Sauditimesonline

lulu
സൗദിയില്‍ 'ബിഗ് ബാങ്' നോണ്‍സ്‌റ്റോപ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍
Damam, gulf, Jeddah, Riyad

മനുഷ്യക്കടത്ത്: ഇന്ത്യാ-സൗദി ധാരണാ പത്രം

റിയാദ്: മനുഷ്യക്കടത്ത് തടയാന്‍ ഇന്ത്യാ-സൗദി ധാരണാ പത്രം ഒപ്പുവെക്കാന്‍ സൗദി മന്ത്രി സഭാ യോഗം തീരുമാനിച്ചു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രത്യശാസ്ത്രങ്ങളെ ചെറുക്കുന്നതിനുളള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുമെന്നും മന്ത്രി സഭാ യോഗം വ്യക്തമാക്കി. മനുഷ്യക്കടത്ത് തടയുന്നതിനും ഫലപ്രദമായി ചെറുക്കുന്നതിനും ഇന്ത്യ-സൗദി ധാരണാ പത്രം ഒപ്പുവെക്കും. ഇന്ത്യയുമായി ചര്‍ച്ച നടത്തി ധാരണാപത്രം ഒപ്പുവെക്കാന്‍ ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടം തുടരും. […]

Damam, gulf, Jeddah, Riyad

അഷറഫ് വടക്കേവിളയ്ക്കു ഷിഫ മലയാളി സമാജം യാത്രയയപ്പ്

റിയാദ്: നാലുപതിറ്റാണ്ടു പ്രവാസ ലോകത്ത് സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന അഷറഫ് വടക്കേവിളയ്ക്കു ഷിഫ മലയാളി സമാജം യാത്രയയപ്പ് നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു 20 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ സമാജം പ്രസിഡന്റ് ഇല്യാസ് സാബു അധ്യക്ഷത വഹിച്ചു. പരിപാിെ സത്താര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. മുജീബ് കായംകുളം ആമുഖ പ്രഭാഷണം നടത്തി, സലിം കളകര, സുരേഷ് ശങ്കര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, അയൂബ് കരുപ്പടന്ന, ഷാജു വാളപ്പന്‍, ഉമ്മര്‍ അമാനത്ത്, ഫിറോസ് പോത്തന്‍കോട്,

Damam, gulf, Jeddah, Riyad

കേളി താദിഖ് യൂണിറ്റ് രൂപീകരിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ പുതിയ യൂണിറ്റ് റിയാദിനടുത്ത് താദിഖില്‍ രൂപീകരിച്ചു. സാമൂഹിക, സാംസ്‌കാരി, ജീവകാരുണ്യ രംഗത്ത് പ്രവാസികളുടെ ഉന്നമനമാണ് സംഘടനയുടെ ലക്ഷ്യം. യോഗത്തില്‍ മലാസ് ഏരിയാ പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ചു. കേളി ആക്റ്റിംങ് സെക്രട്ടറി ടി ആര്‍ സുബ്രമണ്യന്‍ യോഗം ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആക്ടിങ് ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, മുഖ്യ രക്ഷധികാരി സമിതി അംഗം സതീഷ്‌കുമാര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് മനോജ്

Damam, gulf, Jeddah, Riyad

കെഎംസിസി ആരോഗ്യ ഇന്‍ഷുറന്‍സ്

റിയാദ്: കെഎംസിസി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ ഇന്ത്യയിലും വിദേശത്തും അംഗീകാരമുളള മാക്‌സ് ബൂപ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. ആറംഗ പ്രവാസി കുടുംബത്തിന് ഏറ്റവും കുറഞ്ഞ പ്രീമിയം അടച്ച് പതിനേഴ് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭ്യമാക്കും. പതിനെട്ട് മുതല്‍ അമ്പത് വയസ്സ് വരെയുള്ള ആറംഗ കുടുംബത്തിന് പന്ത്രണ്ടായിരം രൂപയില്‍ താഴെയാണ് വാര്‍ഷിക പ്രീമിയം. പ്രാഥമിക ഘട്ടം എന്ന നിലയില്‍ കോഴിക്കോട് ജില്ലയിലുളളവര്‍ക്കാണ് പദ്ധതി. വാര്‍ത്താ സമ്മേളനത്തില്‍ അഹമ്മദ് പാളയാട്ട്, അഷ്‌റഫ്

Damam, gulf, Jeddah, Riyad

‘ഗോത്ര ജ്യോതി’: സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്ത് റിയാദ് ഒഐസിസി

