍ ഉയരവും

Damam, gulf, Jeddah, Riyad

ഹായില്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്; ഫ്രൈഡേ കോര്‍ട്ട് ജേതാക്കള്‍

അഫ്‌സല്‍ കായംകുളം ഹായില്‍: ഡിലൈറ്റ് ഹൈല്‍ ക്രിക്കറ്റ് ക്ലബ്ബ് ക്രിക്കറ്റ് ടൂര്‍ണമെന്റന്റ് സംഘടിപ്പിച്ചു. ഹായില്‍ പ്രാവശ്യയിലെ എട്ട് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ഫ്രൈഡേ കോര്‍ട്ട് ഹായില്‍ വിന്നേഴ്‌സ് ട്രോഫി നേടി. കിംങ്ങ്‌സ് പഞ്ചാബിനാണ് റണ്ണേഴ്‌സ് ട്രോഫി. വിജയികള്‍ക്ക് ഡിലൈറ്റ് സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് െ്രെപസും തലശ്ശേരി റെസ്‌റ്റോറന്‍ന്റ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും സമ്മാനിച്ചു. റണ്ണേഴ്‌സ് ടിമിന് സൈന്‍ യുനൈറ്റഡ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫി വിതരണം ചെയ്തു. ബെസ്റ്റ് ബാറ്റ്‌സ്മാനായി സാബിറും ഫൈനലില്‍ മാന്‍ ഓഫ് ദ മച്ചായി

Damam, gulf, Jeddah, Riyad

ഹായില്‍ നവോദയ; പുതിയ സാരഥികളെ തെരഞ്ഞെടുത്തു

അഫ്‌സല്‍ കായംകുളം ഹായില്‍: നവോദയ കലാ സാംസ്‌ക്കാരിക വേദി നാലാമത് കേന്ദ്ര സമ്മേളനം കോടിയേരി നഗറില്‍ വച്ച് നടന്നു. ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവന്തപുരം ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി സുനില്‍ മാട്ടൂല്‍ സംഘടനാ റിപ്പോര്‍ട്ടും സെക്രട്ടറി ഹര്‍ഷാദ് കോഴിക്കോട് പ്രവൃത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തില്‍ പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി മനോജ് മട്ടന്നൂര്‍ (പ്രസിഡന്റ്), ഹര്‍ഷാദ് കോഴിക്കോട് (സെക്രട്ടറി), ് ഉസ്മാന്‍ കാവുംപടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജോ. സെക്രട്ടറിമാരായി

Damam, gulf, Jeddah, Riyad

കെഎംസിസി മലപ്പറം കമ്മറ്റിയെ ശൗക്കത് കടമ്പോട്ട് നയിക്കും

റിയാദ്: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ശൗക്കത് കടമ്പോട്ട് (പ്രസിഡന്റ്), സഫീര്‍ മുഹമ്മദ്(ജന. സെക്രട്ടറി), മുനീര്‍ വാഴക്കാട്(ട്രഷറര്‍), മുനീര്‍ മക്കാനി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഷാഫി ചിറ്റത്തുപാറ (ചെയര്‍മാന്‍) എന്നിവരാണ് ഭാരവാഹികള്‍. വൈസ് പ്രസിഡന്റുമാരായി വി. കെ. റഫീഖ് ഹസന്‍ വെട്ടത്തൂര്‍, അലിക്കുട്ടി കൂട്ടായി, നൗഫല്‍ താനൂര്‍, ശകീല്‍ തിരൂര്‍ക്കാട്, ശരീഫ് അരീക്കോട്,മ ജീദ് മണ്ണാര്‍മല, മൊയ്ദീന്‍ കുട്ടി പൊന്മള എന്നിവരാണ്. നാസര്‍

Damam, gulf, Jeddah, Riyad

അല്‍ മദീന ഹൈപ്പറില്‍ പുതുവര്‍ഷ സമ്മാനം; വിലക്കിഴിവിന് പുറമെ സമുദ്ര സദ്യയും

റിയാദ്: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിലക്കിഴിവിന്റെ മഹാമേളയൊരുക്കി അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ്. മത്സ്യ വിഭവങ്ങള്‍ ഒരുക്കി പ്രത്യേക സദ്യയും പുതുവര്‍ഷ ദിനത്തില്‍ ഒരുക്കിയിട്ടുണ്ട്. മീന്‍ മാങ്ങാ, മീന്‍ മുളകിട്ടത്, കൂന്തല്‍ വറ്റിച്ചത്, ചെമ്മീന്‍ റോസ്റ്റ്, ഞണ്ട് റോസ്റ്റ്, ചെമ്മീന്‍ ചമ്മന്തി, മീന്‍ അവിയല്‍, മീന്‍ പൊരിച്ചത്, മീന്‍ അച്ചാര്‍, ചൂര വറുത്തരച്ചത്, മത്തി പൊളളിച്ചത് എന്നിവ ഉള്‍പ്പെടെ 13 ഇനങ്ങളാണ് സമുദ്ര സദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. 29.95 റിയാലാണ് വില. മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാന്‍ 0504426256 നമ്പരില്‍ ബന്ധപ്പെടണമെന്ന് മാനേജ്‌മെന്റ്

