Sauditimesonline

DRONE
ഒറ്റ രാത്രിയില്‍ തകര്‍ത്തത് 64 ഡ്രോണുകള്‍; സൗദി വ്യോമ പ്രതിരോധം ജാഗ്രതയില്‍
Damam, gulf, Jeddah, Riyad

മുസാഹ്മിയയില്‍ കേളി ഇഫ്താര്‍

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ അല്‍ഗുവയ്യ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. ഗുവയ്യ സിറ്റിയിലെ വിശ്രമകേന്ദ്രത്തില്‍ നടന്ന ഇഫ്താറില്‍ പ്രദേശത്തെ പ്രവാസികളായ വിവിധ രാജ്യക്കാരും സ്വദേശികളും പങ്കെടുത്തു. ഇതിനു പുറമെ മുസാഹ്മിയ, റുവൈദ, അല്‍ ഗുവയ്യ എന്നീ യൂണിറ്റുകളില്‍ നിന്നുള്ള കേളീ അംഗങ്ങളും നിരവധി കുടുംബങ്ങളും സന്നിഹിതരായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. നെല്‍സണ്‍ ചെയര്‍മാനായും, സുരേഷ് കുമാര്‍ കണ്‍വീനറും ശ്യാം ട്രഷററുമായി വിപുലമായ സംഘാടക സമിതിയാണ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. […]

Damam, gulf, Jeddah, Riyad

മാസപ്പിറ ദൃശ്യമായില്ല; സൗദിയില്‍ ഈദുല്‍ ഫിത്വര്‍ ബുധനാഴ്ച

റിയാദ്: സൗദിയില്‍ മാസപ്പിറവി ദൃശ്യമായില്ലെന്ന് നിരീക്ഷണ സമിതി. ഹായില്‍, മജ്മ, ഹരീഖ്, തുമൈര്‍, ഹോത്ത സുദൈര്‍ എന്നിവിടങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ അധികൃതര്‍ സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ എവിടെയും ശവ്വാല്‍ മാസപ്പിറ ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്ച സൗദിയില്‍ ഈദ് ആഘോഷിക്കും.    

Damam, gulf, Jeddah, Riyad

ടിപ്പും ചില്ലറയും സ്വരൂപിക്കുന്നു; റഹീമിനെ മോചിപ്പിക്കാന്‍ പാരഗണ്‍ ജീവനക്കാരും

റിയാദ്: അബ്ദുല്‍ റഹിം സഹായ നിധിയിലേക്ക് റിയാദ് ബത്ഹയിലെ പാരഗണ്‍ റസ്റ്ററന്റ് തൊഴിലാളികളുടെ സഹായം. ജീവനക്കാര്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കും. ഇതിനു പുറമെ പാരഗണ്‍ മാനേജ്‌മെന്റും ഒരു ലക്ഷം രൂപ നല്‍കും. ഇതിനു പുറമെ പാരഗണ്‍ റസ്റ്ററന്റിലെത്തുന്നവരുടെ സംഭാവന ശേഖരിച്ച് സഹായ നിധിയ്ക്കു പിന്തുണ നല്‍കുകയാണ് പാരഗണ്‍ റസ്റ്ററന്റ് ഉടമ ബഷീര്‍ മുസ്‌ലിയാരകത്തും ജീവനക്കാരും. പല ജീവനക്കാരും ടിപ് കിട്ടുന്ന പണം പോലും റഹീം സഹായ നിധിയിലേക്ക് സംഭാവന നല്‍കുകയാണ്. പരമാവധി സഹായം സമാഹരിച്ചു

