Sauditimesonline

metro orange line
നഗരത്തിന്റെ നാഡിയായി റിയാദ് മെട്രോ; സഞ്ചരിച്ചത് 20 കോടി യാത്രക്കാര്‍

gulf

Damam, gulf, Jeddah, Riyad

സൗദിയില്‍ കാലാവസ്ഥയില്‍ മാറ്റം; ജാഗ്രത വേണമെന്ന് സിവില്‍ ഡിഫന്‍സ്

റിയാദ്: സൗദി അറേബ്യയില്‍ ശീത കാലാവസ്ഥ ശക്തമാകുമെന്ന് കാലാവസ്ഥ, പരിസ്ഥിതി ജനറല്‍ അതോറിറ്റി അറിയിച്ചു. മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. വെളളി പുലര്‍ച്ചെ വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ മാറ്റം ദൃശ്യമാകും. ഇടി മിന്നലിനും ശീത കാറ്റിനും സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ സാമാന്യം ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് നല്‍കി. റിയാദ്, മക്ക, മദീന, അല്‍ ബഹ, അസിര്‍, ജസാന്‍, ഹായില്‍, ഖസിം, കിഴക്കന്‍ […]

Damam, gulf, Jeddah, Riyad

ഡി ബി ഭാടിക്ക് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി

റിയാദ്: ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സലര്‍ ദേശ് ബന്ധു ബാടിക്ക് യാത്രയയപ്പ് നല്‍കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സേവനം അനുഷ്ടിച്ച വളന്റിയര്‍മാരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. റിയാദിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പുതുതായി ചുമതലയേറ്റ ഡപ്യൂടി ചീഫ് ഓഫ് മിഷന്‍ എന്‍ റാം പ്രസാദിന് സ്വീകരണവും നല്‍കി. കൊവിഡ് പ്രോടോകോള്‍ പ്രകാരം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അധ്യക്ഷത വഹിച്ചു. മഹാമാരിയുടെ കാലത്ത് ഇന്ത്യന്‍

Damam, gulf, Jeddah, Riyad

കൊവിഡ് വാക്‌സിന്‍; പാര്‍ശ്വ ഫലങ്ങളില്ല

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അപ്രതീക്ഷിത പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. കുത്തിവെയ്പ് എടുത്തവര്‍ പൂര്‍ണ ആരോഗ്യവാന്‍മാരാണെന്നും മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. ഡിസംബര്‍ 17 മുതലാണ് സൗദിയില്‍ ഫൈസര്‍ ബയോ ടെകിന്റെ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ഇതുവരെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിരോധ കുത്തിവെയ്പ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സ്വിഹതി മൊബൈല്‍ ആപില്‍ രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് നേടണമെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

Damam, gulf, Jeddah, Riyad

ജനിതക മാറ്റം സംഭവിച്ച കൊവിഡ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

റിയാദ്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. പ്രാഥമിക പഠനം അനുസരിച്ച് കൊവിഡ് വാക്‌സിന്‍ ജനിതകമാറ്റം ഉണ്ടായ വൈറസിനെ പ്രതിരോധിക്കുമെന്നും മന്ത്രിപറഞ്ഞു. ജനിതക മാറ്റം സംഭവിച്ച വൈറസിനെ സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്. .സൗദി ഭരണകൂടവും ആരോഗ്യ മന്ത്രാലയവും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ പ്രതിക്ഷപ്പെട്ട കൊവിഡ് വൈറസിന്റെ വകഭേദം അതിവേഗം പടരുന്നുണ്ടോ എന്നു പഠിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.

Damam, gulf, Jeddah, Riyad

കാര്‍ഗോ ട്രാക് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: ലോജിസ്റ്റിക്‌സ്, കാര്‍ഗോ സേവന മേഖലയില്‍ പ്രമുഖരായ ഇ എഫ് എസ് കമ്പനിയുടെ സഹോദര സ്ഥാപനം കാര്‍ഗോ ട്രാക് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബത്ഹ അല്‍ മദീന സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശം കമ്പനി ചെയര്‍മാന്‍ സമീര്‍ മുഹമ്മദ് കില്‍ഫാടന്‍ ഉല്‍ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്റ്റര്‍ നജീബ് കളപ്പാടന്‍, മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ ബഷീര്‍ അഹമ്മദ് മച്ചിങ്ങല്‍, എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ നാദിര്‍ കളപ്പാടന്‍ , എച് ആര്‍ മാനേജര്‍ സുല്‍ത്താന്‍ ഖുറൈശി, കസ്റ്റംസ് ക്ലിയറന്‍സ് മാനേജര്‍ ഫഹദ് അല്‍ ബിഷിരി, ഇ

