Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്
Damam, gulf, Jeddah, Riyad

ചരിത്രത്തിന്റെ ആഴം തേടി മമ്പാട് കോളെജ് അലുംനി ഗ്രാന്റ് ക്വിസ്

റിയാദ്: ഇന്ത്യാ ചരിത്രത്തിന്റെ അഴകും ആഴവും വിശകലനം ചെയ്ത ഗ്രാന്റ് ക്വിസ്സ് ശ്രദ്ധേയമായി. ചരിത്രം വളച്ചൊടിക്കുന്ന കാലത്ത് വിദ്യാര്‍ഥികളില്‍ ഇന്ത്യന്‍ ചരിത്രാവബോധം സൃഷ്ടിക്കുന്നതിനാണ് ക്വിസ് സംഘടിപ്പിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം വികസനത്തിന് അടിത്തറ പാകിയ 1970 വരെയുളള ചരിത്രം അടിസ്ഥാനമാക്കി എം.ഇ.എസ് മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്ററാണ് ഗ്രാന്റ് ഹൈപ്പറിന്റെ സഹകരണത്തോടെ ക്വിസ് മത്സരം ഒരുക്കിയത്. മള്‍ട്ടിമീഡിയ ഇന്‍ഫൊട്രിക്‌സ് സംവിധാനത്തില്‍ നടത്തിയ മത്സരത്തില്‍ ഷിഹാബുദ്ദീന്‍ കുഞ്ചീസ് ക്വിസ് മാസ്റ്റര്‍ ആയിരുന്നു. റിയാദ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി […]

Damam, gulf, Jeddah, Riyad

കെഎംസിസി ദേശീയ നേതാക്കള്‍ക്ക് റിയാദില്‍ സ്വീകരണം

റിയാദ്: സൗദി കെഎംസിസി ദേശീയ കമ്മിറ്റി ഭാരവാഹികള്‍ക്ക് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്വീകരണം. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ ഉദ്ഘാടനം ചെയ്തു. കെഎംസിസി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതിനൊന്നു വര്‍ഷമായി നടക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതി സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും ഈ വര്‍ഷം ഡിസംബര്‍ പതിനഞ്ചിന് പൂര്‍ത്തിയാവുന്ന ക്യാമ്പായിനില്‍ ഒരു ലക്ഷം അംഗങ്ങളെ ചേര്‍ക്കുവാനാണ്

Damam, gulf, Jeddah, Riyad

ശീതകാലത്തെ വരവേല്‍ക്കാന്‍ കനല്‍ കാറ്റൊരുക്കി ‘ബാര്‍ബിക്യൂ നൈറ്റ്’

റിയാദ്: ശീത കാലത്തെ വരവേല്‍ക്കാന്‍ കനല്‍ കാറ്റ് പകര്‍ന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്). കനലുകള്‍ക്കു മുകളില്‍ മസാല പുരട്ടിയ കോഴിയും മത്സ്യവും. ഇത് പാകം ചെയ്യാനും കനല്‍ കെടാതെ ചൂടു പകരാന്‍ മത്സരിച്ചവരുടെ ഒരുമ ‘ബാര്‍ബിക്യൂ നൈറ്റി’ലെ സൗഹൃദത്തിന്റെ വേറിട്ട അനുഭവമായി. സാംസ്‌കാരിക സംഗമത്തില്‍ ജിഎംഎഫ് സെന്‍ട്രല്‍ കമ്മറ്റിയാണ് ബാര്‍ബിക്യു നൈറ്റ് ഫാമിലി മീറ്റ് വിവിധ പരിപാടികളോടെ എക്‌സിറ്റ് 18ലെ വിശ്രമ കേന്ദ്രത്തില്‍ സംഘടിപ്പിച്ചത്. ജിഎംഎഫ് പ്രവര്‍ത്തകരും കുടുംബങ്ങളും പാട്ട് പാടിയും നൃത്തച്ചുവടുവെച്ചും വിനോദ പരിപാടികളൊരുക്കിയും

