Sauditimesonline

lulu
സൗദിയില്‍ 'ബിഗ് ബാങ്' നോണ്‍സ്‌റ്റോപ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍
Damam, gulf, Jeddah, Riyad

‘ദിശ’ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: ഇന്ത്യ-സൗദി സാംസ്‌കാരിക വിനിമയം ലക്ഷ്യമാക്കി ‘ദിശ’ എന്ന പേരില്‍ കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിച്ചു. ദിശയുടെ നേതൃത്വത്തില്‍ നടന്ന യോഗാ മീറ്റ് മുന്‍ ഡിജിപി ഡോ.ടി.പി.സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡെഡിക്കേറ്റഡ് ടീം ഫോര്‍ ഇന്‍ഡോ സൗദി ഹോളിസ്റ്റിക് അലൈന്‍മെന്റ് ‘ദിശ’എന്ന പേരില്‍ രൂപംകൊണ്ട കൂട്ടായ്മയുടെ പ്രവര്‍ത്തനോദ്ഘാടനം, ലോഗോ പ്രകാശനം എന്നിവ പദ്മശ്രീ ജേതാവും അറബ് യോഗ ഫൌണ്ടേഷന്‍ സ്ഥാപകയുമായ നൗഫ് അല്‍ മര്‍വായി നിര്‍വഹിച്ചു. ഇന്ത്യ-സൗദി സാമൂഹിക, സാംസ്‌കാരിക വിനിമയത്തിനുളള വേദിയാണ് ദിശയെന്ന് സംഘാടകര്‍ പറഞ്ഞു. അന്താരാഷ്ട്ര […]

Damam, gulf, Jeddah, Riyad

പ്രേംദാസിന് കരാത്തെ സെക്കന്‍ഡ് ഡാന്‍

റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപകനും കിംഗ് ടൈഗര്‍ തായ്‌ക്കോണ്ടൊ അസോസിയേഷന്‍ പരിശീലകനുമായ പ്രേംദാസന്‍ കാശുവിന് കരാത്തെയില്‍ നേട്ടം. കുക്കിവണ്‍സ് രണ്ടാം ഡാന്‍ ബിരുദ ബെല്‍റ്റ് നേടിയാണ് നേട്ടം കൈവരിച്ചത്. ഫിലിപ്പൈന്‍സ് ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ തായ്‌ക്കോണ്ടൊ പ്രൊമോഷന്‍ മത്സരത്തില്‍ നടത്തിയ പ്രകടനം വിലയിരുത്തിയാണ് സെക്കന്‍ഡ് ഡാന്‍ നേടിയത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന ബിരുദദാന ചടങ്ങില്‍ മാസ്റ്റര്‍ കാമിലൊ കാര്‍പിയോ മലിഗയ പ്രേംദാസന് ബിരുദ സര്‍ട്ടിഫിക്കറ്റും ഐ ഡി കാഡും സമ്മാനിച്ചു. പാലക്കാട് സ്വദേശിയായ പ്രേംദാസന്‍ റിയാദിലെ

Damam, gulf, Jeddah, Riyad

നാലു പതിറ്റാണ്ടിന്റെ പ്രവാസം; സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് വടക്കേവിള നാട്ടിലേക്ക്

റിയാദ്: നാലു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് അഷറഫ് വടക്കേവിള നാട്ടിലേക്ക് മടങ്ങുന്നു. സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന അഷറഫ് വടക്കേവിള കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവാസി മലയാളികളുടെ സ്‌നേഹാദരവുകള്‍ നേടിയ സാമൂഹ്യപ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ്സിന്റെ പ്രവാസി സംഘടനയായ ഓഐസിസിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ റിയാദിലെ പ്രവാസി മലയാളി കൂട്ടായ്മകളേയും മുഖ്യധാരാ സംഘടനകളേയും കൂട്ടിയിണക്കി. അത്തരം സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന നിലയില്‍ എന്‍ആര്‍കെ ഫോറം രൂപീകരിക്കുന്നതിലും അതിന്റെ പ്രവര്‍ത്തനം നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിലും മുഖ്യ പങ്കുവഹിച്ചു.

