Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

gulf

Damam, gulf, Jeddah, Riyad

സൗദിയില്‍ പുതിയ ആറ് മേഖലകളില്‍ സ്വദേശിവത്ക്കരണം

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി ആറ് മേഖലകളില്‍ കൂടി സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു. ലോയേഴ്‌സ ഓഫീസുകളിലെ വിവിധ തസ്തികകള്‍, കസ്റ്റംസ് ക്ലിയറന്‍സ് ഓഫീസ് ജീവനക്കാര്‍, റിയല്‍ എസ്‌റ്റേറ്റ്, സിനിമാ വ്യവസായം, ഡ്രൈവിംഗ് സ്‌കൂള്‍, ടെക്‌നിക്കല്‍ ആന്റ് എഞ്ചിനീയറിംഗ് മേഖലയിലെ വിവിധ തസ്തികകള്‍ എന്നിവയാണ് സ്വദേശിവത്ക്കരിക്കുന്നത്. ഈ മേഖലയിലെ സ്വദേശിവത്ക്കരണം 40,000 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കും. ഈ വര്‍ഷം വിവിധ മേഖലകളില്‍ 2.03 ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. 2019 […]

Damam, gulf, Jeddah, Riyad

ക്വാറന്റൈ പാക്കേജ്; യാത്ര റദ്ദാക്കിയവര്‍ക്കം പണം മടക്കി നല്‍കുന്നില്ലെന്ന് പരാതി

റിയാദ്: സൗദിയിലെത്താന്‍ ക്വാറന്റൈന്‍ പാക്കേജ് സംഘടിപ്പിക്കുന്നവര്‍ യാത്ര റദ്ദാക്കിയാല്‍ പണം മടക്കി നല്‍കുന്നില്ലെന്ന് പരാതി. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല. നേരത്തെ ബഹ്‌റൈന്‍ വഴി സൗദിയിലെത്താന്‍ സൗകര്യം ഉണ്ടായിരുന്നു. എന്നാല്‍ ബഹ്‌റൈന്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയതോടെ യാത്ര റദ്ദാക്കി. എന്നാല്‍ അഡ്വാന്‍സ് നല്‍കിയവര്‍ക്കും മുഴുവന്‍ പണം നല്‍കി യാത്രക്ക് ബുക് ചെയ്തവര്‍ക്കും പണം മടക്കി നല്‍കുന്നില്ലെന്നാണ് പരാതി. സൗദി, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് സര്‍വീസ് ഇല്ലാത്ത സാഹചര്യത്തില്‍ സിഐഎസ്

Damam, gulf, Jeddah, Riyad

അഷറഫ് വടക്കേവിളയ്ക്ക് എന്‍ ആര്‍ കെ യാത്രയയപ്പ്

റിയാദ്: മലയാളി കൂട്ടായ്മകളുടെ പൊതുവേദി എന്‍ ആര്‍ കെ ഫോറം ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിളയ്ക്ക് യാത്രയയപ്പ്. യോഗം സിറ്റി ഫഌര്‍ സി ഓ ഓ ഫസല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍മാന്‍ സത്താര്‍ കായംകുളം അദ്ധ്യക്ഷത വഹിച്ചു. റിയാദിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന അഷറഫ് വടക്കേവിള കക്ഷി രാഷ്ട്രീയ ഭേദമന്യേ റിയാദിലെ പ്രവാസി മലയാളികളുടെ സ്‌നേഹാദരവുകള്‍ ലഭിച്ചിട്ടുള്ള സാമൂഹ്യപ്രവര്‍ത്തകനാണെന്നു ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. ടി ആര്‍ സുബ്രഹ്മണ്യന്‍ (കേളി), അബ്ദുല്ല വല്ലാഞ്ചിറ (ഓ ഐ സി

Damam, gulf, Jeddah, Riyad

ലഹരി വിരുദ്ധ കോവിഡ് പ്രതിരോധ പ്രതിജ്ഞ

റിയാദ്: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ‘റിസ’ സംഘടിപ്പിച്ച ലഹരിവിരുദ്ധ കോവിഡ് പ്രതിരോധ പ്രതിജ്ഞ സംഘടിപ്പിച്ചു. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും കൊവിഡ് പ്രതിരോധത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമാണ് പ്രതിജ്‌യിലൂടെ വിളംബരം ചെയ്തത്. കേരളത്തിലെയും മിഡിലീസ്റ്റിലെയും വിവിധ സ്‌കൂളുകളും പ്രൊഫഷണല്‍ കോളെജുകളും കാമ്പയിനില്‍ പങ്കെടുത്തു. റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ പ്രിന്‍സിപ്പള്‍മാരായ മീരാ റഹ്മാന്‍, അസ്മ ഷാ, മുസ്തഫ (അലിഫ്‌സ്‌കൂള്‍), ഡോ.ഷൗക്കത് പര്‍വേസ് (അല്‍ യാസ്മിന്‍), ഗ്രേസ് തോമസ് (ന്യൂമിഡില്‍ഈസ്റ്റ്), ഷബാന പര്‍വീണ്‍ (മോഡേണ്‍ മിഡില്‍ഈസ്റ്റ്),

