Sauditimesonline

DRONE
ഒറ്റ രാത്രിയില്‍ തകര്‍ത്തത് 64 ഡ്രോണുകള്‍; സൗദി വ്യോമ പ്രതിരോധം ജാഗ്രതയില്‍
Damam, gulf, Jeddah, Riyad

ഐസിഎഫ് ബദര്‍ അനുസ്മരണം

റിയാദ്: ഐസിഎഫ് സഹാഫ മല്‍ഗ യൂണിറ്റുകള്‍ ബദര്‍ അനുസ്മരണവും ഗ്രാന്‍ഡ് ഇഫ്താറും സംഘടിപ്പിച്ചു. റിയാദ് സെന്‍ട്രല്‍ നേതാക്കള്‍ ബദര്‍ രക്തസാക്ഷികള്‍ വിശ്വാസി സമൂഹത്തിനു സമ്മാനിച്ച ആത്മീയ ദൃഢത വിശദീകരിച്ചു. സമൂഹ ഇഫ്താറില്‍ സമൂഹത്തിലെ വിവിധ രംഗങ്ങളിലുളളവര്‍ പങ്കെടുത്തു. സിദ്ധിഖ് അഹ്‌സനി, റഹ്മത്തലി, നൗഷാദ് മുസ്ലിയാര്‍, മുജീബ് മുസ്ലിയാര്‍, ലത്തീഫ് മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Damam, gulf, Jeddah, Riyad

കേന്ദ്ര ഭരണം അഴിമതിയും വര്‍ഗീയതയും: കെ കെ ഷൈലജ

റിയാദ്: മതാടിസ്ഥാനത്തില്‍ പൗരത്വ നിയമം നടപ്പിലാക്കാനുളള ശ്രമം ജനങ്ങളെ ഭിന്നിപ്പിക്കാനെണെന്നു വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ. ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി അഴിമതിയിലൂടെ കള്ളപ്പണം സ്വരൂപിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് മോഡി ഭരണകൂടം ശ്രമിക്കുന്നത്. അതിനെ ചെറുക്കാന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. നവോദയ സംഘടിപ്പിച്ച ഇഎംഎസ് – എകെജി അനുസ്മരണവും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും പരിപാടിയില്‍ നാട്ടില്‍ നിന്നു ഫോണില്‍ സംസാരിക്കുകയായിരുന്നു ശൈലജ ടീച്ചര്‍. ബി ജെ പിക്കെതിരെ സ്വയം തകരുന്ന അവസ്ഥയിലാണ്

Damam, gulf, Jeddah, Riyad

റമദാന്‍ ‘വൈബ്’; ആഘോഷ രാവൊരുക്കി ദി ഗ്രോവ്‌സ്

റിയാദ്: റമദാന്‍ രാവുകള്‍ക്ക് പ്രത്യേക വൈബ് സമ്മാനിക്കുകയാണ് ദി ഗ്രോവ്‌സ് എന്ന പേരില്‍ റിയാദില്‍ ഒരുക്കിയിട്ടുളള പ്രത്യേക മേഖല. ഭക്ഷ്യ വിഭവങ്ങള്‍, കലാപ്രകടനങ്ങള്‍ എന്നിവയ്ക്കുപുറമെ വര്‍ണ ദീപങ്ങളും ഇവിടുത്തെ കൗതുക കാഴ്ചകളാണ്. ആത്മീയ ചൈതന്യം തുളുമ്പുന്ന റമദാന്‍ രാവുകളില്‍ പ്രാര്‍ഥനകള്‍ കഴിഞ്ഞെത്തുന്നവര്‍ക്ക് വിനോദവും സംഗീതവും സമന്വയിപ്പിച്ച് സമയം ചെലവഴിക്കാനുളള ഇടമാണ് ഗ്രോവ്‌സ്. റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി ജനറല്‍ എന്റെൈര്‍ന്‍മെന്റ് അതോറിറ്റി നാലു വര്‍ഷം മുമ്പാണ് ഗ്രോവ്‌സ് തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം റമദാനില്‍ ഗ്രോവ്‌സ് സന്ദര്‍ശകര്‍ ഏറിയാരുന്നു.