Damam, gulf, Jeddah, Riyad

രാജ്യത്തെ ശവപ്പറമ്പാക്കിയ സര്‍ക്കാര്‍ രാജിവെക്കുക: പ്രവാസി സാംസ്‌കാരിക വേദി

റിയാദ്: കൊവിഡ് മഹാമാരിയെതുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തില്‍ കഴിയുമ്പോഴും വംശീയ അജണ്ടകളാണ് മോദി സര്‍ക്കാരിനെ നയിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടു. ലക്ഷദ്വീപില്‍ സംഘ്പരിവാര്‍ കൈയ്യേറ്റമാണ് അരങ്ങേറുന്നത്. പെട്രോളിയത്തിന് വില കുതിക്കുന്നു. മാത്രമല്ല, പൗരത്വ നിഷേധവും കര്‍ഷക ദ്രോഹവും ഉള്‍പ്പെടെ ഭരണകൂട വേട്ടയില്‍ പ്രതിഷേധിച്ച്, രാജ്യത്തെ ശവപറമ്പാക്കിയ നരേന്ദ്ര മോദി രാജിവെക്കുക എന്ന പ്രമേയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ കാമ്പയിന്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി കേരള ഘടകം സംഘടിപ്പിക്കുന്ന

Damam, gulf, Jeddah, Riyad

ഹജ്ജിന് തെരഞ്ഞെടുത്തവരെ നാളെ പ്രഖ്യാപിക്കും

റിയാദ്: ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ജൂണ്‍ 24ന് രാത്രി അവസാനിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുക്കുന്ന അറുപതിനായിരം തീര്‍ത്ഥാടകര്‍ക്ക് നാളെ അറിയിപ്പ് ലഭിക്കും. നിശ്ചിത സമയത്ത് പണം അടച്ച് മവസരം പ്രയോജനപ്പെടുത്താത്തവരെ ഒഴിവാക്കി വെയ്റ്റിങ് ലിസ്റ്റിലുള്ളവരെ പരിഗണിക്കും. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നത്. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് ഈ വര്‍ഷം ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ അവസരം. ജൂണ്‍ 13ന് ആരംഭിച്ച ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ഇതുവര 5.5 ലക്ഷം തീര്‍ത്ഥാടകരാണ് അപേക്ഷ സമര്‍പ്പിച്ചതെന്ന് മന്ത്രാലയം

Damam, gulf, Jeddah, Riyad

ആദ്യ ഡോസ് സ്വീകരിച്ച് സൗദിയില്‍ 70 ശതമാനം ജനങ്ങള്‍

റിയാദ്: സൗദിയില്‍ ആദ്യ ഡോസ് സ്വീകരിച്ച് കൊവിഡ് പ്രതിരോധ ശേഷി കൈവരിച്ചവര്‍ 70 ശതമാനമെന്ന് അധികൃതര്‍. ഫൈസര്‍, ആസ്ട്രാസെനെക, മൊഡേണ, ജാണ്‍ഷന്‍ തുടങ്ങിയ കൊവിഡ് വാക്‌സിനുകളാണ് കൊവിഡ് പ്രതിരോധത്തിന് രാജ്യത്ത് വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് ഫൈസര്‍ ബയോടെകിന്റെ ആദ്യ ബാച് കൊവിഡ് വാക്‌സിന്‍ എത്തി. അടുത്ത ദിവസം ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ ആദ്യ ഡോസ് സ്വീകരിച്ച് വാക്‌സിന്‍ വിതരണം ആരംഭിച്ചു. ആറു മാസത്തിനിടെ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം

Damam, gulf, Jeddah, Riyad

യോഗാ സഹകരണം: ഇന്ത്യ-സൗദി ധാരണാ പത്രം ഒപ്പുവെച്ചു

റിയാദ്: ഇന്ത്യയും സൗദിയും യോഗാ സഹകരണത്തിന് ധാരണാ പത്രം ഒപ്പുവെച്ചു. അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിനിടെയാണ് കരാര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ധാരണാ പത്രം ഒപ്പുവെക്കുന്നതെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. യോഗാ ഗവേഷണം, ഉന്നത പഠനം, സൗദിയില്‍ പരിശീലനത്തിനുളള മാര്‍ഗരേഖകള്‍, യോഗ സാധ്യതകള്‍, അന്താരാഷ്ട്ര പ്രചാരണം എന്നിവക്കാണ് ഇന്ത്യാ-സൗദി യോഗ സഹകരണ ധാരണാ പത്രം ഒപ്പുവെച്ചത്. സൗദി കായിക മന്ത്രാലയത്തിന് വേണ്ടി ലീഡേഴ്‌സ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ഫൈസല്‍ ഹമ്മാദും ഇന്ത്യക്കു

