തറവാട് സര്‍ഗ നിശ: കെ എസ് ചിത്ര പങ്കെടുക്കും
റിയാദ്: ഗായിക കെ എസ് ചിത്ര റിയാദിലെത്തുന്നു. കുടുംബ കൂട്ടായ്മ ‘തറവാട്’ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ചിത്ര റിയാദ് സന്ദര്‍ശിക്കുന്നത്. സര്‍ഗ്ഗനിശ-2022 എന്ന പേരിലാണ് വാര്‍ഷികാഘോഷ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് മഹാമാരിയെ തുടര്‍ന്നു രണ്ടു വര്‍ഷം നാട്ടില്‍ നിന്നു അകന്നു നിന്ന തറവാട് അംഗങ്ങള്‍ ഈ വര്‍ഷത്തെ പരിപാടികള്‍ അമ്മമാര്‍ക്ക് സമര്‍പ്പിക്കുകയാണ്. അതുകൊണ്ടുതന്നെ ‘അമ്മക്കായ്’ എന്ന പേരില്‍ വിവിധ പരിപാടികളാണ് നടത്തി വരുന്നത്. തറവാടിന്റ അമ്മയും മെന്റെറുമായ പദ്മഭൂഷണ്‍ കെ എസ് ചിത്രയാണ് […]














