മറഡോണ സ്മരണയില്‍ യു സി എല്‍ ഫുട്‌ബോള്‍ മേള
ദമാം: വിടപറഞ്ഞ ഇതിഹാസ താരം ഡീഗോ മറഡോണക്ക് സ്മരണാഞ്ജലിയര്‍പ്പിച്ച് അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സി ഇന്റേര്‍ണല്‍ ഫുട്‌ബോള്‍ മേളക്ക് തുടക്കം. നിരവധി ഡിഫന്റര്‍മാരെ കബളിപ്പിച്ച മഹാമാന്ത്രികന്‍ ഒടുവില്‍ മരണമെന്ന നിത്യസത്യത്തിന് മുമ്പില്‍ ജീവിതമെന്ന പന്ത് വെച്ച് കീഴടങ്ങിയത് ദമാമിലെ കായിക പ്രേമികള്‍ക്കും ദുഖമായി. പ്രതിഭയുണ്ടെങ്കില്‍ ഉയരക്കുറവ് കളികളത്തില്‍ പ്രശ്‌നമല്ലെന്ന് തെളിയിച്ച വിസ്മയമായിരുന്നു ഡിഗോ മറഡോണ. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മുജീബ് കളത്തില്‍ മറഡോണയെ അനുസ്മരിച്ചു. ഫുട്‌ബോള്‍ കോച്ച് മംദൂഹ് സാലിഹ് ബസാറിഹ് (അല്‍ […]