Damam, gulf, Jeddah, Riyad

കൊവിഡ്: ഇന്ത്യ ഹൈ റിസ്‌ക് വിഭാഗത്തിലെന്ന് സൗദി പബ്‌ളിക് ഹെല്‍ത് അതോറിറ്റി

ഇന്ത്യയെ കൊവിഡ് വൈറസ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സൗദി അറേബ്യ. സൗദി പബ്‌ളിക് ഹെല്‍ത് അതോറിറ്റിയാണ് 69 രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ ബഹ്‌റൈന്‍ ഉള്‍പ്പെടെ 11 അറബ് രാജ്യങ്ങളും ഉള്‍പ്പെടും. ഇന്ത്യക്കാര്‍ ഇടത്താവളമാക്കി സൗദിയിലേക്ക് പോകാന്‍ തെരഞ്ഞെടുത്തിരുന്ന മാല്‍ദ്വീവ്‌സ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. അതേസമയം, ജൂലൈ അവസാനമോ ആഗസ്ത് ആദ്യവാരമോ ഇന്ത്യ-സൗദി വിമാന സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്. പബ്‌ളിക് ഹെല്‍ത് അതോറിറ്റിയുടെ തീരുമാനം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.

Damam, gulf, Jeddah, Riyad

അന്താരാഷ്ട്ര യോഗാ ദിനം; റിയാദ് ഇന്ത്യന്‍ എംബസിയില്‍ ചിത്ര പ്രദര്‍ശനം

റിയാദ്: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയില്‍ ആരംഭിച്ച ത്രിദിന ചിത്ര പ്രദര്‍ശനം അംബാസഡര്‍ ഡോ.ഓൗസാഫ് സഈദ് ഉദ്ഘാടനം ചെയ്തു. ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സൗദി കലാകാരികളുടെ കൂട്ടായ്മ സിനെര്‍ജിയും ഇന്റര്‍നാഷണല്‍ യോഗാ കഌും സംയുക്തമായാണ് ചിത്രപ്രദര്‍ശനം ഒരുക്കിയത്. യോഗ, സൗദിഇന്ത്യ സംസ്‌കാരം എന്നിവ പ്രമേയമാക്കിയ അന്‍പത് ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുളളത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. വൈകുന്നേരം 4 മുതല്‍ 8 വരെ പ്രദര്‍ശന നഗരിയില്‍ പ്രവേശനം അനുവദിക്കും. യോഗ ദിനാഘോഷങ്ങളുടെ ഔപചാരിക

Damam, gulf, Jeddah, Riyad

യോഗ സഹകരണത്തിന് ഇന്ത്യ-സൗദി കരാര്‍

റിയാദ്: ഇന്ത്യയും സൗദിയും യോഗാ സഹകരണത്തിന് ധാരണാ പത്രം ഒപ്പുവെക്കുമെന്ന് റിയാദ് ഇന്ത്യന്‍ എംബസി. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ധാരണാ പത്രം ഒപ്പുവെക്കുന്നത്. യോഗാ ഗവേഷണം, ഉന്നത പഠനം, സൗദിയില്‍ പരിശീലനത്തിനുളള മാര്‍ഗരേഖകള്‍, യോഗ സാധ്യതകള്‍, അന്താരാഷ്ട്ര പ്രചാരണം എന്നിവക്കാണ് ധാരണാ പത്രം. സൗദി കായിക മന്ത്രാലയത്തിന് വേണ്ടി ലീഡേഴ്‌സ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ഫൈസല്‍ ഹമ്മാദും ഇന്ത്യക്കു വേക്കു വേണ്ടി അംബാസഡര്‍ ഡോ. ഔാസാഫ് സഈദും കരാറില്‍ ഒപ്പുവെക്കും. കരാര്‍ പ്രകാരം

Damam, gulf, Jeddah, Riyad

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; ആശങ്ക അകറ്റണം: കെഎംസിസി

റിയാദ് : പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പരിഹരിക്കണമെന്ന് സൗദി കെഎംസിസി സര്‍ക്കാരിനോടാവശ്യപ്പെട്ടു. കോവിഡ് വാക്‌സിഷേന്‍ സര്‍ട്ടിഫിക്കറ്റില്‍ വാക്‌സിന്‍ കൊടുത്ത തിയതി, ബാച്ച് നമ്പര്‍, വാക്‌സിന്റെ പേര് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്ന സംവിധാനം നാളെ മുതല്‍ നടപ്പിലാക്കുമെന്നത് ശുഭ വാര്‍ത്തയാണ്. ഇതുമായി ബന്ധപ്പെട്ട് കെഎംസിസി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, നോര്‍ക്ക സി ഇ ഒ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കോവിന്‍, ഇ ഹെല്‍ത്ത് പോര്‍ട്ടലുകള്‍ ലിങ്ക് ചെയ്യണമെന്നും