Damam, gulf, Jeddah, Riyad

ലീഡര്‍ അനുസ്മരണം; രക്തം ദാനംചെയ്തു തൃശൂര്‍ ഒഐസിസി

റിയാദ്: മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ കരുണാകരന്റെ പതിന്നാലാം ചരമവാര്‍ഷികം രക്തദാനം നല്‍കി ഓഐസിസി പ്രവര്‍ത്തകര്‍ സ്മരണ പുതുക്കി. റിയാദ് സുമേശി ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ചു ഓഐസിസി റിയാദ് തൃശൂര്‍ ജില്ലാകമ്മിറ്റി ‘നമുക്കൊരുമിക്കാം നല്ലൊരു നന്മയ്ക്കായി എന്ന പ്രമേയത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. നൂറിലധികം പേര്‍ രക്തം ദാനം ചെയ്തു. രാവിലെ 8ന്് ആരംഭിച്ച ക്യാമ്പ് രണ്ടു മണിവരെ നീണ്ടുനിന്നു. പരിപാടി റിയാദ് ഓഐസിസി വര്‍ക്കിങ് പ്രസിഡണ്ട് നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്

Damam, Jeddah, Riyad

‘ചരിത്ര പെയ്ത്തിലെ ഓര്‍മദൂരം’; ജനുവരി 1ന് വിടി ബലറാം റിയാദില്‍

റിയാദ്: ഒഐസിസി റിയാദ്-തിരുവനന്തപുരം ജില്ലാ കമ്മറ്റി പൊതുസമ്മേളനം ‘ചരിത്ര പെയ്ത്തിലെ ഓര്‍മദൂരം’ എന്ന പേരില്‍ നടക്കും. 2024 ജനുവരി 1 തിങ്കള്‍ വൈകീട്ട് 7.00ന് മലാസ് ചെറീസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. പുതുവര്‍ഷ കലണ്ടര്‍ പ്രകാശനവും നടക്കും. കെപിസിസി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ വിടി ബലറാം മുഖ്യാതിഥിയായി പങ്കെടുക്കും. കോണ്‍ഗ്രഗ് നേതാക്കളായ എകെ ഷാനിബ്, ഇകെ സലാം എന്നിവര്‍ പങ്കെടുക്കുമെന്നും ഒഐസിസി അറിയിച്ചു.

Damam, gulf, Jeddah, Riyad

മക്കയില്‍ സ്വര്‍ണ ഖനി കണ്ടെത്തിയതായി സൗദി മൈനിംഗ് കമ്പനി

റിയാദ്: സൗദിയിലെ മക്കയില്‍ പുതിയ സ്വര്‍ണ ഖനികള്‍ കണ്ടെത്തി. നിലവിലുള്ള മന്‍സൂറ, മസാറ സ്വര്‍ണ ഖനികളോട് ചേര്‍ന്നാണ് സുപ്രധാന സ്വര്‍ണ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയത്. സൗദി മൈനിംഗ് കമ്പനി (മആദിന്‍) ആണ് ഇക്കാര്യം അറിയിച്ചത്. 2022ല്‍ ആരംഭിച്ച കമ്പനിയുടെ പര്യവേക്ഷണത്തില്‍ ആദ്യത്തെ കണ്ടെത്തലാണിത്. മന്‍സൂറക്കും മസാറക്കും ചുറ്റും കമ്പനിയുടെ പര്യവേക്ഷണം തുടരുകയാണ്. അല്‍ഉറുഖിന് തെക്ക് ഒന്നിലധികം സ്ഥലങ്ങളിലും മന്‍സൂറ, മസാറ ഖനികള്‍ക്ക് തെക്ക് 100 കിലോമീറ്റര്‍ നീളത്തിലും കമ്പനി പര്യവേക്ഷണം നടത്തി. 125 കിലോമീറ്റര്‍ നീളത്തില്‍ നിക്ഷേപമുണ്ട്.

Damam, gulf, Jeddah, Riyad

അബ്ഷിറില്‍ ‘വെഹിക്കിള്‍ സെയില്‍സ്’ സര്‍വീസ്

റിയാദ്: വ്യക്തികള്‍ ഉപയോഗിച്ച വാഹനം വിത്പ്പന നടത്തിയതിന് ശേഷം രേഖകള്‍ രജിസ്‌ട്രേഷന്‍ മാറ്റുന്നതിന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ ‘അബ്ഷിര്‍’ വഴി വാഹന ഉടമകള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. അബ്ഷിറില്‍ വെഹിക്കിള്‍ സെയില്‍ സര്‍വീസ് വ്യക്തികള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഉപയോഗിച്ച വാഹനം വില ഉറപ്പിച്ചതിനു ശേഷം വാങ്ങുന്ന ഉപഭോക്താവുമായി ധാരണയിലെത്തണം. അതിനു ശേഷം അബ്ഷിര്‍ ആപ്ലിക്കേഷന്‍ ഓപണ്‍ ചെയ്ത് ‘വെഹിക്കിള്‍ സെയില്‍സ്’ എന്ന സേവനത്തിലൂടെ ടപടി ക്രമങ്ങള്‍ള്‍ പൂര്‍ത്തിയാക്കാം. കേടായതോ നഷ്ടപ്പെട്ടതോ

