സൗദി യാത്ര അതികഠിനം; മലയാളികള്‍ യുഎഇയില്‍
റിയാദ്: മലയാളികളായ സൗദി പ്രവാസികള്‍ കൂട്ടത്തോടെ യുഎഇയിലേക്ക്. 14 ദിവസം ഇടത്താവളമായി കഴിഞ്ഞതിന് ശേഷം സൗദിയിലെ തൊഴിലിടങ്ങളിലേക്ക് മടങ്ങാനാണ് മലയാളികള്‍ യുഎഇയിലെത്തുന്നത്. ദിവസവും കേരളത്തിലെ 4 എയര്‍പോര്‍ട്ടുകളില്‍ നിന്നായി ആയിരക്കണക്കിന് മലയാളികളാണ് എത്തുന്നത്. ദുബായ്, അബുദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങി യുഎഇ യിലെ എല്ലാ എമിറേറ്റുകളിലും സൗദിയിലേക്ക് പുറപ്പെടുന്നതിന് മലയാളികള്‍ ഉള്‍പ്പെടെയുളളവരുടെ വന്‍ സംഘം തമ്പടിച്ചിട്ടുണ്ട്. ഇതിനിടെ ക്വാറന്റൈന്‍ പാക്കേജിന്റെ മറവില്‍ ചൂഷണവും അരങ്ങേറുന്നുണ്ട്. ത്രീസ്റ്റാള്‍ സിംഗിള്‍ റൂം താമസം, ഭക്ഷണം എന്ന വാഗ്ദാനത്തില്‍ […]