Damam, gulf, Jeddah, Riyad

വായനദിനം

നിഖില സമീർ തൊട്ട് തലോടിയിട്ടില്ലെന്നുകേഴും പൊടിപേറുംപുസ്തക കുഞ്ഞുങ്ങൾ ! തുടങ്ങിയ വായനപൂർത്തിയായിട്ടില്ലെന്നുഎണ്ണം ഒടുങ്ങാത്തപുസ്തകനിരകൾനിറയുമലമാര ! വരികൾക്കിടയിൽവായിച്ചില്ലെന്നുവായിച്ചു തീർത്തടച്ചപുസ്തകങ്ങൾ ! ആത്മാവറിഞ്ഞുവായിച്ചില്ലെന്നുആവർത്തിച്ച്വായിച്ചു വെച്ചപുസ്തകങ്ങൾ ! ബോധപൂർവ്വമുള്ളവായന ഉൾക്കാമ്പിനെആസ്വദിക്കുവാൻഉതകുമെന്ന്ജ്ഞാനികൾ ! അവനവനെയുംചുറ്റുമുള്ള പ്രകൃതിയെയുംദിനേന വായിക്കണമെന്നുകുഞ്ഞുണ്ണി മാഷ് .നിന്നെ സൃഷ്ടിച്ച നാഥന്റെനാമത്തിൽ വയിക്കുവീൻഎന്ന് പ്രപഞ്ചനാഥൻ . തൊട്ടു തലോടി പോലുംനോക്കാത്ത പുസ്തകാലമാരഅലങ്കരിച്ചുസാമൂഹികമാധ്യമത്തിലൊരു പോസ്റ്റ്. ലൈകും കമെന്റുംആയിരത്തിലെത്തിയോന്ന്ഇടയ്ക്കിടെ തുറന്ന് നോട്ടം ! അടുത്ത വായനാ ദിനത്തിലെവൈറൽ പോസ്റ്റും സ്വപ്നംകണ്ടൊരു സുഖ സുഷുപ്തി !ശാന്തം ,സൗമ്യം വായനദിനം..

Damam, gulf, Jeddah, Riyad

അല്‍ ഖസീമില്‍ മീഡിയാ ഫോറം നിലവില്‍ വന്നു

ബുറൈദ : അല്‍ ഖസീം ഇന്ത്യന്‍ മീഡിയാ ഫോറം (കിംഫ്) രൂപീകരിച്ചു. ഓണ്‍ലൈനില്‍ നടന്ന പരിപാടി മാധ്യമ പ്രവര്‍ത്തകന്‍ ശരീഫ് തലയാട് ഉദ്ഘാടനം ചെയ്തു. പത്ര ദൃശ്യ മാധ്യമങ്ങള്‍ സമൂഹത്തിന്റെ കണ്ണാടിയാകണമെന്ന് അദ്ദേഹം പറഞ്ഞു.. യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്ത വാര്‍ത്തകള്‍ നല്‍കി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിലേക്ക് മാധ്യമ പ്രവര്‍ത്തനം വലിച്ചിഴക്കുന്ന പ്രവണത ഉണ്ടാകരുത്. യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന തരത്തില്‍ മാധ്യമ പ്രവര്‍ത്തനം സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. അല്‍ ഖസീമിലെ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പരിപാടിയില്‍ പങ്കെടുത്തു. മീഡിയ ഫോറം

Damam, gulf, Jeddah, Riyad

കെ.സുധാകരന്റെ നിയമനം പുത്തനുണര്‍വ് നല്‍കും: റിയാദ് ഓ.ഐ.സി.സി

റിയാദ്: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ നേതൃത്വത്തിന് ഒഐസിസി സെന്‍ട്രല്‍ കമ്മററി അഭിവാദ്യം അര്‍പ്പിച്ച് പ്രത്യേക യോഗം ചേര്‍ന്നു. പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാര്‍ക്കാട് അദ്യക്ഷത വഹിച്ചു. പ്രവത്തകര്‍ക്ക് പുത്തനുണര്‍വു നല്‍കാന്‍ ശേഷിയുള്ള കരുത്തുറ്റ നേതൃത്വമാണ് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ നേത്രത്വമെന്ന് അനുമോദന ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റും, പി. ടി.തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി. സിദ്ധിക്ക് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി

Scroll to Top