Damam, gulf, Jeddah, Riyad

അഷ്‌റഫ് വടക്കേവിളക്ക് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി സ്ഥാപക നേതാവും ദേശീയ ആക്ടിംഗ് പ്രസിഡന്റുമായ അഷ്‌റഫ് വടക്കേവിളക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറേറാറിയത്തില്‍ ചേര്‍ന്ന യോഗം ഓ. ഐ. സി. സി. ഗ്ലോബല്‍ കമ്മിറ്റി അംഗവും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു. ഓ. ഐ. സി. സി. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷാജി സോണ അധ്യക്ഷത വഹിച്ചു. റിയാദിലെ സംഘടനകളുടെ പൊതുവേദി എന്‍ ആര്‍ കെ

Damam, gulf, Jeddah, Riyad

സൗദിയുടെ ബജറ്റ് എയര്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചു

റിയാദ്: സൗദി ദേശീയ വിമാന കമ്പനി സൗദിയയുടെ ബജറ്റ് വിമാനം ഫ്‌ളൈ അദീല്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചു. റിയാദ്-ദുബായ് സെക്ടറിലാണ് ആദ്യ വിമാനം സര്‍വീസ് നടത്തിയത്. ദിവസവും രണ്ട് സര്‍വീസ് വീതം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ, റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. വിദേശത്തു നിന്നു കടത്താന്‍ ശ്രമിച്ച 1.7 കിലോഗ്രാം കൊക്കൈനാണ് പിടികൂടിയത്. എയര്‍കാര്‍ഗോ വഴി എത്തിയ ബാഗില്‍ സംശയം തോന്നിയതിനെ തുടന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന്

Damam, gulf, Jeddah, Riyad

ഹൂതി ആക്രമണം തകര്‍ത്ത് സഖ്യ സേന

റിയാദ്: ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനുളളഹൂതികളുടെ ശ്രമം സൗദി സഖ്യസേന തകര്‍ത്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വിദൂര നിയന്ത്രിത ബോട്ട് ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമം നടന്നത്. ഹൂതി നിയന്ത്രണത്തിലുളള ഹുദൈദ തുറമുഖത്ത സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ബോട്ടുകള്‍ തകര്‍ത്തത്. ചെങ്കടലിന്റെ ദക്ഷിണ ഭാഗത്ത് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം താറുമാറാക്കുന്നതിനാണ് ഹൂതികളുടെ ശ്രമം. അതിനാടെ, ഡ്രോണ്‍ ഉപയോഗിച്ച് ഖമീസ്മുശൈതിന് നേരെ ആക്രമണം നടത്താനുളള ശ്രമം സഖ്യ സേന തകര്‍ത്തു. യമനില്‍ നിന്നു വിക്ഷേപിച്ച ഡ്രോണ്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ 1148 പേര്‍ക്ക് കൊവിഡ്; പ്രോടോകോള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ 1148 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 1222 പേര്‍ രോഗമുശ്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 15 പേര്‍ മരിച്ചു. രാജ്യത്ത് 12199 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 1364 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, കൊവിഡ് പ്രോടോകോള്‍ ലംഘിച്ച 871 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കി. നിയമ ലംഘനം കണ്ടെത്താന്‍ പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു. നിയമ ലംഘനങ്ങള്‍ മൊബൈല്‍ ആപ് വഴി പൊതുജനങ്ങള്‍ അറിയിക്കണമെന്നും

Damam, gulf, Jeddah, Riyad

വീണ്ടും യാത്രാ വിലക്ക്; വിദേശങ്ങളില്‍ കുടുങ്ങിയവരില്‍ മലയാളികളും

റിയാദ്: സൗദിയിലെത്താന്‍ വിവിധ രാജ്യങ്ങളില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും തിരിച്ചടി. യുഎഇ, എത്യോപ്യ, അഫ്ഗാനിസ്ഥാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ 14 ദിവസംക്വാറന്റൈന്‍ പൂര്‍ത്തിയാക്കി സൗദിയിലേക്ക് മടങ്ങാന്‍ കാത്തിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ക്കാണ് തിരിച്ചടിയായത്. ജൂലൈ 4 മുതല്‍ യാത്രക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശനം ഉണ്ടാകില്ല. ഈ രാജ്യങ്ങളിലേക്കുളള യാത്ര സൗദി പൗരന്മാര്‍ക്കും അനുവദിക്കില്ല. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വകഭേദം വര്‍ധിക്കുന്ന സാഹര്യത്തിലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നേരത്തെ ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പുറമെയാണ്

