പെരുമ്പാവൂര്‍ കൂട്ടായ്മ നിര്‍ധനര്‍ക്ക് ചികിത്സാ സഹായം നല്‍കും
റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം ഒരുക്കി. മലാസ് അല്‍മാസ് റെസ്‌റ്റോറന്റ് ഹാളില്‍ നടന്ന പരിപാടിയില്‍ അംഗങ്ങള്‍ക്കു പുറമെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. നസീര്‍ നദ്‌വി റമദാന്‍ സന്ദേശം നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട്ടില്‍ എണ്‍പത് നിര്‍ധന കിടപ്പ് രോഗികള്‍ക്ക് ചികിത്സാ സഹായം നല്കുമെന്ന് ഹ്യുമാനിറ്റി കണ്‍വീനര്‍ ഉസ്മാന്‍ പരീത് അറിയിച്ചു. ഇതിന്റെ ധന സഹായം പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ ചാരിറ്റി […]