Damam, gulf, Jeddah, Riyad

കെ ഡി എം എഫ് വിദ്യാഭ്യാസ പുരസ്‌കാരം സമ്മാനിച്ചു

റിയാദ്: സി ബി എസ് ഇ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഹുദ അബ്ദുല്‍ നാസറിനെ ആദരിച്ചു. റിയാദ് കോഴിക്കോട് ജില്ല മുസ്ലീം ഫെഡറേഷന്റെ (കെ ഡി എം എഫ്) കീഴിലുളള ടീം ഫോര്‍ എഡ്യൂകേഷണല്‍ എംപവര്‍മെന്റ് ആന്റ് മെന്ററിംഗ് ആണ് ഉപഹാരം നല്‍കി ആദരിച്ചത്. പൊതുപ്രവര്‍ത്തകനയ അബ്ദുല്‍ നാസര്‍ മാങ്കാവിന്റെ മകളാണ് ഹുദ അബ്ദുല്‍ നാസര്‍. ഫ്‌ളീരിയ ഗ്രുപ്പ് പ്രതിനിധി നിബിന്‍ ലാല്‍ ഉപഹാരം സമ്മാനിച്ചു.

Damam, gulf, Jeddah, Riyad

ഗതാഗത വിലക്ക്; നിരവധി മലയാളികള്‍ യുഎഇയില്‍ കുടുങ്ങി

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: അന്താരാഷ്ട്ര വ്യോമ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ നിരവധി മലയാളികള്‍ യുഎഇയില്‍ കുടുങ്ങി. യുഎഇയിലെ വിവിധ എമിരേറ്റുകളിലെ ഹോട്ടലുകളില്‍ മൂവായിരത്തിലധികം മലയാളികള്‍ കഴിയുന്നുണ്ടെന്നാണ് വിവരം. ഇവരിലേറെയും 14 ദിവസത്തെ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് ഈ ആഴ്ച സൗദിയില്‍ എത്താന്‍ കാത്തിരുന്നവരാണ്. തൊഴില്‍ വിസയിലുളളവരും ഫാമിലി വിസയിലുളളവരും ഇതില്‍ ഉള്‍പ്പെടും. സൗദിയിലുളള രക്ഷിതാക്കളുടെ അടുത്തെത്താന്‍ യുഎഇ വഴി യാത്ര പുറപ്പെട്ട വിദ്യാര്‍ത്ഥികളും കുടുങ്ങിയിട്ടുണ്ട്. റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും അന്താരാഷ്ട്ര എനര്‍ജി ഫോറം ഉദ്യോഗസസ്ഥനുമായ ഇബ്രാഹിം

Damam, gulf, Jeddah, Riyad

കൊവിഡ് വൈറസിന് ജനിതക മാറ്റം: അന്താരാഷ്ട്ര ഗതാഗതത്തിന് സൗദിയില്‍ വിലക്ക്

റിയാദ്: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടക്കാന്‍ ആഭ്യന്തര മന്ത്രാലയമാണ് തീരുമാനിച്ചത്. സ്ഥിതിഗതിയകള്‍ വിലയിരുത്തിയതിന് ശേഷം തീരുമാനം പുനപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കു അനുമതി നല്‍കും. നിലവില്‍ സൗദിയിലുളള വിദേശ വിമാനങ്ങള്‍ക്ക് മടങ്ങാനും

Damam, gulf, Jeddah, Riyad

നാടുകാണാനുളള മോഹം ബാക്കി; എയര്‍പോര്‍ട്ടിലേക്കുളള യാത്ര അന്ത്യയാത്രയായി

റിയാദ്: നാലു വര്‍ഷത്തിനു ശേഷം നാടുകാണാനുളള പ്രദീപി(41)ന്റെ യാത്ര അന്ത്യയാത്രയായി. സൗദിയില്‍ നിന്നു അവധിക്കു നാട്ടിലേക്കു പുറപ്പെട്ട പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ ഇലഞ്ഞിക്കുന്നെല്‍ വീട്ടില്‍ പ്രദീപ് എയര്‍പോട്ടിലേക്കുളള യാത്രാ മധ്യേ കുഴഞ്ഞുവീണു മരിച്ചു. നജ്‌റാനില്‍ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. ശനി രാവിലെ 10.30ന് കോഴിക്കോടേക്കുളള സ്‌പൈസ് ജെറ്റിന്റെ വിമാനത്തില്‍ യാത്ര ചെയ്യാനാണ് റിയാദില്‍ നിന്നു 950 കിലോമീറ്റര്‍ അകലെയുളള നജ്‌റാനില്‍ നിന്നു പ്രദീപ് പുറപ്പെട്ടത്.എയര്‍പോര്‍ട്ടിലേക്ക് ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ സുലായ് എന്ന സ്ഥലത്ത് വിശ്രമത്തിനായി ബസ്

gulf

മലയാളി മനസ്സറിഞ്ഞ് ‘മലബാറികസ്’ മരച്ചീനി

റിയാദ്: മലയാളി മനസ്സിന്റെ ഇഷ്ട വിഭവം ‘മലബാറിക്‌സ്’ മരച്ചീനി സൗദി വിപണിയില്‍ വിതരണണ ആരംഭിച്ചു. മരച്ചീനിയുടെ രുചിയും ഗുണവും ചോരാതെയാണ് ‘മലബാറിക്‌സ്’ വിപണിയിലെത്തിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി ഭക്ഷ്യ സംസ്‌കരണ-വിതരണ രംഗത്തു കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെയ്‌ബോണ്‍ ഫുഡ്‌സ് സ്‌പെഷ്യലിററീസ് പ്രൈവററ് ലിമിററഡ് ആണ് മരച്ചീനി സൗദിയിലെത്തിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി റിയാദില്‍ പ്രവര്‍ത്തിക്കുന്ന മാലമല്‍ കനൂസ് ട്രേഡിംഗ് കമ്പനി (എം.കെ ഫുഡ്‌സ്) ആണ് വിതരണക്കാര്‍. അല്‍-മാസ്ഓഡീറേറാറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എം.കെഫുഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ സാലേ അല്‍ ഒത്തൈബി മലബാറികസ്