Damam, gulf, Jeddah, Riyad

സുബൈര്‍ അഹമ്മദ് ഹാജിയുടെ മയ്യിത്ത് നാട്ടില്‍ ഖബറടക്കി

നാദിര്‍ഷ റഹ്മാന്‍ റിയാദ്: കഴിഞ്ഞ ദിവസം റിയാദില്‍ അന്തരിച്ച സാമൂഹിക പ്രവര്‍ത്തകനും എസ്‌ഐസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സുബൈര്‍ അഹമ്മദ് ഹാജിയുടെ (50 ) മയ്യിത്ത് നാട്ടില്‍ ഖബറടക്കി. ജൂലൈ 1ന് പുലര്‍ച്ചെ് 3ന് വീട്ടിലെത്തിച്ച മയ്യിത്ത് പ്രഭാത പ്രാര്‍ത്ഥനക്ക് മുമ്പ് ചക്കാലക്കല്‍ ജുമാ മസ്ജിദില്‍ സംസ്‌കരിച്ചു. പാണക്കാട് സയ്യദ് ഹമീദലി തങ്ങള്‍ മയ്യത്തു നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ആലുവ കുട്ടമ്മശ്ശേരി ചാലക്കല്‍ സ്വദേശിയാണ്. റിയാദില്‍ നിന്നു കോഴിക്കോട് എത്തിച്ച മൃതദേഹം എസ്‌ഐസി പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന്

Damam, gulf, Jeddah, Riyad

ട്രാന്‍സ്‌പോര്‍ട്-ലോജിസ്റ്റിക് വിപ്ലവത്തിനൊരുങ്ങി സൗദി

റിയാദ്: ഗതാഗതത്തിനും ലോജിസ്റ്റിക്‌സിനും സൗദി അറേബ്യ പുതിയ നയവും തന്ത്രപ്രധാന പദ്ധതികളും പ്രഖ്യാപിച്ചു. മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര ലോജിസ്റ്റിക് ഹബ്ബായി രാജ്യത്തെ മാറ്റും. ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പദ്ധതി പ്രഖ്യാപിച്ച കിരീടാവകാശി പറഞ്ഞു. ലോജിസ്റ്റിക് ഹബ് എന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ഏകീകരിക്കും. ഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തും. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ലോജിസ്റ്റിക് സംവിധാനവും ആധുനിക ഗതാഗത രീതികളും സംയോജിപ്പിക്കുന്നതാണ് പുതിയം. സാമ്പത്തിക, വികസന കാര്യ കൗണ്‍സില്‍ ചെയര്‍മാനും ഗതാഗത, ലോജിസ്റ്റിക്‌സ് സുപ്രീം

Damam, gulf, Jeddah, Riyad

മനുഷ്യക്കടത്ത്: ഇന്ത്യാ-സൗദി ധാരണാ പത്രം

റിയാദ്: മനുഷ്യക്കടത്ത് തടയാന്‍ ഇന്ത്യാ-സൗദി ധാരണാ പത്രം ഒപ്പുവെക്കാന്‍ സൗദി മന്ത്രി സഭാ യോഗം തീരുമാനിച്ചു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രത്യശാസ്ത്രങ്ങളെ ചെറുക്കുന്നതിനുളള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുമെന്നും മന്ത്രി സഭാ യോഗം വ്യക്തമാക്കി. മനുഷ്യക്കടത്ത് തടയുന്നതിനും ഫലപ്രദമായി ചെറുക്കുന്നതിനും ഇന്ത്യ-സൗദി ധാരണാ പത്രം ഒപ്പുവെക്കും. ഇന്ത്യയുമായി ചര്‍ച്ച നടത്തി ധാരണാപത്രം ഒപ്പുവെക്കാന്‍ ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടം തുടരും.

Damam, gulf, Jeddah, Riyad

അഷറഫ് വടക്കേവിളയ്ക്കു ഷിഫ മലയാളി സമാജം യാത്രയയപ്പ്

റിയാദ്: നാലുപതിറ്റാണ്ടു പ്രവാസ ലോകത്ത് സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന അഷറഫ് വടക്കേവിളയ്ക്കു ഷിഫ മലയാളി സമാജം യാത്രയയപ്പ് നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു 20 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ സമാജം പ്രസിഡന്റ് ഇല്യാസ് സാബു അധ്യക്ഷത വഹിച്ചു. പരിപാിെ സത്താര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. മുജീബ് കായംകുളം ആമുഖ പ്രഭാഷണം നടത്തി, സലിം കളകര, സുരേഷ് ശങ്കര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, അയൂബ് കരുപ്പടന്ന, ഷാജു വാളപ്പന്‍, ഉമ്മര്‍ അമാനത്ത്, ഫിറോസ് പോത്തന്‍കോട്,

Damam, gulf, Jeddah, Riyad

കേളി താദിഖ് യൂണിറ്റ് രൂപീകരിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ പുതിയ യൂണിറ്റ് റിയാദിനടുത്ത് താദിഖില്‍ രൂപീകരിച്ചു. സാമൂഹിക, സാംസ്‌കാരി, ജീവകാരുണ്യ രംഗത്ത് പ്രവാസികളുടെ ഉന്നമനമാണ് സംഘടനയുടെ ലക്ഷ്യം. യോഗത്തില്‍ മലാസ് ഏരിയാ പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ചു. കേളി ആക്റ്റിംങ് സെക്രട്ടറി ടി ആര്‍ സുബ്രമണ്യന്‍ യോഗം ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആക്ടിങ് ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, മുഖ്യ രക്ഷധികാരി സമിതി അംഗം സതീഷ്‌കുമാര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് മനോജ്

Scroll to Top