Damam, gulf, Jeddah, Riyad

കെഇഎഫ് റിയാദ് ‘നെറ്റ് മാസ്‌റ്റേഴ്‌സ്’ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ (കെഇഎഫ് റിയാദ്) ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. നെറ്റ് മാസ്‌റ്റേഴ്‌സ് എന്ന പേരില്‍ സംഘടിപ്പിച്ച മത്സരം വൈസ് പ്രസിഡന്റ് എഞ്ചിനീയര്‍ ആഷിക് പാണ്ടികശാല ഉദ്ഘാടനം ചെയ്തു. മൂന്ന് വിഭാഗങ്ങളില്‍ ഡബിള്‍സ് മത്സരങ്ങള്‍ നടന്നു. കുട്ടികളുടെ വിഭാഗത്തില്‍ അമല്‍ മുഹമ്മദ്, അമാന്‍ മുഹമ്മദ് ടീം ഒന്നാം സ്ഥാനം നേടി. ഫര്‍ഹാന്‍ അല്‍ത്താഫ്, റിഹാന്‍ ഹനീഫ എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം. വനിതാ വിഭാഗത്തില്‍ ശഹ്‌ല ഫര്‍സീനും ഭൈമി സുബിനും ഒന്നാം സ്ഥാനം നേടി.

Damam, gulf, Jeddah, Riyad

മോഷണത്തിനിടെ കൊലപാതകം; ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: ദമ്മാമില്‍ സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കി. കര്‍ണാടക മംഗലാപുരം സ്വദേശി സമദ് സാലിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോഷണം നടത്താനുളള ശ്രമത്തിനിടെ സ്വദേശിയായ അലി ബിന്‍ത് റാദ് അല്‍ അന്‍സിയെ കെട്ടിയിട്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് പിടികൂടിയ സമദ് കുറ്റം ഏറ്റുപറഞ്ഞിരുന്നു. വിചാരണ കോടതിയും അപ്പീല്‍ കോടതിയും നേരത്തെ ശിക്ഷ ശരിവച്ചിരുന്നു. സുപ്രീം കോടതിയും ശിക്ഷ നടപ്പിലാക്കാന്‍ അനുമതി നല്‍കി. ഇതോടെയാണ് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പിലാക്കിയത്.

Damam, gulf, Jeddah, Riyad

ഗോഡൗണ്‍ അഗ്‌നിബാധ: അബ്ദുല്‍ ജിഷാറിന്റെ മൃതദേഹം റിയാദില്‍ സംസ്‌കരിച്ചു

റിയാദ്: ഷിഫയിലെ ഫര്‍ണീചര്‍ നിര്‍മാണ കേന്ദ്രത്തിലെ ഗോഡൗണില്‍ ഉണ്ടായ അഗ്‌നിബാധയില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് തോട്ടുംകടവത്ത് അബ്ദുല്‍ ജിഷാറിന്റെ (39) മൃതദേഹമാണ് സംസ്‌കരിച്ചത്. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം റിയാദ് മന്‍സൂരിയ്യ മഖ്ബറയിലാണ് സംസ്‌കരിച്ചത്. അസീസിയയിലെ പള്ളിയില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം കെ.എം.സി.സി പ്രവര്‍ത്തകരായ ഉമര്‍ അമാനത്ത്, ഷൗക്കത്ത്, ജംഷി, മലപ്പുറം ജില്ലാ ഒ.ഐ.സി.സി പ്രസിഡന്റ് സിദ്ദിഖ് കല്ലുമ്പറമ്പന്‍, സിദ്ദീഖ് തുവ്വൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. അബ്ദുള്‍ ജിഷാര്‍

Damam, gulf, Jeddah

സൗര്‍ മലയില്‍ മിന്നല്‍; നാലുപേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പടിഞ്ഞാറന്‍ പ്രവിശ്യയിലെ മക്കയില്‍ മിന്നലേറ്റ് നാലു പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സൗര്‍ മലയില്‍ ബുധാഴ്ച വൈകീട്ടാണ് ശക്തമായ മിന്നല്‍ അനുഭവപ്പെട്ടത്. മക്കയിലെ മിസ്ഫലാ ജില്ലയുടെ ദക്ഷിണ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സൗര്‍ പര്‍വതത്തിന് 750 മീറ്റര്‍ ഉയരമുണ്ട്. മദീനയിലേക്ക് പ്രവാചകന്‍ പാലായനം ചെയ്ത വേളയില്‍ ഇവിടെയുളള ഗുഹയില്‍ അഭയം തേടിയിരുന്നു. അതുകൊണ്ടുതന്നെ ചരിത്രപ്രാധാന്യമുളള ഇവിടെ ധാരാളം തീര്‍ഥാടകര്‍ സന്ദര്‍ശിക്കുക പതിവാണ്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. സിവില്‍ ഡിഫന്‍സിന്

Scroll to Top