Damam, gulf, Jeddah, Riyad

റിയാദ് ടാക്കീസ് നാടന്‍ പാട്ടുത്സവം

റിയാദ്: നാടന്‍ പാട്ടിനെ ജനകീയമാക്കിയ കലാഭവന്‍ മാണിയുടെ എട്ടാം ഓര്‍മ്മ ദിനത്തില്‍ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് നാടന്‍പാട്ടുത്സവം സംഘടിപ്പിച്ചു. പാട്ടുത്സവം സീസണ്‍-6 ആണ് അരങ്ങേറിയത്. മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പുഷ്മര്‍ച്ചനയോടെ ആരംഭിച്ച പരിപാടിയില്‍ കണ്‍വീനര്‍ എല്‍ദോ വയനാട് ആമുഖ പ്രഭാഷണം നടത്തി. സാംസ്‌കാരിക ചടങ്ങില്‍ പ്രസിഡണ്ട് ശഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കോട്ടുക്കട് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കണ്‍വീനര്‍മാരായ സോണി തോമസ്, മഹേഷ് ജയ് വൈസ് പ്രസിഡണ്ട്മാരായ ഷമീര്‍ കല്ലിങ്ങല്‍,

Damam, gulf, Jeddah, Riyad

ഖാലിദിയ ക്ലബിനെ അഷ്‌റഫ് അലി നയിക്കും

ദമ്മാം: ഖാലിദിയ ഫുട്‌ബോള്‍ ക്ലബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷ്‌റഫ് അലി മേലാറ്റൂര്‍ (പ്രസിഡന്റ്), ഷാഹിര്‍ മുഹമ്മദ് (ജന. സെക്രട്ടറി), ജൈസല്‍ വാണിയമ്പലം (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. ഫൈസല്‍ ചെമ്മാട്, റാസിഖ് വള്ളിക്കുന്ന് (വൈസ് പ്രസിഡന്റ്), നവാസ് ബബ്‌ലു, ബഷീര്‍ ഒറ്റപ്പാലം (ജോ. സെക്രട്ടറി), ഷക്കീര്‍ പാലക്കാടന്‍ (ഫിനാന്‍സ് കണ്‍ട്രോളര്‍), പ്രശാന്ത് വണ്ടൂര്‍, മന്‍സൂര്‍ മങ്കട, അഫ്‌സല്‍ മിട്ടു, അനു സാബിത്, തോമസ് തൈപ്പറമ്പില്‍, സമീര്‍ അല്‍ഹൂത്, റാസിഖ് വള്ളിക്കുന്ന്, റഹ്മാന്‍ ഷഫീഖ് (സ്‌പോര്‍ട്ടിങ് ഖാലിദിയ ടീം

Damam, gulf, Jeddah, Riyad

ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ മഹാന്‍മാരുടെ പാത പ്രചോദനമാകണം

റിയാദ്: ഇന്ത്യയെ തിരിച്ചു പിടിക്കുക എന്ന പോരാട്ടത്തില്‍ പ്രവാസികള്‍ക്കും സുപ്രധാന പങ്കുണ്ടെന്ന് ലോക കേരള സഭാ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ്. രാജ്യത്തുണ്ടാകുന്ന ഏതൊരു മാറ്റത്തെയും സൂക്ഷ്മതയോടെ വീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരാണ് പ്രവാസികള്‍. രാജ്യം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ പ്രവാസികള്‍ ഒന്നടങ്കം അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേളി സംഘടിപ്പിച്ച ഇഎംഎസ് എകെജി അനുസ്മരണ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. രാജ്യം മറ്റൊരു പൊതു തെരെഞ്ഞെടുപ്പിനു

Damam, gulf, Jeddah, Riyad

അല്‍ ഖുറയ്യാത്തില്‍ സിറ്റി ഫ്‌ളവര്‍ മാര്‍ച്ച് 27ന് ഉദ്ഘാടനം

റിയാദ്: ജനകീയ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ പുതിയ ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ വടക്കന്‍ സൗദിയിലെ അല്‍ ജൗഫ് പ്രവിശ്യയിലെ ഖുറയാത്ത് നഗരത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മക്ക മുക്കറമ റോഡില്‍ നജദ് പാര്‍ക്കിന് സമീപം അല്‍ ഹമീദിയ സ്ട്രീറ്റിലാണ് പുതിയ ഷോറൂം. 2024 മാര്‍ച്ച് 27 ന് വൈകീട്ട് 9.30ന്് ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് കില്ലര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നിരവധി ആകര്‍ഷകമായ ഓഫറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക്

