Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

gulf

Damam, gulf, Jeddah, Riyad

ആര്‍ടിസ്റ്റ് അബ്ദുല്‍ മജീദ് നിര്യാതനായി

മിദിലാജ് വലിയന്നൂര്‍ ബുറൈദ: ചിത്രകലാ രംഗത്ത് അല്‍ ഖസീമില്‍ പ്രശസ്തനായ കോട്ടയം ഇല്ലിക്കല്‍ സ്വദേശി ആര്‍ട്ടിസ്റ്റ് അബ്ദുല്‍ മജീദ് (61) അല്‍റസില്‍ രമിച്ചു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അല്‍റസ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ 1.10ന് ആയിരുന്നു മരണം. 25 വര്‍ഷത്തിലധികമായി അല്‍റാസില്‍ കൊമേഴ്‌സ്യല്‍ ആര്‍ടിസ്റ്റായി ജോലി ചെയ്തു വരുകയായിരുന്നു റിയാദ് കെഎംസിസി ദാറുസ്സലാം ചെയര്‍മാന്‍ സിദ്ദിഖ് തുവൂര്‍, ഷമീര്‍, ഉനൈസ, അല്‍റസ് കെഎംസിസി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ നിയമ നടപടി പൂര്‍ത്തിയാക്കി. മയ്യിത്ത് സെപ്തംബര്‍ 30ന് […]

Damam, gulf, Jeddah, Riyad

മിറാഷിന്റെ ആഗ്രഹം സഫലമാക്കും; മൃതദേഹം റിയാദില്‍ ഖബറടക്കും

റിയാദ്: കൊവിഡ് കാലത്ത് സഹായ ഹസ്തവുമായി സന്നദ്ധ പ്രവര്‍ത്തനം നടത്തിയ മിറാഷ് മന്‍സൂറി(38)ന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കള്‍. ഡ്യൂട്ടിക്കിടെ ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു മരണം. കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ട്ടാക്കിസിന്റെയും റിയാദ് ഹെല്പ് ഡെസ്‌കിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. കൊവിഡ് സമയത്ത് മരുന്നും ഭക്ഷണവും എത്തിക്കുന്നതില്‍ സജീവമായി രംഗത്തുണ്ടായിരുന്ന വളന്റിയറാണ് മിറാഷ്. 12 വര്‍ഷമായി റിയാദില്‍ കുഡു ഫാസ്റ്റ് ഫുഡ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മരിച്ചാല്‍ സൗദിയില്‍ തന്നെ ഖബറടക്കണമെന്ന് ഉമ്മയോട് പറഞ്ഞിരുന്നു. മിറാഷിന്റെ ആഗ്രഹം സഫലമാക്കാന്‍ മൃതദേഹം റിയാദില്‍

Damam, gulf, Jeddah

ഭീകര സംഘത്തെ അറസ്റ്റ് ചെയ്തു

റിയാദ്: സൗദിയില്‍ പത്തംഗ തീവ്ര വാദ സംഘത്തെ സുരക്ഷ വകുപ്പ് അറസ്റ്റു ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് തീവ്രവാദ സംഘത്തെ അറസ്റ്റ് ചെയ്തത്. ഒരു വീട്ടിലാണ് ഇവര്‍ സംഗമിച്ചിരുന്നത്. ഇവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും ആളൊഴിഞ്ഞ കൃഷിയിടത്തിലാണ് നടത്തിയിരുന്നത്. ഈ മാസം 22ന് കസ്റ്റഡിയിലെടുത്ത ഇവരെ സംബന്ധിച്ച വിവരം ഇന്നലെയാണ് പുറത്തു വിട്ടത്. പിടിയിലായ മൂന്നു പേര്‍ ഇറാനില്‍ നിന്നു സായുധ പരിശീലനം നേടിയവരാണ്. മറ്റു ഏഴു പേര്‍ ഇവരോടൊപ്പം ചേര്‍ന്ന് ഭീകരാക്രമണത്തിന്