Damam, gulf, Jeddah, Riyad

കളിച്ചും ചരിച്ചും ‘കളിക്കൂട്ടം’; രംഗ കലയുടെ താളം തേടി നാടക കളരി

റിയാദ്: രംഗ കലയുടെ താളവും ഭാവവും കുട്ടികള്‍ക്ക് സമ്മാനിക്കുന്ന നാടക പരിശീലന കളരി ആരംഭിച്ചു. തട്ടകം റിയാദിന്റെ കളിക്കൂട്ടം ചില്‍ഡ്രന്‍സ് തിയേറ്റര്‍ ആണ് പഠന കളരി ഒരുക്കുന്നത്. ഡിസംബര്‍ ജനുവരി മാസങ്ങളിലെ വാരാന്ത്യങ്ങളില്‍ പരിശീലന കളരി നടക്കും. പരിപാടി സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു. കല എന്നതിലുപരി സമൂഹിക നവോത്ഥാനമാണ് നാടം നല്‍കിയ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു. തട്ടകം പ്രസിഡന്റ് പ്രമോദ് കോഴിക്കോട് അധ്യക്ഷത വഹിച്ചു. നാടക പ്രവര്‍ത്തകന്‍ ജയന്‍ തച്ചമ്പാറ നാടക പഠന കളരിക്ക്

Damam, gulf, Jeddah, Riyad

ഗ്രാന്റ് ക്വിസ്സ് ഇന്ന്; രജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും അവസരം

റിയാദ്: എംഇഎസ് മമ്പാട് കൊളെജ് അലുംനി റിയാദ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 1 വെളളി അല്‍ മന്‍സൂറയിലെ ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6.00ന് മത്സരം ആരംഭിക്കും. 1947 മുതല്‍ 1970 വരെയുളള ഇന്ത്യന്‍ ചരിത്രം അടിസ്ഥാനമാക്കി മള്‍ട്ടി മീഡിയാ സഹായത്തോടെയാണ് മത്സരം. ഡിജിറ്റല്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന ചോദ്യങ്ങള്‍ക്കു മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഉത്തരങ്ങളില്‍ നിന്ന് ശരിയായത് കണ്ടെത്തണം. ഒരേ മാര്‍ക്ക് നേടുന്നവരില്‍ നിന്ന് ടൈ ബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തും. ‘ഗ്രാന്റ് ക്വിസ്സ്’

Damam, gulf, Jeddah, Riyad

സുരക്ഷാ പദ്ധതി സഹജീവി സ്‌നേഹത്തിന്റെ ഉത്തമ മാതൃക: സാദിക്കലി തങ്ങള്‍

റിയാദ്: കാലത്തിന്റെ കാവലാളാകാന്‍ കെഎംസിസി പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നു മുസ്‌ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍. പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. പ്രവാസികളുടെ ജീവല്‍പ്രധാനമായ വിഷയങ്ങളില്‍ സമര്‍പ്പണബോധത്തോടെ ഇടപെടുന്ന സൗദി കെഎംസിസിയുടെ കരുത്തുറ്റ പദ്ധതിയാണ് സുരക്ഷാ പദ്ധതി. കൂടുതല്‍ പ്രവാസികളിലേക്ക് ഇതിന്റെ സന്ദേശം എത്തിക്കാനും അവരെ ചേര്‍ത്തുനിര്‍ത്തി ആപല്‍ഘട്ടങ്ങളില്‍ കൈത്താങ്ങാകാനും സാധിക്കണം. സഹജീവി സ്‌നേഹത്തിന്റെ ഉത്തമ മാതൃകയാണ് സാമൂഹ്യ സുരക്ഷാ പദ്ധതി. ഇതുവഴി സൗദിയിലെ പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷയായി

Damam, gulf, Jeddah, Riyad

പ്രവാസം വിശകലനം ചെയ്യുന്ന ഐസിഎഫ് സാംസ്‌കാരിക സമ്മേളനം നാളെ

റിയാദ്: ഐസിഎഫ് റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ ശിഫ റിമാസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇതിന്റെ ഭാഗമായി വൈകീട്ട് 5.00ന് നടക്കുന്ന സംസ്‌കാരിക സമ്മേളനം പ്രവാസത്തിന്റെ വിവിധ ഭാവങ്ങള്‍ ചര്‍ച്ച ചെയ്യും. മുസ്തഫ പി എറക്കല്‍ ‘പ്രവാസം: അതിരുള്‍, അടയാളങ്ങള്‍’ എന്ന വിഷയം അവതരിപ്പിക്കും. ജോസഫ് അതിരുങ്കല്‍ ‘ഗള്‍ഫ് പ്രവാസത്തിന്റെ അറുപതാണ്ട്’, ഡോ. കെ ആര്‍ ജയചന്ദ്രന്‍ ‘പ്രവാസത്തിന്റെ മനശാസ്ത്രം’ എന്നീ വിഷയങ്ങളും അവതരിപ്പിക്കും.