Damam, gulf, Jeddah, Riyad

‘റിംല’ ഇഫ്താര്‍ സംഗമവും റഹീം സഹായ നിധി വിതരണവും

റിയാദ്: കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) ഇഫ്താര്‍ വിരുന്നൊരുക്കി. റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനുള്ള ദിയാ ധന നിധിയിലേയ്ക്കുളള സംഭാവന കൈമാറുകയും ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് ബാബുരാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷാ റമദാന്‍ സന്ദേശം അവതരിപ്പിച്ചു. അബ്ദുള്‍ റഹീം സഹായ നിധിയിലേക്കുള്ള റിംല സമാഹരിച്ച തുക റിംല ഭാരവാഹികള്‍ റഹീം സഹായനിധി കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ സുധീര്‍ കുമ്മിള്‍, സലീം വാലിലപുഴ എന്നിവര്‍ക്ക്

Damam, gulf, Jeddah, Riyad

റഹിം സഹായ നിധി: റിയാദ് ടാക്കീസ് ആദ്യ ഗഡു 1.5 ലക്ഷം കൈമാറി

റിയാദ്: വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ദിയാ ധന നിധിയിലേയ്ക്ക് റിയാദ് ടാക്കിസ് ആദ്യ ഗഡു 1.5 ലക്ഷം രൂപ സംഭാവന നല്‍കി. സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ പതിനെട്ടു വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുല്‍ റഹിം. റിയാദ് ടാക്കിസ് രക്ഷാധികാരി അലി ആലുവ, പ്രസിഡണ്ട് ഷഫീഖ് പാറയില്‍, സെക്രട്ടറി ഹരി കായകുളം, ട്രഷര്‍ അനസ് വള്ളികുന്നം, സനു മാവേലിക്കര എന്നിവര്‍ ചേര്‍ന്ന് റഹീം നിയമ സഹായ

Damam, gulf, Jeddah, Riyad

ബിരിയാനി ചലഞ്ച്: സ്പാഗോ ഇന്റര്‍നാഷണലുമായി കൈകോര്‍ത്ത് റഹീം സഹായ സമിതി

റിയാദ്: തടവില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ ധനം സമാഹരിക്കുന്നതിന് പ്രഖ്യാപിച്ച ബിരിയാനി ചലഞ്ചിന് വിപുലമായ പദ്ധതികളുമായി സേവ് റഹീം സഹായ സമിതി. പെരുന്നാള്‍ ദിനത്തില്‍ 20,000 പായ്ക്കറ്റ് ബിരിയാനി വിതരണം ചെയ്യാനുളള ഒരുക്കത്തില്‍ സമിതി. ഇതിനായി അന്താരാഷ്ട്ര രംഗത്തെ പ്രമുഖ കാറ്ററിംഗ് ആന്റ് റസ്റ്ററന്റ് ശൃംഖല സ്പാഗോ ഇന്റര്‍നാഷണലുമായി ധാരണയിലെത്തി. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലേബര്‍ ക്യാമ്പുകളിലേക്ക് ബിരിയാനി പാര്‍സലുകള്‍ എത്തിക്കുന്നതിന് പുറമെ മിനിമം അഞ്ച് പായ്ക്കറ്റ് ഓര്‍ഡന നല്‍കുന്നവര്‍ക്കും ചലഞ്ചില്‍ പങ്കെടുക്കാം. ദക്കാര്‍ റാലി, ഫുട്‌ബോള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര

Damam, gulf, Jeddah, Riyad

ബഹുസ്വരതയുടെ ഐക്യനിര കൈകോര്‍ത്ത ഇഫ്താര്‍ സംഗമം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി, കുടുംബ വേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന ജനകീയ ഇഫ്താര്‍ വിരുന്ന് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. സുലൈ ഷിബ അല്‍ ജസീറ ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആയിരങ്ങള്‍ പങ്കെടുത്തു. 19 വര്‍ഷമായി തുടരുന്ന കേളി ഇഫ്താര്‍ ഇത്തവണയും ബഹുസ്വരതയുടെ ഐക്യനിര കൈകോര്‍ത്ത ജനബാഹുല്യമായി മാറി. റിയാദിലെ വാണിജ്യ, വ്യാപാര, സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കു പുറമെ,