Damam, gulf, Jeddah, Riyad

യുദ്ധത്തടവുകാരെ മോചിപ്പിക്കും; സഖ്യസേന ഹൂതി കരാര്‍

റിയാദ്: യമനില്‍ ഹൂതികള്‍ തടവിലാക്കിയ സൈനികരെ മോചിപ്പിക്കാന്‍ ധാരണ. ഇതിന് പകരമായി തടവിലുളള ഹൂതികളെയും മോചിപ്പിക്കും. സൗദിയുടെ 15 സൈനികരെയാണ് ഹൂതികളുടെ തടവില്‍ നിന്നു മോചിപ്പിക്കുന്നത്. ഇതിന് പകരമായി ഹൂതികള്‍ ഉള്‍പ്പെടെ 1080 പേരെ സൗദി അറേബ്യയും സഖ്യസേനയും മോചിപ്പിക്കും. യമനിലെ യു.എന്‍ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്ത്, റെഡ!്ക്രസന്റ്, യമന്‍, സൗദി സര്‍ക്കാരുകള്‍, ഹൂതികള്‍, യമന്‍ വിഭജന വാദികള്‍ എന്നിവരാണ് തടവുകാരെ കൈമാറുന്നതിന് കരാറിലെത്തിയത്. സഖ്യസേനയുടെ ഭാഗമായ 15 സൗദി ഭടന്‍മാരെ മോചിപ്പിക്കുമെന്ന് സഖ്യസേനാ വക്താവ് കേണല്‍

Damam, gulf, Jeddah, Riyad

സൂപ്പര്‍ കോംബോ ഓഫറുമായി സിറ്റി ഫ്‌ളവര്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റിഫ്‌ളവര്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. സൂപ്പര്‍ കോംബോ എന്ന പേരില്‍ പ്രഖ്യാപിച്ച ഓഫര്‍ പ്രകാരം വ്യത്യസ്ഥ ഉത്പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലക്ക് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ഇസ്തിരിപ്പെട്ടിക്കൊപ്പം കെറ്റില്‍, സ്‌കൂള്‍ ബാഗിനൊപ്പം ലഞ്ച് ബോക്‌സ് തുടങ്ങി ആകര്‍ഷകമായ കോംബോ ഓഫറാണ് ലഭ്യമാക്കിയിട്ടുളളത്. ആരേഗ്യ പരിചരണ ഉല്‍പ്പന്നങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, അടുക്കള സാമഗ്രികള്‍, ഗൃഹോപകരണങ്ങള്‍, ഫുട്‌വെയര്‍, തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ആകര്‍ഷകമായ ഓഫര്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ

Damam, gulf, Jeddah, Riyad

മികച്ച വിജയം നേടിയ വിദ്യാര്‍ഥിനികളെ ആദരിച്ചു

റിയാദ്: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനികളെ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ആദരിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മാനസി മുരളീധരന്‍, അംന സെബിന്‍ എന്നിവരെയാണ് ആദരിച്ചത്. റിയാദ് അവന്യൂ മാള്‍ മാനേജര്‍ ലാലു വര്‍ക്കി വിജയികള്‍ക്കു ഉപഹാരം സമ്മാനിച്ചു. ജി എം എഫ് പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്രം, റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഹെഡ് മുഹമ്മദ് അല്‍ മുതൈരി, റാഫി പാങ്ങോട്, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Damam, gulf, Jeddah, Riyad

മുഹമ്മദ് റിയാസിന്റെ മയ്യിത്ത് അല്‍റസില്‍ കബറടക്കി

അല്‍റസ്: കൊവിഡ് ബാധിച്ച് മരിച്ച കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി റിയാസ് പുലോത്തും കണ്ടി(35)യുടെ മയ്യിത്ത് അല്‍റസില്‍ കബറടക്കി. പത്ത് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അല്‍റസ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായ റിയാസ് അല്‍റാസില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ കോവിഡ് സന്നദ്ധ സേവനങ്ങളില്‍ സജീവമായിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയിലായിരുന്ന റിയാസ് കഴിഞ്ഞ മാസമാണ് പുതിയ സ്‌പോണ്‍സറിന് കീഴിലേക്ക് ജോലി മാറിയത്. അയ്യൂബ്, നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ മക്കള്‍: സ്വാലിഹ ഹിബ, മുഹമ്മദ്