Damam, gulf, Jeddah, Riyad

പ്രവാസി വീട്ടമ്മമാര്‍ക്ക് തൊഴിലവസരം; സിജി സെമിനാര്‍ ഡിസം. 5ന്

റിയാദ്: പ്രവാസി വീട്ടമ്മമാര്‍ക്ക് ജോലി നേടാനും സംരംഭകയാകാനും മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘മുന്നേറുന്ന സൗദിഅറേബ്യ: ബിസിനസ്സ്-തൊഴില്‍ രംഗത്തെ സത്രീ അവസരങ്ങള്‍’ എന്ന വിഷയത്തിലാണ് സെമിനാര്‍. സിജി വിമന്‍ കളക്ടീവ് റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് പരിപാടി. ബിസിനസ്സ് കണ്‍സള്‍ട്ടന്റ് നജീബ് മുസ്‌ലിയാരകത്ത് നേതൃത്വം നല്‍കും. സംശയനിവാരണത്തിനും അവസരം ലഭിക്കും. ഡിസംബര്‍ 5ന് സൗദി സമയം 7.00 മുതല്‍ 9.00 വരെ സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടി. മീറ്റിംഗ് ഐഡി: 817 8630 8601 പാസ്‌കോഡ്: CIGI പങ്കെടുക്കാന്‍

Damam, gulf, Jeddah, Riyad

‘ഗ്രാന്റ് ക്വിസ്സ്’ നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

റിയാദ്: എംഇഎസ് മമ്പാട് കൊളെജ് അലുംനി റിയാദ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 1ന് അല്‍ മന്‍സൂറയിലെ ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തിലാണ് മത്സരം. 1947 മുതല്‍ 1970 വരെയുളള ഇന്ത്യന്‍ ചരിത്രം അടിസ്ഥാനമാക്കി മള്‍ട്ടി മീഡിയാ സഹായത്തോടെയാണ് മത്സരം. ഡിജിറ്റല്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന ചോദ്യങ്ങള്‍ക്കു മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഉത്തരങ്ങളില്‍ നിന്ന് ശരിയായത് കണ്ടെത്തണം. ഒരേ മാര്‍ക്ക് നേടുന്നവരില്‍ നിന്ന് ടൈ ബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തും. ‘ഗ്രാന്റ് ക്വിസ്സ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരം

Damam, gulf, Jeddah

നാട്ടില്‍ പോയി വരാം; ടിക്കറ്റ് അല്‍ മദീന ഹൈപ്പര്‍ സമ്മാനിക്കും

റിയാദ്: അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് വിമാന ടിക്കറ്റ് സമ്മാനം. മാതൃരാജ്യം സന്ദര്‍ശിച്ച് മടങ്ങിവരാനുളള ടിക്കറ്റ് ‘വിന്‍ ആന്റ് ഫ്‌ളൈ’ പ്രൊമോഷന്റെ ഭാഗമായാണ് ഭാഗ്യശാലികള്‍ക്ക് സമ്മാനിക്കുന്നത്. ഏത് രാജ്യത്തുളള പ്രവാസികള്‍ക്കും നറുക്കെടുപ്പിലൂടെ ഇരു ദിശകളിലേക്കുമുളള ടിക്കറ്റ് നേടാനുളള അവസരമാണ് ലഭിക്കുന്നത്. ഫ്‌ളൈറ്റ് ടിക്കറ്റുളും യാത്രാ വിവരങ്ങളും നല്‍കുന്ന ‘ചുട്ടി ആപ്പി’ന്റെ സഹകരണത്തോടെയാണ് സമ്മാന പദ്ധതി. നറുക്കെടുപ്പില്‍ പക്കെടുക്കുന്നതിന് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വെബ്‌സൈറ്റില്‍ പ്രവേശിക്കുക. പേരും മൊബൈല്‍ നമ്പരും എന്റര്‍ ചെയ്താല്‍ ഒടിപി

Damam, gulf, Jeddah, Riyad

എല്ലാത്തിലും പിന്നിലായ ഇന്ത്യ വെറുപ്പ് ഉത്പ്പാദനത്തില്‍ മുന്നില്‍: കെ എ ഷഫീഖ്

റിയാദ്: ജാതി വ്യവസ്ഥയില്‍ നിന്ന് ഉണര്‍ന്ന കേരളീയ നവോത്ഥാനത്തിന് സാമ്പത്തിക വളര്‍ച്ചയുടെ രണ്ടാം നവോത്ഥാനം സമ്മാനിച്ചത് പ്രവാസി മലയാളികളാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ. ഷഫീഖ്. കരയും കടലും കടന്ന് ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് പാലായനം ചെയ്ത മനുഷ്യരുടെ പ്രയത്‌നത്തിന്റെ ഫലമാണ് ഇന്നത്തെ കേരളം. അതില്‍ ഒരു സര്‍ക്കാറിനും മൗലികമായ സംഭാവനകളില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെല്‍ഫയര്‍ റിയാദില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം, വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ ഉന്നതി