Damam, gulf, Jeddah, Riyad

എസ് ഡി പി ഐ വിജയം: സകാക്കയില്‍ ആഘോഷം

സകാക്ക: സോഷ്യല്‍ ഡമോക്രറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യക്ക് കേരള ജനത നല്‍കിയ പിന്തുണയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ജൗഫ് ബ്ലോക്ക് കമ്മിറ്റ വിജയാഘോഷം സംഘടിപ്പിച്ചു. പരിപാടിയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം 2021 കലണ്ടര്‍ പ്രകാശനം സാമൂഹിക പ്രവര്‍ത്തകനും അല്‍ ജൗഫ് ഫാമിലി കൂട്ടായ്മ പ്രതിനിധിയുമായ വടക്കേല്‍ ഷിബു വര്‍ഗീസ് നിര്‍വഹിച്ചു. അല്‍ ജൗഫ് ഇന്റെര്‍ നാഷണല്‍ സ്‌കൂള്‍ അധ്യാപകനായ ഷാന്‍ മൊയ്തീന് ഏറ്റുവാങ്ങി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ജൗഫ് ബ്ലോക്ക് പ്രസിഡന്റ് നജീബ്

Damam, gulf, Jeddah, Riyad

ലഹരിവിരുദ്ധ പരിശീലനം ‘റിസാടോട്ട്’ വെബിനാര്‍ ഡിസംബര്‍ 19ന്

റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ഓണ്‍ലൈന്‍ ലഹരിവിരുദ്ധ പ്രവര്‍ത്തക പരിശീലന പരിപാടി (റിസാടോട്ട്) ഡിസംബര്‍ 19ന് നടക്കും. പരിപാടി ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസെഫ് സയീദ് ഉദ്ഘാടനം ചെയ്യും. വെബിനാറിന് തയാറാക്കിയ പ്രത്യേക വെബ്‌സൈറ്റ് www.risatot.online ഉത്ഘാടനം അരുവിക്കര എം എല്‍ എ കെ. ശബരീനാഥ് തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. സ്‌കൂളുകള്‍ക്ക് വെബിനാറിന്റെ ലിങ്ക് നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു വെബിനാറില്‍ പങ്കെടുക്കാം. ഇന്ത്യന്‍ സമയം രാത്രി 7.30 മുതല്‍ 9.30 വരെയും സൗദി സമയം വൈകുന്നേരം

Damam, gulf, Jeddah, Riyad

കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം

റിയാദ്: സൗദി അറേബ്യയിലെ മൂന്ന് തൊഴില്‍ മേഖലകളില്‍ കൂടുതല്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതയിന് പദ്ധതി തയ്യാറാക്കുന്നു. വിദ്യാഭ്യാസ യോഗ്യതയുളള സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനാണ് പദ്ധതിയെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. വിദേശ തൊഴിലാളികളുടെ കുത്തകയായ അകൗണ്ടിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താനാണ് ശ്രമം. ഇതിനായി അടുത്ത വര്‍ഷം മുതല്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കുന്നതിനു പദ്ധതി ആവിഷ്‌കരിച്ചതായി മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കി. ബിരുദവും തൊഴില്‍ പരിചയവുമുളള നിരവധി സ്വദേശികള്‍ തൊഴില്‍ രഹിതരായി

Damam, gulf, Jeddah, Riyad

എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളുടെ വിജയം: റിയാദില്‍ ആഘോഷം

റിയാദ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി എസ്ഡിപിഐ കരുത്തു തെളിയിച്ചതില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വിജയാഘോഷം സംഘടിപ്പിച്ചു. പരിപാടിക്ക് സ്‌റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍ നേതൃത്വം നല്‍കി. തെരഞ്ഞെടുപ്പുവേളയില്‍ നാട്ടിലെ ബന്ധുകളുടെയും സുഹൃത്തുകളുടെയും വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ പങ്കുവഹിച്ച സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. കേരളാ കമ്മിറ്റി നാഷണല്‍ കോര്‍ഡിനേറ്റര്‍ ബഷീര്‍ കാരന്തൂര്‍ കേക്കുമുറിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് എന്‍.എന്‍. അബ്ദുല്‍ ലത്തീഫ്, ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശേരി, മുഹിനുദ്ദീന്‍ മലപ്പുറം,

Scroll to Top