റഹിം സഹായ നിധി ആപ് വൈകുന്നേരത്തേടെ പുനഃസ്ഥാപിക്കും
റിയാദ്: റഹീം സഹായ നിധിയിലേയ്ക്ക് ആപ് വഴി സ്വീകരിക്കുന്ന സംഭാവന താല്‍ക്കാലികമായി നിര്‍ത്തി. 30 കോടി 11 ലക്ഷം ആപ് വഴി സ്വീകരിച്ചതിന് ശേഷം ഇന്ന്് ഉച്ചയോടെയാണ് സംഭാവന സ്വീകരിക്കുന്നത് നിര്‍ത്തിയത്. അക്കൗണ്ട് ഓഡിറ്റ് നടത്തുന്നതിനാണ് പണം സ്വരൂപിക്കുന്നത് നിര്‍ത്തിയതെന്ന് അബ്ദുല്‍ റഹിം ലീഗല്‍ അസിസ്റ്റന്‍സ് സമിതി വിശദീകരിച്ചു. വിദേശ രാജ്യങ്ങളിലെ ബാങ്കില്‍ നിന്ന് നേരിട്ട് അക്കൗണ്ടിലേയ്ക്ക് അയച്ച പണം ഉപയോഗിക്കുന്നതിന് നിയമ തടസ്സം ഉണ്ട്. പണത്തിന്റെ സോഴ്‌സ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വിശദമായി ഓഡിറ്റ് നടത്താനാണ് താല്‍ക്കാലികമായി […]