Damam, gulf, Jeddah, Riyad

വ്യക്തികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി

റിയാദ്: സൗദിയില്‍ വ്യക്തിഗത ഉപയോഗത്തിന് പുകയില ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. ഇതു പ്രകാരം നിശ്ചിത അളവ് ഉല്‍പ്പന്നങ്ങള്‍ കൊറിയര്‍ സര്‍വീസ് വഴി ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കും. സൗദിയിലേക്കു വരുന്ന യാത്രക്കാര്‍ക്ക് സ്വന്തം ഉപയോഗത്തിന് 200 സിഗരറ്റ്, 500 ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ കൊണ്ടുവരുന്നതിന് അനുമതിയുണ്ട്. ഇതിന് നികുതി ഈടാക്കില്ല. എന്നാല്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി കൊറിയര്‍, പാര്‍സല്‍, കാര്‍ഗോ സേവനം വഴി പുകയില ഉല്‍പ്പന്നങ്ങള്‍ ഇറക്കുമെതി ചെയ്യാം. 2,400 സിഗരറ്റ്,

Damam, gulf, Jeddah, Riyad

ജി20 വെര്‍ച്വല്‍ ഉച്ചകോടി നവംബറില്‍

റിയാദ്: സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ജി20 ഉച്ചകോടി നവംബര്‍ 21, 22 തീയതികളില്‍ നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ഉച്ചകോടിയാണ് നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ജി20 രാഷ്ട്ര തലവന്‍മാര്‍ പങ്കെടുക്കുന്ന ഉച്ചകോടി റിയാദില്‍ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. വിപുലമായ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിരോധ നടപടികളുടെഭാഗമായി വെര്‍ച്വല്‍ ഉച്ചകോടിയാണ് ഈ വര്‍ഷം നടത്തുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉച്ചകോടിയില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിക്കും. മാര്‍ച്ചില്‍ നടന്ന അസാധാരണ വെര്‍ച്വല്‍ ജി

Damam, gulf, Jeddah, Riyad

കൊല്ലം ഓ ഐ സി സി ഓണവും ദേശിയാ ദിനവും ആഘോഷിച്ചി

റിയാദ്: ഓ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി ഓണം, സൗദി ദേശീയ ദിനം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാഗംത്വത്തിന്റെ അമ്പതാമത് വാര്‍ഷികം എന്നിവ സമുചിതമായി ആഘോഷിച്ചു. മലാസ് അല്‍ മാസ് ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയവരെ ആദരിച്ചു. പ്രസിഡന്റ് ബാലുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ട്രഷര്‍ അബ്ദുല്‍ സലിം അര്‍ത്തിയില്‍ ആമുഖപ്രഭാഷണം നടത്തി. അബ്ദുള്ള വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി,

Damam, gulf, Jeddah, Riyad

ഉംറ ആപ് സജ്ജം; കര്‍മ്മങ്ങള്‍ക്ക് മൂന്ന് മണിക്കൂര്‍; ദിവസവും ആറ് സമയങ്ങള്‍

റിയാദ്: ഉംറ തീര്‍ത്ഥാടകര്‍ക്കുളള മൊബൈല്‍ ആപ്പ് പ്രവര്‍ത്തന സജ്ജം. ദിവസവും മൂന്ന് മണിക്കൂര്‍ വീതം ആറ് സമയങ്ങളിലാണ് തീര്‍ത്ഥാടകര്‍ക്ക് അനുമതി. ഒക്ടോബര്‍ 4ന് ആഭ്യന്തര തീര്‍ത്ഥാടകരുടെ ഉംറ ആരംഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തീര്‍ത്ഥാടകര്‍ ഇഅ്തമര്‍നാ മൊബൈല്‍ അപ്പില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി പത്രം നേടണം. തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇഅ്തമര്‍നാ അപ്പ് വഴി അനുമതി പത്രം നേടാന്‍ കഴിയുന്നത്. ഇഅ്തമര്‍നാ അപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ന്യൂ യൂസര്‍ തെരഞ്ഞെടുക്കുക. ഇഖാമ നമ്പര്‍,