Damam, gulf, Jeddah, Riyad

ഹായില്‍ ഒഐസിസി ഇഫ്താര്‍ സംഗമം

അഫ്‌സല്‍ കായംകുളം ഹായില്‍: ഒഐസിസി ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അല്‍ ഹബീബ് ഹോസ്പിറ്റല്‍ ഗ്രൗണ്ടിള്‍ നടന്ന സംഗമത്തില്‍ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ബിസിനസ് രംഗങ്ങളിലെ പ്രമുഖരും സ്വദേശി വിദേശികളുമടക്കം ആയിരത്തിലധികം പേര്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ പരിപാടികള്‍ക്ക് നേത്രത്വം നല്‍കി. സംഘാടനം കൊണ്ടും അച്ചടക്കം കൊണ്ടും മികച്ച രീതിയില്‍ സംഘടിപ്പിച്ച ഇഫ്ത്താര്‍ ഹായിലിലെ മലയാളികളുടെ സംഗമം കൂടിയായി മാറി.

Damam, gulf, Jeddah, Riyad

ഈദ് ആഘോഷമാക്കാന്‍ ഉപഹാരം സമ്മാനിച്ച് കെഎംസിസി

റിയാദ്: മലപ്പുറം ജില്ല കെഎംസിസിയുടെ പെരുന്നാള്‍ സമ്മാനം വിതരണം ചെയ്തു. നിയോജക മണ്ഡലം കെഎംസിസി കമ്മിറ്റി മുഖേനയാണ് ദുരിതം നേരിടുന്ന പ്രവാസികളെ കണ്ടെത്തി പെരുന്നാള്‍ കിറ്റുകള്‍ സമ്മാനിച്ചത്. ലുലു ഗ്രൂപ്പുമായി സഹകരിച്ചാണ് റിയാദ്-മലപ്പുറം ജില്ല കെഎംസിസിയാണ് പദ്ധതി നടപ്പിലാക്കിയത്. കിറ്റ് വിതരണ പരിപാടി റിയാദ് കെഎംസിസി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് വേങ്ങര കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഭാരവാഹികള്‍ക്ക് കിറ്റ്‌നല്‍കി

Damam, gulf, Jeddah, Riyad

താമരക്കുളം പ്രവാസി അസ്സോസ്സിയേഷന്‍ ഇഫ്ത്താര്‍ സംഗമം

റിയാദ്: താമരക്കുളം പ്രവാസി അസോസിയേഷന്‍ ഇഫ്ത്താര്‍ സംഗമം നടത്തി. ബത്ഹ അപ്പോളോ ഡി പാലസ് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അബ്ദുല്‍ വാഹിദ് കായംകുളം റമദാന്‍ സന്ദേശം നല്‍കി. പ്രസിഡന്റ് കമറുദ്ദീന്‍ താമരക്കുളം ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഷംനാദ് കരുനാഗപ്പള്ളി, സുധീര്‍ കുമ്മിള്‍, ഷിബു ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രഘു പച്ചക്കാട്, സുധാകരന്‍ പള്ളിക്കല്‍, സജികുമാര്‍, അനില്‍കുമാര്‍, കാഷിഫുദ്ദീന്‍ കെ.എസ്സ്, സുനില്‍കുമാര്‍ ചത്തിയറ, അനില്‍കുമാര്‍ ബി, അനീഷ് താമരക്കുളം, അയ്യൂബ് വല്യത്ത്, ഷാജി പാരഡൈസ്, രാജീവ് താമരക്കുളം,