റിയാദ്: കെ.പി.സി.സി. സാംസ്‌കാരിക സാഹിതിയുടെ ‘ഗോത്ര ജ്യോതി’ പദ്ധതിയിലേക്ക് ഇരുപത് സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി. ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ വിതരണം ചെയ്യുന്നതിനാണ് സ്മാര്‍ട് ഫോണ്‍ കൈമാറിയത്. അപ്പോളോ ഡിമോറോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡണ്ട് അമീര്‍ പട്ടണത്ത് ഇരുപത് സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള തുക ജില്ലാ ജീവകാരുണ്യ കണ്‍വീനര്‍ വഹീദ് വാഴക്കാടിനു കൈമാറി. ചടങ്ങില്‍ അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹകളായ അബ്ദുല്ല വല്ലാഞ്ചിറ, സലിം

Damam, gulf, Jeddah, Riyad

സൗദിയില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ ഉടന്‍

റിയാദ്: സൗദിയില്‍ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു കൊവിഡ് വാക്‌സിന്‍ ഉടന്‍ വിതരണം ആരംഭിക്കും. 12നും 18നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണത്തിന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കി. ഫൈസര്‍ ബയോടെകിന്റെ വാക്‌സിനാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത്. സിഹത്തി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്കാണ് വിതരണമെന്നും മന്ത്രാലയം അറിയിച്ചു.

Damam, gulf, Jeddah, Riyad

രണ്ട് ഡോസ് വാക്‌സിന്‍; മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

റിയാദ്: സൗദി അറേബ്യയില്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണത്തിന് കീഴടങ്ങിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി. സീസണല്‍ ഇന്‍ഫ്‌ളുവന്‍സ, കൊവിഡ് വാക്‌സി എന്നിവ വൈരുധ്യമില്ല. വ്യത്യസ്ഥ നിര്‍മാതാക്കളുടെ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല. ഗര്‍ഭിണികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനില്‍ നിന്ന് വ്യത്യസ്തമായ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാമെന്നും അദ്ദേസം പറഞ്ഞു. ഈ വര്‍ഷം ഹജ് കര്‍മം നിര്‍വഹിക്കുന്നവര്‍ പത്തു ദിവസം മുമ്പെങ്കിലും ഇന്‍ഫ്‌ളുവന്‍സ, മെനിഞ്ചൈറ്റിസ് വാക്‌സിനുകള്‍

Damam, gulf, Jeddah, Riyad

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പിഴ; പ്രചാരണം അടിസ്ഥാന രഹിതം

റിയാദ്: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത വിദേശികള്‍ പിഴ അടക്കണമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തളളിക്കളയണമെന്ന് മന്ത്രാലയം വക്താവ് കേണല്‍ ത്വലാല്‍ അല്‍ ശല്‍ഹൂബ് പറഞ്ഞു. അതേസമയം, ഓഗസ്റ്റ് 1 മുതല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും പ്രവേശനം അനുവദിക്കില്ല. സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. കൊവിഡ് വ്യാപനം തടയുന്നതിനു സ്വീകരിക്കുന്ന

Damam, gulf, Jeddah, Riyad

ഗുഡ്‌സ് കാരിയര്‍ ഡ്രൈവര്‍ തസ്തിക സ്വദേശിവത്ക്കരിക്കും

റിയാദ്: ഗുഡ്‌സ് കാരിയറുകളില്‍ വിദേശികളെ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നതിന് സൗദിയില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍. മലയാളികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ജോലി ചെയ്യുന്ന മേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത് വിദേശികള്‍ക്ക് തിരിച്ചടിയാകും. ചെറുകിട, ഇടത്തരം മേഖലയിലെ ചരക്കു നീക്കത്തിനാണ് മിനി ലോറികളും ഗുഡ്‌സ് വാനുകളും വ്യാപകമായി ഉപയോഗിക്കുന്നത്. ഇത്തരം വാനങ്ങളില്‍ 80 ശതമാനവും ജോലി ചെയ്യുന്നത് വിദേശികളാണ്. മിനി ലോറികള്‍, ഗുഡ്‌സ് വാനുകള്‍ തുടങ്ങിയ വാഹനങ്ങളില്‍ വിദേശികളെ നിയമിച്ചാല്‍ 5000 റിയാല്‍ പിഴ ചുമത്താനാണ് നീക്കം. സ്വദേശി െ്രെഡവര്‍മാര്‍ക്ക് സ്വയം

Damam, gulf, Jeddah, Riyad

ഐ ടി മേഖലയില്‍ സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍

റിയാദ്: സൗദിയിലെ ടെലികോം, ഐടി മേഖലയില്‍ 25 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍. ഇതുവഴി 9000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. മതിയായ യോഗ്യതയുളള സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണ് ടെലികോം, ഐടി മേഖലയിലെ സ്വദേശിവത്ക്കരണം. നിര്‍ദിഷ്ട തസ്തികകളില്‍ ജോലി ചെയ്യുന്ന അഞ്ചില്‍ കൂടുതല്‍ വിദേശികളുളള സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം നിര്‍ബന്ധമാണ്. സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ 7000 റിയാലും ടെക്‌നീഷ്യന്‍ തസ്തികയില്‍ 5000 റിയാലുമാണ് അടിസ്ഥാന ശമ്പളം. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശികളുടെ കുത്തകയാണ് രാജ്യത്തെ