Damam, gulf, Jeddah, Riyad

ആംബുലന്‍സ് വളയത്തിന് വളയിട്ട കരങ്ങള്‍; സൗദിയില്‍ താരമായി സാറ

റിയാദ്: സൗദിയില്‍ ആംബുലന്‍സ് ഡ്രൈവറായി സ്വദേശി വനിതയെ നിയമിച്ചു. റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലാണ് രാജ്യത്തെ പ്രഥമ ആംബുലന്‍സ് ഡ്രൈവറായി സാറ അല്‍ എനൈസിയെ നിയമിച്ചത്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് നടത്തുന്ന ആംബുലന്‍സിലാണ് സാറ സേവനം ആരംഭിച്ചത്. എമര്‍ജന്‍സി മെഡിസിനിലും പ്രഥമ ശുശ്രൂഷയിലും പരിശീലനം നേടിയിരുന്നു. ഏറെ തിരക്കുളള റിയാദ് നഗരത്തിലൂടെ ആംബുലന്‍സില്‍ കുതിക്കുന്ന സാറ അനായാസമാണ് ലക്ഷ്യത്തിലെത്തുന്നത്. അടിയന്തിര ചികിത്സ ആവശ്യമുളളവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിലെ ആത്മ സംതൃപ്തി സന്തോഷം

Damam, gulf, Jeddah, Riyad

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികള്‍

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലൈമാന്‍ ഊരകം (പ്രസിഡന്റ്), നൗഷാദ് കോര്‍മത്ത് (ജനറല്‍ സെക്രട്ടറി), ശഫീഖ് കിനാലൂര്‍ (ട്രഷറര്‍), ഷിബു ഉസ്മാന്‍ (ചീഫ് കോ ഓര്‍ഡിനേറ്റര്‍), ജയന്‍ കൊടുങ്ങല്ലൂര്‍ (വൈസ് പ്രസിഡന്റ്), ഹാരിസ് ചോല (ജോ. സെക്രട്ടറി), ജലീല്‍ ആലപ്പുഴ (വെല്‍ഫയര്‍ കോ ഓര്‍ഡിനേറ്റര്‍), ഷംനാദ് കരുനാഗപ്പള്ളി (ഇവന്റ്), അഫ്താബ് റഹ്മാന്‍ (അക്കാദമിക്), നൗഫല്‍ പാലക്കാടന്‍ (സാംസ്‌കാരികം), ഉബൈദ് എടവണ്ണ (മുഖ്യരക്ഷാധികാരി), അഷ്‌റഫ് വേങ്ങാട്ട്, ഷക്കീബ് കൊളക്കാടൻ, നാസർ കാരന്തുർ,

Damam, gulf, Jeddah, Riyad

മലബാര്‍ വില്ല പ്രവാസി കൂട്ടായ്മ ദേശീയ ദിനം ആഘോഷിച്ചു

റിയാദ്: മലബാര്‍ വില്ല പ്രവാസി കൂട്ടായ്മ തൊണ്ണൂറാമത് സൗദി ദേശീയ ദിനം ആഘോഷിച്ചു. റിയാദ് വാദി നമാറില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. ഉബൈദ് കാവുംപുറം, ഹമീദ് കല്ലകഞ്ചേരി, മുസ്തഫകണ്ണൂര്‍, മുജീബ് തിരുന്നാവായ എന്നിവര്‍ സൗദിയിലെ പ്രവാസം പിന്നിട്ട വഴികള്‍ പങ്കുവെയ്യു. അഷ്‌റഫ് ടി.ടി വേങ്ങര നേതൃത്വം നല്‍കി. ഉസ്താദ് ശംസുദ്ധീന്‍ വളാഞ്ചേരി ഇന്തോ അറബ് വാണിജ്യ സാംസ്‌കാരികത സംബന്ധിച്ച പ്രഭാഷണം നടത്തി. നാഫി, ഷമീര്‍, ഷിറാസ്, ജെസീല്‍, ഷാന്‍, മൊയ്തീന്‍, ജലീല്‍, അബ്ദു സമദ്, ഷാഹിദ്, ഷിബിന്‍,

Scroll to Top