Damam, gulf, Jeddah, Riyad

നിലമ്പൂര്‍ പ്രവാസി ഇഫ്താര്‍ സംഗമം

റിയാദ്: നിലമ്പൂര്‍ പ്രവാസി സംഘടന ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സുലൈ എക്‌സിറ്റ് പതിനാറിലെ വിശ്രമ കേന്ദ്രത്തില്‍ നടന്ന ഇഫ്താര്‍ സംഗമം മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്‌റഫ് പരുത്തിക്കുന്നന്‍ അദ്ധ്യക്ഷത വഹിച്ചു. സൈനുല്‍ ആബിദീന്‍ ഒറ്റകത്ത്, റസാക്ക് അറക്കല്‍, സുല്‍ഫിക്കര്‍ ചെമ്പാല, ഷാജില്‍ മേലേതില്‍, റിയാസ് വരിക്കോടന്‍ എന്നിവര്‍ പ്രസംഗിച്ചു. കാളികാവ് പ്രവാസി അസോസിയേഷന്‍ പ്രതിനിധി നാസര്‍ കാരയില്‍ ആശംസ നേര്‍ന്നു. സെക്രട്ടറി ജാഫറലി മൂത്തേടത്ത് സ്വാഗതവും മന്‍സൂര്‍ ബാബു അയ്യാര്‍പൊയില്‍ നന്ദിയും

Damam, gulf, Jeddah, Riyad

മലപ്പുറം പ്രവാസി ‘നോമ്പൊര്‍പ്പിക്കല്’

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) ‘നോമ്പൊര്‍പ്പിക്കല്-2024’ ഇഫ്ത്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എക്‌സിറ്റ് 18ലെ അല്‍ ഇഖിയാല്‍ വിശ്രമ കേന്ദ്രത്തില്‍ നടത്തിയ സൗഹൃദ ഇഫ്ത്താര്‍ സ്‌നേഹവിരുന്നില്‍ സാമൂഹിക, സാംസ്‌കാരിക സംഘടനാ പ്രതിനിധികളടക്കം നിരവധിപേര്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ ‘മിഅ’ പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടൂക്കാട്, അസ്ലം പാലത്ത്, വിജയന്‍ നെയ്യാറ്റിന്‍കര, മാധ്യമ പ്രവര്‍ത്തകന്‍ ഷംനാദ് കരുനാഗപ്പള്ളി, റിയാദ് ടാക്കീസ് രക്ഷാധികാരി അലി ആലുവ, ഗോള്‍ഡ് മര്‍ചന്റ്‌സ്

Damam, gulf, Jeddah, Riyad

റഹിം സഹായ സമിതി യോഗം മാര്‍ച്ച് 26 രാത്രി 10ന് റിയാദില്‍

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് ശ്രമിക്കുന്ന റഹീം നിയമ സഹായ സമിതി യോഗം ചേരുന്നു. മാര്‍ച്ച് 26 ചൊവ്വ രാത്രി 10ന് മലസ് അല്‍ മാസ് ഓഡിറ്റോറിയത്തിലാണ് യോഗമെന്ന് സംഘാടകര്‍ അറിയിച്ചു. റിയാദിലെ പ്രാദേശിക കൂട്ടായ്മകള്‍, മുഖ്യധാരാ സംഘടനാ പ്രതിനിധികള്‍, സാമൂഹിക, സാംസ്‌കാരിക രംഗത്തുളളവര്‍, വ്യവസായ, വാണിജ്യ രംഗത്തുളളവര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി മുഴുവന്‍ ആളുകളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. സുപ്രധാന തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ പരമാവധി പ്രവാസി സാമൂഹിക

Damam, gulf, Jeddah, Riyad

രാജ്യത്തെ വീണ്ടെടുക്കണം; കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് റിയാദ് യുഡിഎഫ്