Damam, gulf, Jeddah, Riyad

മലയാളികൂട്ടം സദാഫ്‌കോ ഇഫ്താര്‍ സംഗമം

റിയാദ്: സൗദി മില്‍ക്ക് (സദാഫ്‌കോ) ജീവനക്കാരുടെ കൂട്ടായ്മ ‘മലയാളികൂട്ടം’ ഇഫ്താര്‍ സംഗമം ഒരുക്കി. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൂട്ടായ്മ അംഗങ്ങളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. പ്രസിഡന്റ് നയീം അധ്യക്ഷത വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ബിഡികെ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി, നാസര്‍ ലൈസ്, ഇസ്മായില്‍ പയ്യോളി, നാസര്‍ വണ്ടൂര്‍, ഫൈസല്‍, നാസര്‍ ചെറൂത്ത്, ഷഫീഖ്, മജീദ്‌ന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ അബ്ദുല്‍ സലാം സ്വാഗതവും എക്‌സികൂട്ടീവ് അംഗം അഭിജിത്

Damam, gulf, Jeddah, Riyad

റഹീം സഹായ നിധി; പെരുന്നാള്‍ ദിനത്തില്‍ ബിരിയാനി ചലഞ്ച്

റിയാദ്: മതവും രാഷ്ട്രീയവും മറന്ന് കൈകോര്‍ക്കുകയാണ് പ്രവാസി സമൂഹം. അബദ്ധത്തില്‍ സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ തടവില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ രൂപംനല്‍കിയ സേവ് റഹീം സഹായ നിധിയിലേക്ക് കഴിയുന്നത്ര പണം സ്വരൂപിക്കുകയാണ് ലക്ഷ്യം. റിയാദ് ഇന്ത്യന്‍ എംബസിയില്‍ ദിയാ ധനം കൈമാറുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. ഇതോടെയാണ് റിയാദിലെ റഹീം സഹായ സമിതി ബിരിയാനി ചലഞ്ച് പ്രഖ്യാപിച്ചത്. ചിക്കന്‍, ബീഫ് ബിരിയാനികളാണ് ചലഞ്ചില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ചുരുങ്ങിയത് അഞ്ച് പായ്ക്കറ്റ് ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് പെരുന്നാല്‍ ദിനത്തില്‍

Damam, gulf, Jeddah, Riyad

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

റിയാദ്: മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നസ്‌റുദ്ദീന്‍ വി.ജെ (പ്രസിഡന്റ്), ഷംനാദ് കരുനാഗപ്പളളി (ജന. സെക്രട്ടറി), കനകലാല്‍ (ട്രഷറര്‍), ജലീല്‍ ആലപ്പുഴ (കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍. അഷ്‌റഫ് വേങ്ങാട്ട് (മുഖ്യരക്ഷാധികാരി), സുലൈമാന്‍ ഊരകം (വൈസ് പ്രസിഡന്റ്), നാദിര്‍ഷാ റഹ്മാന്‍ (സെക്രട്ടറി), വിവിധ വകുപ്പ് കണ്‍വീനര്‍മാരായി ജയന്‍ കൊടുങ്ങല്ലൂര്‍ (വെല്‍ഫെയര്‍), നൗഫല്‍ പാലക്കാടന്‍ (ഇവന്റ്), നജീം കൊച്ചുകലുങ്ക് (അക്കാദമിക്), ഷിബു ഉസ്മാന്‍ (സാംസ്‌കാരികം) എന്നിവരെയും തെരഞ്ഞെടുത്തു.

Damam, gulf, Jeddah, Riyad

‘റഹീമിന്റെ ജീവന്‍ നമ്മുടെ കൈകളില്‍’ ദിയാ ധനം സമാഹരിക്കാന്‍ കഎംസിസി ക്യാമ്പയിന്‍

റിയാദ്: പതിനെട്ടു വര്‍ഷമായി വധശിക്ഷക്ക് വിധേയനായി റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി റഹീമിന്റെ മോചനത്തിന് ദിയാ ധനം സമാഹരിക്കാന്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ദശദിന ക്യാമ്പയിന്‍ പ്രഖ്യാപിച്ചു. ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന യോഗത്തില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ ഒന്നുമുതല്‍ പത്ത് വരെയാണ് ക്യാമ്പയിന്‍. പത്ത്

Scroll to Top