Damam, gulf, Jeddah, Riyad

യവനിക സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: യവനിക കലാ സാംസ്‌കാരിക വേദി സ്ഥാപകരില്‍ പ്രധാനിയായിരുന്ന സത്താര്‍ കായംകുളത്തിന്റെ വേര്‍പാടില്‍ അനുശോചനയോഗം ചേര്‍ന്നു. ബത്ഹയിലെ അപ്പോളോ ഡിമോറയില്‍ നടന്ന യോഗത്തില്‍ യവനിക ഭാരവാഹികളും റിയാദിലെ സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സത്താറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു. സെക്രട്ടറി നാസര്‍ ലൈസ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. പ്രസിഡന്റ് വിജയന്‍ നെയ്യാറ്റിന്‍കര അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഷാജി മഠത്തില്‍, ഉപദേശക സമിതി അംഗങ്ങളായ സൈഫ് കായംകുളം, അബ്ദുല്‍സലാം ഇടുക്കി, ട്രഷറര്‍ കമറുദ്ദീന്‍ താമരക്കുളം, ജലീല്‍ കൊച്ചിന്‍, ഷാജഹാന്‍

Damam, gulf, Jeddah, Riyad

ഇനി മാറ്റത്തിന്റെ യുഗം; 2030 വേള്‍ഡ് എക്‌സ്‌പോ റിയാദില്‍

റിയാദ്: കുതിക്കുന്ന സൗദി അറേബ്യയിലേക്ക് ഉറ്റു നോക്കിയ ലോകം ഇനി കാണാനിരിക്കുന്നത് എക്‌സ്‌പോ 2030’ന്റെ ഒരുക്കം. ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ പിന്തളളി വേള്‍ഡ് എക്‌സ്‌പോ ആതിഥേയത്വം സൗദി അറേബ്യ വഹിക്കും. എക്‌സ്‌പോ സംഘാടകരായ ബ്യൂറോ ഇന്റര്‍നാഷണല്‍ സെഡ് എക്‌സ്‌പോസിഷന്‍ പാരീസില്‍ ചേര്‍ന്ന 173-മത് ജനറല്‍ അസംബ്‌ളിയിലാണ് സൗദിയെ എക്‌സ്‌പോ വേദിയായി തെരഞ്ഞെടുത്തത്. കുെത്ത മത്സരവും പ്രചാരണങ്ങള്‍ക്കുമൊടുവില്‍ 119 രാജ്യങ്ങളുടെ പിന്തുണ നേടിയത് സൗദിയുടെ നയതന്ത്ര വിജയംകൂടിയാണ്. 180 അംഗരാജ്യങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ‘മാറ്റത്തിന്റെ യുഗംദീര്‍ഘവീക്ഷണമുള്ള

Damam, gulf, Jeddah, Riyad

സൗദി ലുലു പതിനാലാം വാര്‍ഷികം; 20 ലക്ഷം റിയാലിന്റെ ഭാഗ്യസമ്മാനങ്ങള്‍

റിയാദ്: സൗദി ലുലു പതിനാലാം വാര്‍ഷികത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എല്ലാ ശാഖകളിലും 36 ദിനങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രമോന്‍ പ്രഖ്യാപിച്ചു. ഇരുപത് ലക്ഷം റിയാലിന്റെ 1400 സമ്മാനങ്ങളാണ് പ്രമോഷന്റെ പ്രത്യേകത. ലുലു ഉപഭോക്താക്കളെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന അമൂല്യമായ സമ്മാനങ്ങളില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരങ്ങള്‍ വീക്ഷിക്കാനുള്ള വിവിഐപി ടിക്കറ്റുകള്‍, ഐ ഫോണ്‍ 15, ഐ പാഡ്, ടെലിവിഷന്‍, എയര്‍പോഡ് 2 യു.എസ്.ബി, സോണി പി.എസ് 5, ലാപ്‌ടോപ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവന്‍, വാഷിംഗ് മെഷീന്‍,

Scroll to Top