റിയാദ്: ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാനുള്ള സുപ്രധാന തെരെഞ്ഞെടുപ്പിനെയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍. ഒഐസിസി, കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റികള്‍ രൂപം നല്‍കിയ യുഡിഎഫ് സമിതിയുടെ നേതൃത്വത്തിലായിരുന്നു അത്താഴ സംഗമത്തോടെ തെരഞ്ഞെടുപ്പ് പ്രചരണ ക്യാമ്പയിന് തുടക്കമായത്. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. രാജ്യത്തിന്റെ ആത്മാവ് നിലനില്‍ക്കുന്നത് മതേതരത്വത്തിലും സൗഹാര്‍ദ്ധത്തിലുമാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം മതത്തിന്റെ പേരില്‍ വിഭജിക്കുവാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയെ എതിര്‍ക്കുന്ന രാഷ്ട്രീയ നേതാക്കളെ

Damam, gulf, Jeddah, Riyad

‘പാപ’ റിയാദ് ഇഫ്താര്‍ മീറ്റ്

റിയാദ്; പെരിന്തല്‍മണ്ണ പ്രവാസി അസോസിയേഷന്‍ (പാപ) ഇഫ്താര്‍ സംഘടിപ്പിച്ചു. വെള്ളിയാഴ്ച എക്‌സിറ്റ് 18ലെ ലാഹിറ ഓഡിറ്റോറിയത്തില്‍ നടന്ന സമൂഹ നോമ്പ് തുറയില്‍ റിയാദിലെ പെരിന്തല്‍ മണ്ണ നിവാസികളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. പാപ ഉപദേശക സമിതി അംഗം ഇബ്രാഹിം സുബ്ഹാന്‍, മുഖ്യാതിഥി കലാഭവന്‍ റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബഷീര്‍ ഫൈസി റമദാന്‍ സന്ദേശം നല്‍കി. പ്രസിഡന്റ് മുഹമ്മദലി നെച്ചിയില്‍ അദ്യക്ഷത വഹിച്ചു. ആക്ടിങ്ങ് സെക്രട്ടറി ശശി കട്ടുപ്പാറ സ്വാഗതവും ട്രഷറര്‍ മുജീബ് മണ്ണാര്‍മല

Damam, gulf, Jeddah, Riyad

വെനീസ് സൗഹൃദം പങ്കുവെച്ച് ‘ഇവ’ ഇഫ്താര്‍ സംഗമം

റിയാദ്: വെനീസിന്റെ രുചിക്കൂട്ടും സൗഹൃദത്തിന്റെ മധുരവും പങ്കുവെച്ച് ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) ഇഫ്താര്‍ സംഗമം. മലസ് ചെറീസ് റെസ്‌റ്റോറന്റ് ആഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. സഫ മക്ക പോളിക്ലിനിക് സീനിയര്‍ ഫിസിഷ്യന്‍ ഡോ. മുഹമ്മദ് ലബ്ബ റമദാന്‍ സന്ദേശം നല്‍കി. ട്രഷറര്‍ നിസാര്‍ മുസ്തഫ, ഹാഷിം ചീയാംവെളി എന്നിവര്‍ പ്രസംഗിച്ചു. റിയാദ് അവന്യൂ മോള്‍ മാനേജര്‍ ലാലു വര്‍ക്കി, എ കെ എസ് ലോജിസ്റ്റിക് പ്രതിനിധി മുനീര്‍

Damam, gulf, Jeddah, Riyad

‘അത്താഴം’ ഇല്ലേ? പരിഹാരമുണ്ട്

റിയാദ്: റമദാന്‍ മാസം ‘അത്താഴം’ വിതരണം ചെയ്ത് പ്രവാസി മലയാളി ഫൗണ്ടേഷന്‍. ചെറിയ വരുമാനവും കൂടുതല്‍ സമയം ജോലിയും ചെയ്യുന്നവര്‍ക്ക് അര്‍ദ്ധരാത്രിയില്‍ ഭക്ഷണം എത്തിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ എന്നിവരെ കണ്ടെത്തിയാണ് സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നത്. സുമനസുകളായ ഹോട്ടല്‍ ഉടമകള്‍, കാരുണ്യ മനസുകള്‍ എന്നിവരെ ഏകോപിപ്പിച്ച് സമാഹരിക്കുന്ന ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. രാത്രി ഒമ്പതിന് മണിയോടെ ഭക്ഷ്യ വിഭവങ്ങള്‍ പായ്ക്ക് ചെയ്യും. പപ മണിയോടെ വിവിധ സംഘങ്ങളായി തിരിഞ്ഞ്

Scroll to Top