Damam, gulf, Jeddah, Riyad

ബുറൈദ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക അഷീജ നസീറിന് യാത്രയയപ്പ്

മിദിലാജ് വലിയന്നൂര്‍ ബുറൈദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രധാനാധ്യാപിക ഷീജ നസീറിന് യാത്രയയപ്പ്. ഖസീം പ്രവാസി സംഘം വനിതാ വേദി ‘സര്‍ഗശ്രീ’ പ്രവര്‍ത്തകകൂടിയായ അവര്‍ക്ക് പ്രവാസി സംഘമാണ് യാത്രയയപ്പ് നല്‍കിയത്. ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ അല്‍ ഖസീമിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. ജല ജിസാന്‍ മുഖ്യരക്ഷാധികാരിയും മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ ചെയര്‍മാനുമായ ഡോ. മുബാറക്ക് സാനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി സി അബൂബക്കര്‍

Damam, gulf, Jeddah, Riyad

രുചിയുടെ മേളപ്പെരുക്കം; ലുലു ഹൈപ്പറില്‍ ലോക ഭക്ഷ്യമേള

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പറില്‍ രുചി വൈവിധ്യങ്ങളുടെ മേളപ്പെരുക്കത്തിന് തുടക്കം. ജൂണ്‍ 23 മുതല്‍ ജൂലൈ ആറ് വരെ സൗദിയിലെ ലുലുമാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ചാണ് ലോക ഭക്ഷ്യമേള. സ്വാദും സംസ്‌കാരങ്ങളും സംഗമിക്കുന്ന മേളയില്‍ ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങളിലെ തനത് രുചികൂട്ടുകള്‍ ആസ്വദിക്കാന്‍ അവസരം ഉണ്ട്. ഭക്ഷ്യമേളയോടനുബന്ധിച്ച് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ആകര്‍ഷകമായ വിലക്കിഴിവും അഞ്ച് ലക്ഷം റിയാല്‍ വിലമതിക്കുന്ന സമ്മാനങ്ങളും പ്രഖ്യാപിച്ചു. മൂന്ന് നിസാന്‍ എക്‌സ്‌ട്രൈല്‍ കാറുകള്‍, ഒരു ലക്ഷം റിയാല്‍ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍, ആയിരം

Damam, gulf, Jeddah, Riyad

വ്യോമയാന മേഖലയില്‍ 430 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും

റിയാദ്: വ്യോമയാന വ്യവസായ മേഖലയില്‍ സൗദി അറേബ്യ 430 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി റിയാദില്‍ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ എര്‍പോര്‍ട്ട് സ്ഥാപിക്കും. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ഭാഗമാണ് പുതിയ പദ്ധതി. 2030 ആകുന്നതോടെ രാജ്യത്ത് 100 ദശലക്ഷം വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കിയാണ് വ്യോമയാന രംഗത്ത് വന്‍ നിക്ഷേപത്തിന് പദ്ധതി തയ്യാറാക്കിയിട്ടുളളത്. പുതിയ എയര്‍പോര്‍ട്ടിന് പുറമെ എയര്‍ലൈന്‍ കമ്പനിയും സ്ഥാപിക്കും. ദേശീയ വിമാന കമ്പനി സൗദി എയര്‍ലൈന്‍സിനെ മക്ക, മദീന

Damam, gulf, Jeddah, Riyad

ഡ്രോണ്‍ ആക്രമണം വീണ്ടും; ഉപരോധം പിന്‍വലിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ഹൂതികള്‍

റിയാദ്: സൗദിയിലെ ദക്ഷിണ അതിര്‍ത്തി നഗരമായ ഖമീസ് മുശൈത്തിലേക്ക് വീണ്ടും ഹൂതികള്‍ ഡ്രോണ്‍ ഉപയോഗിച്ച് ആശ്രമിക്കാന്‍ ശ്രമം. അതിനിടെ, ഉപരോധം അവസാനിപ്പിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഹൂതികള്‍. യമന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഹൂതികള്‍ നേരിട്ട് സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിക്കുന്നത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്താനുളള ഹൂതികളുടെ ശ്രമം തകര്‍ത്തതായി സഖ്യസേന അറിയിച്ചു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വിക്ഷേപിച്ച ഡ്രോണ്‍ സൗദി വ്യോമ പരിധിയില്‍ വെടിവെച്ചിടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ഡ്രോണുകള്‍

Scroll to Top